പുതിയ മഹീന്ദ്ര ഥാറില്‍ ഓഫ്-റോഡിംഗുമായി നവദീപ് സൈനി; ഏറ്റെടുത്ത് ആരാധകരും

ഇന്ത്യന്‍ ടീമിലെ ആറ് യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് മഹീന്ദ്ര ഥാര്‍ എസ്‌യുവി സമ്മാനമായി നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. ഓസീസിനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

പുതിയ മഹീന്ദ്ര ഥാറില്‍ ഓഫ്-റോഡിംഗുമായി നവദീപ് സൈനി; ഏറ്റെടുത്ത് ആരാധകരും

പ്രഖ്യാപനം കഴിഞ്ഞ് താരങ്ങള്‍ക്ക് വാഹനം കൈമാറുകയും ചെയ്തിരുന്നു. വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ശുബ്മാന്‍ ഗില്‍, നവദീപ് സൈനി, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്കായിരുന്നു ഥാര്‍ സമ്മാനിച്ചത്.

പുതിയ മഹീന്ദ്ര ഥാറില്‍ ഓഫ്-റോഡിംഗുമായി നവദീപ് സൈനി; ഏറ്റെടുത്ത് ആരാധകരും

എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റ് താരം നവദീപ് സൈനി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നത്. പുതിയ ഥാറില്‍ പരുക്കന്‍ റോഡുകളില്‍ ഓഫ്‌റോഡിംഗ് നടത്തുന്ന താരത്തിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

MOST READ: നെക്സോണ്‍ ടെക്‌റ്റോണിക് ബ്ലൂ നിറം പിന്‍വലിച്ചു; വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ടാറ്റ

പുതിയ മഹീന്ദ്ര ഥാറില്‍ ഓഫ്-റോഡിംഗുമായി നവദീപ് സൈനി; ഏറ്റെടുത്ത് ആരാധകരും

തരിശായി കിടക്കുന്ന അഴുക്കുചാലുകളിലൂടെയും, കുത്തനെയുള്ള ചരിവിലൂടെയും, വെള്ളം നിറഞ്ഞ കുഴി മുറിച്ചുകടക്കുന്നതും പരുക്കന്‍ റോഡുകളിലും നദിയിലും വാഹനം മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത് വീഡിയോയില്‍ കാണാം.

പുതിയ മഹീന്ദ്ര ഥാറില്‍ ഓഫ്-റോഡിംഗുമായി നവദീപ് സൈനി; ഏറ്റെടുത്ത് ആരാധകരും

അവസാനം, ഓഫ്-റോഡിംഗ് കാരണം വൃത്തിഹീനമായ ഥാര്‍ കഴുകുന്നതും കാണാം. നവ്ദീപിന് കഴിഞ്ഞ മാസമാണ് ഥാര്‍ ലഭിച്ചത്. കുടുംബം എസ്‌യുവിയുടെ ഡെലിവറി സ്വീകരിക്കുന്നതിന്റെ ഫോട്ടോയും അദ്ദേഹം ഇന്‍സ്റ്റഗ്രോമില്‍ പങ്കിട്ടിരുന്നു.

MOST READ: ടൊയോട്ട റൈസിനെ ആവശ്യക്കാര്‍ ഏറെ; ഒരാഴ്ചയ്ക്കുള്ളില്‍ വാരീക്കൂട്ടിയത് 1,269 ബുക്കിംഗുകള്‍

പുതിയ മഹീന്ദ്ര ഥാറില്‍ ഓഫ്-റോഡിംഗുമായി നവദീപ് സൈനി; ഏറ്റെടുത്ത് ആരാധകരും

മഹീന്ദ്രയുടെ ഏറ്റവും വിജയകരമായ ഉല്‍പ്പന്നങ്ങളിലൊന്നാണ് ഥാര്‍. വാഹനത്തിന് വിപണിയില്‍ വലിയ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും. ആവശ്യക്കാര്‍ ഏറിയതോടെ വാഹനത്തിന്റെ കാത്തിരിപ്പ് കാലയളവ് വരെ ചിലയിടങ്ങളില്‍ 11 മാസത്തിന് മുകളിലാണ്.

പുതിയ മഹീന്ദ്ര ഥാറില്‍ ഓഫ്-റോഡിംഗുമായി നവദീപ് സൈനി; ഏറ്റെടുത്ത് ആരാധകരും

ശക്തമായ റോഡ് രൂപവും മെച്ചപ്പെട്ട ദൈനംദിന ഡ്രൈവിബിലിറ്റിയുമാണ് ഥാര്‍ ഇത്രയധികം വിജയിക്കാന്‍ കാരണം. അത് മെച്ചപ്പെടുത്തുന്നതിനായി മഹീന്ദ്ര വിപുലമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബോള്‍ഡ് ഡിസൈന്‍, ഫീച്ചര്‍ പായ്ക്ക് ചെയ്ത ഇന്റീരിയറുകള്‍, ശക്തമായ എഞ്ചിന്‍ ഓപ്ഷനുകള്‍ എന്നിവ ഉപയോഗിച്ച് എസ്‌യുവി വിപണിയിലെത്തി.

MOST READ: ലിറ്ററിന് 21 കിലോമീറ്റർ മൈലേജുമായി 2021 സ്വിഫ്റ്റ് സ്പോർട്ട് അവതരിപ്പിച്ച് സുസുക്കി

പുതിയ മഹീന്ദ്ര ഥാറില്‍ ഓഫ്-റോഡിംഗുമായി നവദീപ് സൈനി; ഏറ്റെടുത്ത് ആരാധകരും

ഒരു പെട്രോള്‍, ഒരു ഡീസല്‍ എഞ്ചിന്‍ എന്നിവ ഉപയോഗിച്ച് പുതിയ മഹീന്ദ്ര ഥാര്‍ ലഭ്യമാണ്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 150 bhp കരുത്തും 320 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

പുതിയ മഹീന്ദ്ര ഥാറില്‍ ഓഫ്-റോഡിംഗുമായി നവദീപ് സൈനി; ഏറ്റെടുത്ത് ആരാധകരും

2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 130 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്, അതേസമയം 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ലഭ്യമാണ്.

MOST READ: വിപണിയിൽ തരംഗമായി ഫോർഡ് F150 ലൈറ്റ്നിംഗ്; പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ കൈവരിച്ചത് 20,000 ബുക്കിംഗ്

പുതിയ മഹീന്ദ്ര ഥാറില്‍ ഓഫ്-റോഡിംഗുമായി നവദീപ് സൈനി; ഏറ്റെടുത്ത് ആരാധകരും

അധികം വൈകാതെ തന്നെ മോഡലിന് ഒരു അടിസ്ഥാന വേരിയന്റ് വില്‍പ്പനയ്ക്ക് എത്തുമെന്നാണ് സുചന. ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും 1.5 ലിറ്റര്‍ എഞ്ചിനാകും ഈ പതിപ്പില്‍ കമ്പനി വാഗ്ദാനം ചെയ്യുക.

ഒരു എന്‍ട്രി ലെവല്‍ പതിപ്പായതിനാല്‍, അതിനൊപ്പം ഒരു ഫോര്‍-വീല്‍-ഡ്രൈവ് കോണ്‍ഫിഗറേഷന്‍ കമ്പനി വാഗ്ദാനം ചെയ്‌തേക്കില്ല. നിലവില്‍ മഹീന്ദ്ര ഥാറിന് 12.12 ലക്ഷം രൂപ മുതല്‍ 14.17 ലക്ഷം രൂപവരെയാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Cricketer Navdeep Saini Shared Off-Roading With His New Mahindra Thar, Video Viral. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X