Just In
- 1 hr ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 1 hr ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 1 hr ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 2 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Movies എനിക്കും റസ്മിനും രണ്ട് ക്ലാരിറ്റിയോ? ജാസ്മിന് ഗബ്രിയോട്; 'ഇത് ഒറ്റ ദിവസം കൊണ്ട് തീര്‍ക്കാവുന്നതേ ഉള്ളു'
- Lifestyle ആയുസ്സിനും ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ ശീലമാക്കാം
- News 89 സീറ്റുകള്‍, 55ലും ബിജെപി, രണ്ടാം ഘട്ടത്തില്‍ പോരാട്ടം ഈ സീറ്റുകളില്‍; കേസ് കൂടുതല്‍ കേരളത്തില്‍
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ ബിഎംഡബ്യു X5M വീണ്ടും വിൽപ്പനയ്ക്ക്
ബിഎംഡബ്ല്യു ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായ സച്ചിൻ തെണ്ടുൾകർ വളരെക്കാലമായി ബവേറിയൻ കാറുകളിൽ സഞ്ചരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ആകർഷകമായ ഗാരേജുകളിലൊന്നാണ് താരത്തിനുള്ളത്.
ബിഎംഡബ്ല്യു i8 മുതൽ ഏറ്റവും പുതിയ തലമുറ X5M എന്നിവയും അദ്ദേഹത്തിന്റെ ശേഖരത്തിൽ ഉൾപ്പെടുന്നു. 2012 -ലാണ് സച്ചിൻ ബിഎംഡബ്ല്യു അംബാസഡറായി ഔദ്യോഗികമായി നിയമിതനായിത് എങ്കിലും അതിനു വളരെ മുമ്പുതന്നെ അദ്ദേഹം ബിഎംഡബ്ല്യു കാറുകളിലായിരുന്നു സഞ്ചരിച്ചിരുന്നത്.
2002 -ലാണ് സച്ചിൻ തെണ്ടുൽക്കർ ഒരു പുതിയ ബിഎംഡബ്ല്യു X5M വാങ്ങിത്, അതിനു ശേഷം ഈ വാഹനം അദ്ദേഹത്തോടൊപ്പം നിരവധി അവസരങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുറച്ചുകാലം വാഹനം ഉപയോഗിച്ച ശേഷം അദ്ദേഹം ഈ വാഹനം വിറ്റിരുന്നു, നിലവിൽ കാർ വീണ്ടും സെക്കണ്ട് കാർ വിപണിയിൽ വിൽപ്പനയ്ക്കെത്തിക്കുകയാണ്.
മഹാരാഷ്ട്രയിലെ നാസിക്കിലാണ് ബിഎംഡബ്ല്യു X5M ഇപ്പോൾ വിൽപ്പനയ്ക്കുള്ളത്. മികച്ച ലഗൂൺ ബീച്ച് ബ്ലൂ നിറമാണ് ക്രിക്കറ്റ് ഇതിഹാസം ഉപയോഗിച്ചിരുന്ന ഈ എസ്യുവിക്ക്. ഈ നിറം വിപണിയിൽ വാഹനത്തെ കൂടുതൽ സവിശേഷമാക്കുന്നു.
കൂടാതെ, മിക്ക ആളുകളും X5 -ന്റെ സ്റ്റാൻഡേർഡ് പതിപ്പിന് പിന്നാലെ പോകുന്നതിനാൽ, ഈ M പവർ പതിപ്പ് ഇന്ത്യൻ റോഡുകളിൽ വളരെ വിശിഷ്ടമാണ്. 21 ലക്ഷം രൂപയാണ് വാഹനത്തിന് ഇപ്പോൾ ചോദിക്കുന്ന വില.
ഓഡോമീറ്റർ അനുസരിച്ച് മൊത്തം 80,000 കിലോമീറ്റർ ദൂരം എസ്യുവി സഞ്ചരിച്ചതായി പരസ്യം പറയുന്നു. എന്നിരുന്നാലും, ഇവ വളരെ ശ്രദ്ധയോടെ നിർമ്മിച്ച ഉയർന്ന പ്രകടനമുള്ള എഞ്ചിനുകളായതിനാൽ, വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ലക്ഷക്കണക്കിന് കിലോമീറ്റർ ഓടിക്കാൻ കഴിയും.
Most Read:'റെഡ് ഹോട്ട്' ലംബോർഗിനി ഉറൂസ് കരസ്ഥമാക്കി രൺവീർ സിങ്
ഇവിടെ കാണുന്ന ബിഎംഡബ്ല്യു X5M 2002 മോഡലാണ്. പരമാവധി 347 bhp കരുത്തും 480 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4.6 ലിറ്റർ V8 പെട്രോൾ എഞ്ചിനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ്.
Most Read: ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്ഹോക്കിലെ ധോണിയുടെ ആദ്യ യാത്ര വൈറലാക്കി ആരാധകര്‍
ഇതൊരു പെർഫോമൻസ് എസ്യുവിയാണ്, വെറും ഏഴ് സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. എന്നിരുന്നാലും, സുരക്ഷാ മുൻ നിർത്തി വാഹനത്തിന്റെ വേഗത മണിക്കൂറിൽ 249 കിലോമീറ്റർ എന്ന നിലയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ഡ്രൈവ്ട്രെയിൻ നാല് വീലുകളിലേക്കും പവർ വീതിച്ച് നൽകുന്നു.
Most Read: ഔദ്യോഗിക വാഹനം നന്നാക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്; കൈയ്യൊഴിഞ്ഞ് ബിജെപി
21 ലക്ഷം രൂപയ്ക്ക്, ഇന്ത്യൻ വിപണിയിൽ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഉയർന്ന പെർഫോമൻസ് കാറുകൾ ഇല്ല. എന്നിരുന്നാലും, അവയൊന്നും വിൽപ്പനയ്ക്കുള്ള ഈ കാറിനൊപ്പം എത്തില്ല. കൂടാതെ, കാറിന്റെ ആദ്യ ഉടമ ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ തന്നെയാണ് എന്നത് വാഹനത്തിന്റെ മാറ്റ് കൂട്ടുന്നു.
Source: Team BHP Classified