Just In
- 2 min ago
M340i എക്സ്ഡൈവിനെ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി ബിഎംഡബ്ല്യു; അവതരണം ഉടന്‍
- 27 min ago
കാത്തിരിപ്പ് അവസാനിക്കുന്നു, ബിഎസ്-VI ഇസൂസു വി-ക്രോസ് ഏപ്രിലിൽ വിപണിയിലേക്ക്
- 1 hr ago
തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറും ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി
- 2 hrs ago
ഇന്ന് ബുക്ക് ചെയ്താൽ 2022 ഡെലിവറി ലഭിച്ചേക്കാം; പുതിയ മഹീന്ദ്ര ഥാറിനായി 10 മാസം വരെ കാത്തിരിക്കണം
Don't Miss
- Movies
'ലുക്ക് ഒണ്ടന്നേയുള്ളു ഞാന്‍ വെറും കൂതറയാണ്'; ഇനി ചോദിക്കാനോ പറയാനോ നിക്കില്ല തൂക്കി എടുത്ത് ദൂരെ എറിയും
- News
മുഖ്യമന്ത്രി നടത്തുന്നത് മുസ്ലിം പ്രീണനം; ക്രൈസ്തവര്‍ക്ക് അവഗണന;വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത മുഖപത്രം
- Finance
പെട്രോളിന് 75 രൂപ, ഡീസലിന് 68 രൂപ?; ഇന്ധനങ്ങള്‍ ജിഎസ്ടി പരിധിയില്‍ വന്നാല്‍
- Lifestyle
ശിവരാത്രി പൂജയില്‍ മറക്കരുത് ഇക്കാര്യങ്ങള്‍; ദോഷം ഫലം
- Sports
IND vs ENG: 1988ന് ശേഷം ഇങ്ങനെ ഇതാദ്യം, ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് വമ്പന്‍ നാണക്കേട്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എട്ട് വീലുകളിൽ ഭ്രാന്തൻ രൂപകൽപ്പനയിലൊരുങ്ങി ഫിയറ്റ് യുനോ
ഫിയറ്റ് യുനോ വളരെക്കാലമായി ലോക വിപണികളിൽ വിൽപ്പനയ്ക്ക് എത്തുന്ന ഒരു മോഡലാണ്. ഇന്ത്യയിലും ചെറിയ ഹാച്ച്ബാക്ക് വിപണിയിൽ ലഭ്യമായിരുന്നു. എന്നാൽ മോഡൽ അത്ര വലിയ വിജയമായിരുന്നില്ല.

എന്നിരുന്നാലും, എഞ്ചിനുകളുടെ കാര്യത്തിൽ ഫിയറ്റ് ഇന്ത്യയിൽ കൂടുതൽ പ്രചാരം നേടിയിരുന്നു. അടുത്തിടെ നിർത്തലാക്കിയ 1.3 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനെ രാജ്യത്തെ ദേശീയ ഡീസൽ എഞ്ചിൻ എന്ന് വിളിക്കാറുണ്ട്.

ശരി, നിലവിൽ ഫിയറ്റിന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് ഒരു നിർമ്മാതാവായി ഇന്ത്യയിൽ ഉണ്ട്. എന്നാൽ നമുക്ക് ഇപ്പോൾ ആ തലങ്ങളിലേക്ക് പോകാതെ ഫിയറ്റ് യുനോയെ അടിസ്ഥാനമാക്കിയുള്ള ഈ ഭ്രാന്തൻ എട്ട്-വീൽ പരിഷ്കരണം ഒന്നു നോക്കാം.
MOST READ: അമ്പതിന്റെ നിറവിൽ റേഞ്ച് റോവർ; ആഘോഷത്തിന്റെ ഭാഗമായി പുതിയ ഫിഫ്റ്റി എഡിഷൻ വിപണിയിൽ

ഔട്ട്-ഓഫ്-ബോക്സ് മോഡിഫിക്കേഷനുകൾക്ക് പേരുകേട്ട ഗാരേജ് 54 ആണ് റഷ്യയിൽ ഈ മാറ്റം വരുത്തിയത്. യുനോയിലെ ഈ എട്ട്-വീൽ പരിഷ്ക്കരണം മിക്കവാറും പ്രായോഗികമല്ലാത്തതും റോഡുകളിൽ കാറിന് ഒരു ഭ്രാന്തൻ പരിവേഷം നൽകുന്നതിനു പുറമേ കൂടുതൽ ഒന്നും ചെയ്യുന്നില്ല.

