Just In
- 2 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 2 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 3 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
- 4 hrs ago വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
Don't Miss
- Movies അവളെ കരുവാക്കി കൊണ്ട് അവന് ക്യാമറയ്ക്ക് വേണ്ടി കളിച്ചതാണ്! ജാസ്മിന്-ഗബ്രി ബന്ധത്തെ പറ്റി ബിഗ് ബോസ് പ്രേക്ഷകർ
- Sports IPL 2024: പന്ത് നിലത്ത് തട്ടി? എന്നിട്ടും ഔട്ട് വിളിച്ചു! പൃഥ്വിയുടെ പുറത്താകല്‍ വിവാദത്തില്‍
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Lifestyle അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ടാക്സി, ഓട്ടോ ഡ്രൈവമാര്‍ക്ക് 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍
രാജ്യത്ത് കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകള്‍ സ്തംഭിച്ചിരിക്കുകയാണ്. ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരെയാണ് ഇത് ഏറെക്കുറെ മോശമായി ബാധിച്ചിരിക്കുന്നത്.
ഇത്തരക്കാര്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ പലതരത്തിലുള്ള സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംസ്ഥാനം അടച്ചിട്ടതിനെത്തുടര്‍ന്ന് ബുദ്ധിമുട്ടിലായ ടാക്സി, ഓട്ടോ ഡ്രൈവമാര്‍ക്ക് 5,000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തന്നെയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. നിയന്ത്രണങ്ങള്‍ ഇത്തരക്കാരുടെ ഉപജീവനമാര്‍ഗത്തെ ബാധിച്ചതിനാല്‍ സഹായം നല്കാന് തീരുമാനിച്ചെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ടാക്സി, ഓട്ടോ ഡ്രൈവമാര്‍ ഉള്‍പ്പെടെയാണ് ധനസഹായത്തിനര്ഹരായിട്ടുള്ളത്. നേരത്തെ തന്ന നിര്മ്മാണ് തൊഴിലാളികള്‍ക്കും 5,000 രൂപയുടെ ധനസഹായം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
എങ്ങനെയാണ് ഈ ധനസഹായം നല്‍കേണ്ടതെന്ന് സര്‍ക്കാര്‍ ആലോചിക്കും. ഒരാളും പട്ടിണി കിടക്കേണ്ടി വരില്ലെന്നും അടുത്ത ഏഴ് മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ ധനസഹായം നല്‍കുമെന്നും അരവിന്ദ് കെജ്രിവാള് പറഞ്ഞു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാഹനമേഖലയില്‍ നിലനിന്നിരുന്ന ഏറ്റവും വലിയ ആശങ്കയായിരുന്നു ലോണ്‍ EMI. ടൂറിസ്റ്റ് ബസുകള്‍, ടാക്സി കാറുകള്‍, ലോറികള്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് ഓട്ടമില്ലാതെ ആയതോടെ ലോണും ടാക്സും അടയ്ക്കാന്‍ സാധിക്കുന്നില്ലെന്നും ഇതിന് പരിഹാരം വേണമെന്നും ആവശ്യം ശക്തമായിരുന്നു.
ഇത്തരക്കാര്‍ക്ക് ആശ്വാസവുമായി RBI രംഗത്തെത്തുകയും ചെയ്തു. ഈ കാലയളവില്‍ വാഹനങ്ങളുടെ EMI മൂന്ന് മാസത്തേക്ക് അടക്കേണ്ട എന്ന് RBI -യുടെ തീരുമാനവും ആശ്വാസം നല്‍കുന്നതാണ്. റിസര്‍വ് ബാങ്കിന്റെ ഈ തീരുമാനത്തെ വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം സ്വാഗതം ചെയ്തിട്ടുണ്ട്.
അതോടൊപ്പം തന്നെ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കുകയും ചെയ്തു. വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും അടയ്ക്കുന്നതിനാണ് സമയം അനുവദിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള ദിവസങ്ങളില്‍ കാലാവധി അവസാനിച്ചതോ പുതുക്കേണ്ടതോ ആയ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കാന്‍ ഏപ്രില്‍ 21 വരെ സമയം അനുവധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.
മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ ഇന്‍ഷുറന്‍സ് തുക അടയ്ക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ പോളിസി നഷ്ടപ്പെട്ടുപോകില്ല. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു.
ലോക്ഡൗണ്‍ കാലയളവില്‍ അവസാനിക്കുന്ന ആര്‍സി ബുക്ക്, പെര്‍മിറ്റ് തുടങ്ങിയ വാഹന രേഖകളുടേയും ലൈസന്‍സിന്റേയും കാലാവധി നീട്ടി നല്‍കുമെന്നും കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു.