കൊവിഡ്-19; കാസര്‍ഗോഡ് ആശുപത്രി വാഗ്ദാനം ചെയ്ത് ടാറ്റ ഗ്രൂപ്പ്

കെറോണ കാലത്ത് കേരളത്തിന് കൈത്താങ്ങുമായി ടാറ്റ ഗ്രൂപ്പ്. കേരളത്തെ സംബന്ധിച്ച് നിലവിലെ സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ്-19 രോഗികള്‍ ഉള്ളത്.

കൊവിഡ്-19; കാസര്‍ഗോഡ് ആശുപത്രി വാഗ്ദാനം ചെയ്ത ടാറ്റ ഗ്രൂപ്പ്

കാസര്‍ഗോഡ് ജില്ലയ്ക്കാണ് ഇപ്പോള്‍ ആശ്വാസ വാര്‍ത്തയുമായി ടാറ്റ ഗ്രൂപ്പ് എത്തിയിരിക്കുന്നത്. ജില്ലയ്ക്കായി ഒരു ആശുപത്രി നിര്‍മ്മിക്കുമെന്നാണ് ടാറ്റ് അറിയിച്ചിരിക്കുന്നത്. ആശുപത്രി വാഗ്ദാനം ചെയ്ത ടാറ്റാ ഗ്രൂപ്പിന്റെ പ്രതിനിധികള്‍ കാസര്‍ഗോഡ് എത്തുകയും ചെയ്തു.

കൊവിഡ്-19; കാസര്‍ഗോഡ് ആശുപത്രി വാഗ്ദാനം ചെയ്ത ടാറ്റ ഗ്രൂപ്പ്

കൊവിഡ്-19 രോഗ വ്യാപനം തടയാന്‍ 450 പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യവും 540 ഐസൊലേഷന്‍ കിടക്കകളും അടങ്ങുന്നതാണ് ടാറ്റാ ഗ്രൂപ്പിന്റെ ആശുപത്രി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് ആശുപത്രി നിര്‍മ്മാണത്തിന് സംഘം ജില്ലയിലെത്തിയത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ്-19; കാസര്‍ഗോഡ് ആശുപത്രി വാഗ്ദാനം ചെയ്ത ടാറ്റ ഗ്രൂപ്പ്

തെക്കില്‍ വില്ലേജിലെ ചട്ടഞ്ചാലില്‍ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള 15 ഏക്കര്‍ സ്ഥലം ആശുപത്രി നിര്‍മാണത്തിന് വിട്ടുനല്‍കും. തെക്കില്‍ വില്ലേജില്‍ ഇതിന് അനുയോജ്യമായ സ്ഥലം പരിശോധിക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ.സി സജിത് ബാബുവിനോടൊപ്പം സംഘം സ്ഥലം സന്ദര്‍ശിച്ചു.

കൊവിഡ്-19; കാസര്‍ഗോഡ് ആശുപത്രി വാഗ്ദാനം ചെയ്ത ടാറ്റ ഗ്രൂപ്പ്

എഞ്ചിനിയര്‍മാരുള്‍പ്പടെയുള്ള സംഘമാണ് ഇതിനായി എത്തിയത്. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ചേര്‍ന്ന് നടത്തുന്ന പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം തുടങ്ങും. വലിയൊരു ടീം ഇവിടെ നിന്നുകൊണ്ടു തന്നെ ഈ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

കൊവിഡ്-19; കാസര്‍ഗോഡ് ആശുപത്രി വാഗ്ദാനം ചെയ്ത ടാറ്റ ഗ്രൂപ്പ്

മൂന്നുമാസത്തിനകം ആശുപത്രി പ്രവര്‍ത്തനമാരംഭിക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആശുപത്രി കെട്ടിടം നിര്‍മ്മിക്കുക. നിര്‍മ്മാണത്തിന്റെ സഹായത്തിന് കാസര്‍കോഡ് ഉള്ള കോണ്‍ട്രാക്ടര്‍മാരുടെ സേവനവും ഇതിനായി തേടിയിട്ടുണ്ട്.

കൊവിഡ്-19; കാസര്‍ഗോഡ് ആശുപത്രി വാഗ്ദാനം ചെയ്ത ടാറ്റ ഗ്രൂപ്പ്

ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റ മോട്ടോര്‍സും വിവിധ സഹായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഫ്രീ സര്‍വ്വീസും വാറണ്ടിയും നീട്ടി നല്‍കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ജൂലൈ 31 വരെയാണ് നീട്ടി നല്‍കിയിരിക്കുന്നത്.

കൊവിഡ്-19; കാസര്‍ഗോഡ് ആശുപത്രി വാഗ്ദാനം ചെയ്ത ടാറ്റ ഗ്രൂപ്പ്

മാര്‍ച്ച് 15-നും മെയ് 31 ഇടയില്‍ വാറണ്ടി അവസാനിക്കുന്ന വാഹനങ്ങള്‍ക്കാണ് ജൂലായ് 31 വരെ അധിക വാറണ്ടി അനുവദിച്ചിട്ടുള്ളത്. ലോക്ക് ഡൗണ്‍ കാലത്ത് നടത്തേണ്ടിയിരുന്ന സൗജന്യ കമ്പനി സര്‍വ്വീസുകളും ജൂലൈ അവസാനം വരെ നീട്ടിയിട്ടുണ്ടെന്നും ടാറ്റ അറിയിച്ചു.

കൊവിഡ്-19; കാസര്‍ഗോഡ് ആശുപത്രി വാഗ്ദാനം ചെയ്ത ടാറ്റ ഗ്രൂപ്പ്

രാജ്യത്തുടനീളമുള്ള ടാറ്റയുടെ അംഗീകൃത ഡീലര്‍മാരേയും സര്‍വീസ് സെന്ററുകളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഉപയോക്താക്കള്‍ക്ക് ലോക്ക് ഡൗണിന് ശേഷം സമീപത്തുള്ള ഡീലര്‍മാരെ സമീപിച്ച് ഇക്കാര്യം ഉറപ്പാക്കാമെന്നും ടാറ്റ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Tata Group To Set up A Hospital In Kasaragod With Quarantine Facilities. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X