കൊവിഡ്-19; നാനോ കാർ ആംബുലൻസാക്കി മാറ്റി ഒരു യുവാവ്

കൊവിഡ്-19 എന്ന മഹാവ്യാധിയുടെ വ്യാപനത്തിന്റെ പശ്ചാത്തതലത്തിൽ രാജ്യം ലോക്ക്ഡൗണിലൂടെ കടന്നുപോവുകയാണ്. ഇതിനിടയിൽ 108 ആംബുലൻസിന്റെ സേവനം പലയിടങ്ങളിലും തടസപ്പെടുകയും ചെയ്‌തു. എന്നാൽ തന്റെ നാനോ കാർ ആംബുലൻസാക്കി മാറ്റി വ്യത്യ‌സ്‌തനയാവുകയാണ് ഉത്തരാഖണ്ഡിൽ നിന്നുമുള്ളൊരു യുവാവ്.

കൊവിഡ്-19; നാനോ കാർ ആംബുലൻസാക്കി മാറ്റി ഒരു യുവാവ്

ലോക്ക്ഡൗണിൽ വൈദ്യസഹായം ആവശ്യമായി വന്ന രണ്ട് ഗർഭിണികൾ ഉൾപ്പെടെ ആകെ 22 പേരെയാണ് അഞ്ച് ദിവസത്തിനിടെ തെഹ്രി ജില്ലയിലെ ദേവ്‌പ്രയാഗിൽ നിന്നുള്ള ഗണേഷ് ഭട്ട് രക്ഷപ്പെടുത്തിയത്. അതിനായി തന്റെ ടാറ്റ നാനോ കാറാണ് ആംബുലൻസാക്കി അദ്ദേഹം മാറ്റിയത്.

കൊവിഡ്-19; നാനോ കാർ ആംബുലൻസാക്കി മാറ്റി ഒരു യുവാവ്

വിദൂര പ്രദേശങ്ങളിലെ ആളുകൾക്ക് ആംബുലൻസായി ഉപയോഗിക്കാൻ അദ്ദേഹം തന്റെ കാർ വിന്യസിക്കുകയായിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജീവ് അമ്പർ പൂർണമായും അടച്ചു. തുടർന്ന് പ്രദേശത്തെ മൂന്ന് ആംബുലൻസുകളും പ്രവർത്തനരഹിതമായതിനാൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വൈദ്യസഹായം ലഭിക്കാതെ പ്രദേശത്തെ ആളുകൾ ദുരിതത്തിലാവുകയായിരുന്നു.

കൊവിഡ്-19; നാനോ കാർ ആംബുലൻസാക്കി മാറ്റി ഒരു യുവാവ്

ഇതേ തുടർന്നാണ് തന്റെ നീല കളർ നാനോയെ ഉപയോഗിക്കാനുള്ള ഒരു ആശയം തന്നിലുണ്ടായതെന്ന് ഭട്ട് പറയുന്നു. കാർ ചെറുതും വേഗതയുള്ളതും ഇന്ധനക്ഷമതയുള്ളതുമായതിനാൽ സഹായമെത്തിക്കാൻ വളരെ എളുപ്പമാണെന്നും അദ്ദേഹം ചൂണ്ടക്കാണിക്കുന്നു.

കൊവിഡ്-19; നാനോ കാർ ആംബുലൻസാക്കി മാറ്റി ഒരു യുവാവ്

ജില്ലാ ഭരണകൂടത്തിൽ നിന്നും പൊലീസിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും തന്റെ കാറിനെ തിരിച്ചറിയുന്നുണ്ട്. അല്ലാത്തവരെ ഞങ്ങൾ ബോധ്യപ്പെടുത്തുകയും രോഗിയെയോ യാത്ര അനിവാര്യമായവരോ ആണെന്ന് തിരിച്ചറിയുന്നതോടെ അവർ സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ്-19; നാനോ കാർ ആംബുലൻസാക്കി മാറ്റി ഒരു യുവാവ്

സേവനമോ സഹായമോ ആവശ്യമുള്ള ആർക്കും ഗണേഷ് ഭട്ടിന്റെ നമ്പറിലേക്ക് വിളിക്കാം. രോഗികളെ അടുത്തുള്ള ആശുപത്രിയിലേക്കോ ആവശ്യമെങ്കിൽ ഒരു ഉയർന്ന കേന്ദ്രത്തിലേക്കോ കൊണ്ടുപോകാൻ അയാൾ സ്ഥലത്തെത്തും. സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങളെല്ലാം കൊവിഡ്-19 കൈകാര്യം ചെയ്യാൻ ഏർപ്പെട്ടിരിക്കുന്നതിനാൽ ആവശ്യമുള്ള ആളുകൾക്ക് സഹായം എത്തിക്കാമെന്ന് തനിക്ക് തോന്നിയതായി ഭട്ട് കൂട്ടിച്ചേർത്തു.

കൊവിഡ്-19; നാനോ കാർ ആംബുലൻസാക്കി മാറ്റി ഒരു യുവാവ്

സഹായം ആവശ്യമുള്ളപ്പോൾ വിളിക്കാനായി തന്റെ ഫോൺ നമ്പർ നാനോ കാറിന്റെ മുന്നിലും പിന്നിലും പ്രദർശിപ്പിച്ചിരിക്കുന്നു. 24 മണിക്കൂറും ഭട്ടും അദ്ദേഹത്തെ സഹായിക്കുന്ന രണ്ട് സുഹൃത്തുക്കളും സേവനത്തിനായി മാറ്റിവെച്ചിരിക്കുകയാണ്.

കൊവിഡ്-19; നാനോ കാർ ആംബുലൻസാക്കി മാറ്റി ഒരു യുവാവ്

ഗതാഗതത്തിനായി ആളുകളെ സഹായിക്കുന്നതിനു പുറമേ ആവശ്യമുള്ളവർക്ക് പച്ചക്കറികൾ, മരുന്നുകൾ, സാനിറ്റൈസർ, കുട്ടികൾക്കുള്ള പാൽ, ദൈനംദിന ഉപയോഗത്തിനുള്ള മറ്റ് വസ്തുക്കൾ എന്നിവയും ഇവർ എത്തിക്കുന്നു.

കൊവിഡ്-19; നാനോ കാർ ആംബുലൻസാക്കി മാറ്റി ഒരു യുവാവ്

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവപ്രയാഗ് നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ച ആളാണ് ഗണേഷ് ഭട്ട് എന്നതും ശ്രദ്ധേയമാണ്. ലോക്ക്ഡൗൺ സാധാരണക്കാരുടെ ജീവിതത്തെ കായമായി ബാധിച്ചതിനാൽ രാജ്യത്തും വിവിധ സംസ്ഥാനങ്ങളിലും ഒട്ടേറെ പേർ ആളുകൾക്ക് കഴിയുന്ന വിധത്തിൽ സഹായ ഹസ്‌തങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. അതിലൊന്നാണ് ഉത്തരാഖണ്ഡിൽ നിന്നുള്ള ഗണേഷ് ഭട്ട് എന്ന യുവാവും.

Most Read Articles

Malayalam
English summary
COVID-19 Lockdown; Uttarakhand Man Uses Car As Ambulance In Remote Regions. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X