രാജ്യത്തെ ആദ്യ കൊവിഡ് മൊബൈൽ ടെസ്റ്റ് ലാബ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ പരിശോധനാ നിരക്ക് വർദ്ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ പരിശോധനാ സൗകര്യങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി കേന്ദ്ര സർക്കാർ രാജ്യത്തെ ആദ്യത്തെ മൊബൈൽ ലബോറട്ടറി പരിശോധന ആരംഭിച്ചു.

രാജ്യത്തെ ആദ്യ കൊവിഡ് മൊബൈൽ ടെസ്റ്റ് ലാബ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഓട്ടോമോട്ടീവ് ചാസിയിൽ നിന്ന് ഈ ലാബ് ഉയർത്താനും രാജ്യത്തെ ഏത് സ്ഥലത്തേക്കും അയയ്ക്കുന്നതിനായി ഗുഡ്സ് ട്രെയിനിലും മറ്റും ഘടിപ്പിക്കാൻ കഴിയും എന്നതാണ് ഒരു മികച്ച സവിശേഷത.

രാജ്യത്തെ ആദ്യ കൊവിഡ് മൊബൈൽ ടെസ്റ്റ് ലാബ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധനാണ് ഡെൽഹിയിൽ ലാബ് ഫ്ലാഗ് ഓഫ് ചെയ്തത്.

രാജ്യത്തെ ആദ്യ കൊവിഡ് മൊബൈൽ ടെസ്റ്റ് ലാബ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ബയോടെക്നോളജി വകുപ്പും ശാസ്ത്ര സാങ്കേതിക മന്ത്രാലയവും വിശാഖ് ആസ്ഥാനമായുള്ള ആന്ധ്രാപ്രദേശ് മെഡ് ടെക് സോണും സംയുക്തമായി നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ഈ മൊബൈൽ ലാബ്.

രാജ്യത്തെ ആദ്യ കൊവിഡ് മൊബൈൽ ടെസ്റ്റ് ലാബ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഇൻഫെക്ട്യസ് ഡിസീസ് ഡയഗ്നോസ്റ്റിക് ലാബ് അല്ലെങ്കിൽ ഐ-ലാബ് എന്നറിയപ്പെടുന്ന ഇത് എട്ട് ദിവസത്തെ റെക്കോർഡ് സമയത്തിനുള്ളിലാണ് സൃഷ്ടിച്ചത്.

രാജ്യത്തെ ആദ്യ കൊവിഡ് മൊബൈൽ ടെസ്റ്റ് ലാബ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കോവിഡിന് പുറമെ ടിബി, HIV തുടങ്ങിയ രോഗങ്ങൾക്കായുള്ള അധിക പരിശോധനകൾ നടത്താനും ലാബ് സജ്ജീകരിച്ചിരിക്കുന്നു. കോവിഡ് കാലയളവിനപ്പുറം മറ്റ് പകർച്ചവ്യാധികൾ പരീശോധിക്കാനും ഇത് ഉപയോഗിക്കും.

രാജ്യത്തെ ആദ്യ കൊവിഡ് മൊബൈൽ ടെസ്റ്റ് ലാബ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഈ മൊബൈൽ ലാബിന് ഒരു ദിവസം 50 ഓളം കൊറോണ ടെസ്റ്റുകളും 200 ഓളം മറ്റ് ടെസ്റ്റുകളും നടത്താൻ കഴിയും.

രാജ്യത്തെ ആദ്യ കൊവിഡ് മൊബൈൽ ടെസ്റ്റ് ലാബ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

എട്ട് മണിക്കൂർ ഷിഫ്റ്റിൽ പ്രതിദിനം 500 വരെ ശേഷി വർദ്ധിപ്പിക്കാൻ ഇരട്ട സെറ്റ് മെഷീനുകൾ സഹായിക്കും. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (NABL) സർട്ടിഫിക്കേഷൻ പ്രകാരമാണ് ഈ ലാബ് നിർമ്മിച്ചതെന്ന് സർക്കാർ വ്യക്തമാക്കുന്നു.

ഇത്തരം 50 മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ ക്രമേണ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ വിന്യസിക്കുമെന്നും വേഗതയേറിയതും വർദ്ധിച്ചതുമായ പരിശോധനയ്ക്ക് സഹായിക്കുമെന്നും മന്ത്രി അറിയിച്ചു.

Most Read Articles

Malayalam
English summary
Country's First Covid-19 Mobile Testing Lab Launched. Read in Malayalam.
Story first published: Friday, June 19, 2020, 20:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X