മോഡിഫിക്കേഷൻ ജോലിയുടെ ഹൈലൈറ്റുകളും കോസ്മെറ്റിക് സർജറി ചെയ്യുന്നതിനായി ടീം ഹാച്ച്ബാക്കിന്റെ പ്രധാന ഭാഗങ്ങൾ എങ്ങനെ മുറിച്ചുമാറ്റുന്നു എന്ന് വീഡിയോ വ്യക്തമായി കാണിക്കുന്നു.
MOST READ: പുതുതലമുറ ഥാറിന്റെ വരവ് ഇനിയും വൈകില്ല; ഈ വര്‍ഷം തന്നെ ഓട്ടോമാറ്റിക് പതിപ്പും

ഇത് കാറിന്റെ രൂപം വിപുലീകരിച്ചുവെങ്കിലും ഈ അധിക വീലുകൾ കൂടുതലായി ഒന്നും ചെയ്യുന്നില്ല. പരിഷ്ക്കരിച്ച യുനോയ്ക്ക് ഇപ്പോൾ പിൻഭാഗത്ത് മൂന്ന് ആക്സിലുകൾ ലഭിക്കുന്നു. അവയിലൊന്ന് മറ്റ് രണ്ടിനുമുകളിലായി സ്ഥാപിച്ചിരിക്കുന്നു.

ഇത് വീലുകൾ തമ്മിലുള്ള സമ്പർക്കം അനുവദിക്കുന്നു. അതിനാൽ നിലവുമായി സമ്പർക്കം പുലർത്തുന്ന വീലുകൾ മുന്നോട്ടുള്ള ദിശയിലേക്ക് നീങ്ങുമ്പോൾ, മുകളിൽ സ്ഥാപിച്ചിരിക്കുന്ന വിൽ വിപരീത ദിശയിലേക്ക് കറങ്ങുന്നു.
MOST READ: ഹാരിയറിന് വെല്ലുവിളിയുമായി ഫോര്‍ഡ്; പുതിയ എസ്യുവി അടുത്ത വര്‍ഷം

ഈ മൂന്ന് ആക്സിലുകളിലൊന്നും ലൈവായി പ്രവർത്തിക്കുന്നതല്ല. ഇതിനർത്ഥം യുനോ ഫ്രണ്ട്-വീൽ-ഡ്രൈവ് സജ്ജീകരണം നിലനിർത്തുന്നു എന്നാണ്. കൂടാതെ നിലവിലുള്ള അധിക ട്രാക്ഷൻ കാരണം എഞ്ചിന് ഇപ്പോൾ ഓവർടൈം പ്രവർത്തിക്കേണ്ടി വരുന്നു.

കൂടാതെ, പിന്നിൽ സസ്പെൻഷൻ സംവിധാനങ്ങളൊന്നും തന്നെ നൽകിയിട്ടില്ല. പരുക്കൻ റോഡുകളിൽ വാഹനമോടിക്കുകയാണെങ്കിൽ അത് വളരെ അസ്വസ്ഥമായിരിക്കും എന്നത് ഉറപ്പ്.
MOST READ: ഇന്ത്യയിൽ ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപ പദ്ധതിയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

ഇന്ത്യയിൽ ഇത്തരം പരിഷ്കാരങ്ങൾ നിയമവിരുദ്ധമാണ്, ഇതിന് സമാനമായ എന്തെങ്കിലും പരിഷ്ക്കരണം കണ്ടെത്തിയാൽ ആർടിഒ നിങ്ങളുടെ കാർ പിടിച്ചെടുക്കും എന്നത് തർക്കമില്ലാത്ത കാര്യമാണ്.

ടയറുകളിൽ വെളുത്ത അലോയികളുള്ള ചുവന്ന നിറത്തിലുള്ള ഫിയറ്റ് യുനോ പൊതു നിരത്തുകളിൽ നീങ്ങുമ്പോൾ വളരെ മനോഹരമായി കാണപ്പെടുന്നു.

തീർച്ചയായും, ഈ ദിവസങ്ങളിൽ ജനങ്ങളുടെ കണ്ണുകളെ ആകർഷിക്കാനും റോഡുകളിൽ ശ്രദ്ധ തിരിക്കാനും ഒരു ഗോൾഡ് വ്രാപ്പിനേക്കാൾ കൂടുതലായി എന്തെങ്കിലും ആവശ്യമാണ്. വിഷ്വൽ ആകർഷണത്തിന് പുറമെ, ഈ അധിക വീലുകൾ മറ്റൊന്നും ചെയ്യുന്നില്ല.

അവ ലൈവ് ആക്സിലിൽ അല്ലാത്തതിനാൽ, പവർ വിതരണം ലഭിക്കുന്നില്ല. ഓഫ്-റോഡിംഗിനും ചെറിയ രീതിയിൽ ഇവയ്ക്ക് സഹായിക്കാനാകും. റഷ്യ പോലുള്ള മഞ്ഞ് മൂടുന്ന രാജ്യങ്ങളിൽ നേർത്ത ഐസ് ലെയറിൽ, അധിക വീലുകൾ വാഹനത്തിന്റെ ഭാരം ഒരു വലിയ പ്രദേശത്തേക്ക് വിതരണം ചെയ്യും.
അതിനാൽ ഐസിന്റെ പാളി പൊട്ടുന്നത് തടയുകയും ചെയ്യും, എന്നാൽ അത്തരം സാഹചര്യങ്ങളിൽ ഇത്തരത്തിലുള്ള ഒരു കാറുമായി സഞ്ചരിക്കാൻ നിങ്ങളിൽ എത്രപേർ ആഗ്രഹിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പില്ല.