2,000 കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു, നഷ്ടമായവയില്‍ പോര്‍ഷ 911 GT2 RS മോഡലും

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷ കഴിഞ്ഞ മാസമാണ് 911 GT2 RS -ന്റെ നിര്‍മ്മാണം നിര്‍ത്തിയതായി അറിയിച്ചത്. എന്നാല്‍ മോഡലിന്റെ നിര്‍മ്മാണം പുനരാരംഭിക്കാനിരിക്കുകയാണ് കമ്പനിയിപ്പോള്‍. പോര്‍ഷ 911 GT2 RS മോഡലുകള്‍ ഉള്‍പ്പെട്ട 2,000 കാറുകളും ടണ്‍ കണക്കിന് രാസവസ്തുക്കളുമായി സഞ്ചരിച്ചിരുന്ന കണ്ടെയ്‌നര്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടതാണ് ഇതിന് കാരണം. അപകട വാര്‍ത്ത കേട്ട് ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് വാഹന ലോകം.

2,000 കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു, നഷ്ടമായവയില്‍ പോര്‍ഷ 911 GT2 RS മോഡലും

നാല് 911 GT2 RS മോഡലുകള്‍ ഉള്‍പ്പടെ പോര്‍ഷയുടെ 37 കാറുകളാണ് കപ്പലിലുണ്ടായിരുന്നത്. അപകടത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2,000 കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു, നഷ്ടമായവയില്‍ പോര്‍ഷ 911 GT2 RS മോഡലും

പോര്‍ഷ 911 GT2 RS -ന്റെ വിലയെന്നത് 3.88 കോടി രൂപയാണ്. മറ്റൊരു ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഔഡിയും അപകടത്തില്‍ നിരവധി കാറുകള്‍ നശിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Most Read:ബുദ്ധ് സര്‍ക്യൂട്ടില്‍ പുതുചരിത്രം കുറിച്ച് പോര്‍ഷ 911 GT2 RS

2,000 കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു, നഷ്ടമായവയില്‍ പോര്‍ഷ 911 GT2 RS മോഡലും

ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നിന്നും മൊറോക്കോയിലെ കോസബ്ലാങ്കയിലേക്ക് പോവുകയായിരുന്നു ഗ്രാന്‍ഡ് അമേരിക്ക എന്ന കപ്പല്‍. ഇതിനിടയിലാണ് ഫ്രഞ്ച് തീരത്തിനടുത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കപ്പലിന് തീപിടിത്തമുണ്ടായത്.

2,000 കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു, നഷ്ടമായവയില്‍ പോര്‍ഷ 911 GT2 RS മോഡലും

കപ്പലിലെ കണ്ടെയ്‌നറുകളിലൊന്നിലുണ്ടായ തീപിടിത്തം മറ്റുള്ളവയിലേക്കും വ്യാപിക്കുകയായിരുന്നു. സള്‍ഫ്യൂരിക് ആഡിഡ്, ഹൈഡ്രോക്ലോറിക് ആസിഡ് മുതലായ ടണ്‍ കണക്കിന് രാസവസ്തുക്കള്‍ കപ്പലിലുണ്ടായതും തീ പടരാന്‍ കാരണമായി.

2,000 കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു, നഷ്ടമായവയില്‍ പോര്‍ഷ 911 GT2 RS മോഡലും

കപ്പല്‍ ജീവനക്കാര്‍ തീയണയ്ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാഹചര്യം അനിയന്ത്രിതമായത് കൊണ്ട് കപ്പല്‍ ഉപേക്ഷിക്കുകയായിരുന്നു. 911 GT2 RS -നെ കൂടാതെ 718 കെയ്മാന്‍, കയേന്‍, ബോക്‌സ്‌റ്റേഴ്‌സ് എന്നീ മോഡലുകളും അപകടത്തില്‍ പോര്‍ഷയ്ക്ക് നഷ്ടമായി.

2,000 കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു, നഷ്ടമായവയില്‍ പോര്‍ഷ 911 GT2 RS മോഡലും

ബ്രസീലിലെ നിരവധി പോര്‍ഷ ഉപഭോക്താക്കള്‍ക്ക് കൈമാറാനുള്ളതായിരുന്നു ഇവ. 2019 ഫെബ്രുവരിയിലാണ് 911 GT2 RS -ന്റെ നിര്‍മ്മാണം നിര്‍ത്തിയതായി പോര്‍ഷ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Most Read:ആഢംബരം പോരെന്ന് പരാതി, ഫോര്‍ഡ് എന്‍ഡവറിനെ ലിമോസിനാക്കി മാറ്റി ഉടമ

2,000 കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു, നഷ്ടമായവയില്‍ പോര്‍ഷ 911 GT2 RS മോഡലും

കപ്പലിലുണ്ടായിരുന്ന മോഡലുകള്‍ അവസാനത്തേത് കൂടിയായിരുന്നു. ബുദ്ധ് സര്‍ക്യൂട്ടിലെ വേഗമേറിയ സ്ട്രീറ്റ് ലീഗല്‍ കാറെന്ന റെക്കോര്‍ഡ് നേടിയ മോഡല്‍ ഏതൊരു വാഹനപ്രേമിയും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന കാറാണ്.

കാര്‍ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താക്കളോട് ഇതിനകം തന്നെ പോര്‍ഷ വിവരമറിയിച്ച് കഴിഞ്ഞു. നിലവില്‍ നിര്‍മ്മാണം നിര്‍ത്തിയ മോഡല്‍ ഈ ഉപഭോക്താക്കള്‍ക്ക് വേണ്ടി ഏപ്രിലില്‍ പുനര്‍നിര്‍മ്മിക്കുമെന്നും ജൂണ്‍ മാസത്തോടെ ഡെലിവര്‍ ചെയ്യുമെന്നും കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്.

Source: Daily Mail

Most Read Articles

Malayalam
English summary
Four Porsche 911 GT2 RS & Other Premium Cars Sink In Atlantic Ocean After Fire Broke Out On Ship: read in malayalam
Story first published: Thursday, March 21, 2019, 19:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X