ജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാം

ജപ്പാനിലെ ലോകപ്രശസ്ത ബുള്ളറ്റ് ട്രെയിനുകളാണ് ഷിൻകാൻസെൻ. ഈ തീവണ്ടികൾ ലോകത്തെ തന്നെ അസൂയപ്പെടുത്തുന്ന ടെക്നോളജികളാൽ സമ്പന്നമാണെന്നു തന്നെ പറയാം. വളരെ ഹൈടെക് രീതിയിൽ തന്നെ വികസിപ്പിച്ചിടുത്തിരിക്കുന്ന ഇവ ജപ്പാനിലെ വിനോദസഞ്ചാരത്തിന്റെയും വ്യാവസായിക യാത്രകളുടെയും പ്രധാന ഭാഗങ്ങളാണ്.

ജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാംജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാം

കൂടുതൽ പരമ്പരാഗത മെട്രോ, റെയിൽ ലൈനുകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഷിൻകാൻസെൻ അവയുടെ സ്വന്തം ലൈനുകളിലാണ് പ്രവർത്തിക്കുന്നതും. അനാവശ്യമായ സ്റ്റോപ്പുകൾ അല്ലെങ്കിൽ വേഗത കുറയ്ക്കുന്ന കാര്യങ്ങളെ പൂർണമായും ഒഴിവാക്കിയാണ് ഈ ബുള്ളറ്റ് ട്രെയിനുകളുടെ റൂട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാംജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാം

തടസങ്ങൾ ഒഴിവാക്കി കടന്നുപോകാൻ ഷിൻകാൻസെൻ തുരങ്കങ്ങളും വയഡക്‌റ്റുകളുമാണ് ഉപയോഗിക്കുന്നതും. ജപ്പാനിൽ അമ്പത് വർഷമായി ഷിൻകാൻസെൻ പ്രവർത്തിക്കുന്നു. ഇക്കാലമത്രയും, ഒരു ട്രെയിൻ അപകടത്തെത്തുടർന്ന് യാത്രക്കാരുടെ മരണമോ പരിക്കോ ഉണ്ടായിട്ടില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാംജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാം

ഇത് ജപ്പാനിലെ യാത്രയ്ക്കുള്ള ഏറ്റവും സുരക്ഷിതമായ മാർഗങ്ങളിലൊന്നായി ഇന്നും തുടരുകയാണ്. നിലവിലെ ടോപ്പ് ഹൈ-സ്പീഡ് ഷിൻകാൻസെൻ ട്രെയിനുകൾ ഏതെല്ലാമാണെന്ന് ഒന്നു പരിചയപ്പെടുത്തി തന്നാലോ?

ജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാംജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാം

1. ഹയാബുസ

2016 മാർച്ച് 26 മുതൽ ജപ്പാനിലെ ടോക്കിയോയ്ക്കും ഷിൻ-ഹകോഡേറ്റ്-ഹൊകുട്ടോയ്ക്കും ഇടയിൽ ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനിയും ഹോക്കൈഡോ റെയിൽവേ കമ്പനിയും നടത്തുന്ന ഹൈ-സ്പീഡ് ഷിൻകാൻസെൻ സർവീസാണ് ഹയാബുസ.. 320 കിലോമീറ്റർ വേഗതയിലാണ് ഹയാബുസ യാത്ര നടത്തുന്നത്.

ജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാംജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാം

2. കൊമാച്ചി

1997 മാർച്ച് മുതൽ ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി നടത്തുന്ന ജപ്പാനിലെ ടോക്കിയോയ്ക്കും അകിതയ്ക്കും ഇടയിലുള്ള അതിവേഗ ഷിൻകാൻസെൻ സർവീസാണ് കൊമാച്ചി. എന്നാൽ ഹയാബൂസയിൽ നിന്നും വ്യത്യസ്‌തമായി ഇതിന് സ്റ്റോപ്പുകളുണ്ടെന്നതാണ് പ്രത്യേകത.

ജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാംജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാം

3. നോസോമി

ജപ്പാനിലെ ടോകൈഡോ, സാൻയോ ഷിൻകാൻസെൻ ലൈനുകളിൽ ഓടുന്ന ഏറ്റവും വേഗതയേറിയ ട്രെയിൻ സർവീസാണ് നോസോമി. ഏറ്റവും വലിയ സ്റ്റേഷനുകളിൽ മാത്രമാണ് ബുള്ളറ്റ് ട്രെയിൻ നിർത്തുന്നത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലാണ് (186 മൈൽ) ഇത് ഓടുന്നത്.

ജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാംജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാം

4. ഹികാരി

1964-ലാണ് ഹികാരി സേവനമാരംഭിച്ചത്. ജപ്പാനിലെ ടോകൈഡോ, സാൻയോ ഷിൻകാൻസെൻ "ബുള്ളറ്റ് ട്രെയിൻ" ലൈനുകളിൽ ഓടുന്ന അതിവേഗ ട്രെയിൻ സർവീസിന്റെ പേരാണ് ഹികാരി. നൊസോമിയിൽ നിന്ന് വ്യത്യസ്തമായി, നിങ്ങൾക്ക് ജപ്പാൻ റെയിൽ പാസ് ഉപയോഗിക്കാം. സംവരണം ചെയ്തതും അല്ലാത്തതുമായ സീറ്റുകളും ഇതിലുണ്ട്. പരമാവധി 300 കിലോമീറ്റർ വേഗതയിലാണ് ഇതിന്റെ ഓട്ടം.

ജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാംജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാം

5. മിസുഹോ

2011 മാർച്ച് 12 മുതൽ ക്യുഷു ഷിൻകാൻസെൻ പൂർത്തിയാക്കിയതിനെത്തുടർന്ന് ജപ്പാനിലെ ഷിൻ-ഒസാക്കയ്ക്കും കഗോഷിമ-ചുവോയ്ക്കും ഇടയിൽ പ്രവർത്തിക്കുന്ന ഒരു ലിമിറ്റഡ്-സ്റ്റോപ്പ് ബുള്ളറ്റ് ട്രെയിൻ സർവീസാണ് മിസുഹോ. ഇതും മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലാണ് പ്രവർത്തിക്കുന്നത്.

Image Courtesy: Cheng-en Cheng/Wiki Commons

ജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാംജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാം

6. സകുറ

മിസുഹോ ട്രെയിനുകൾക്ക് സമാനമായി ജപ്പാനിലെ ഷിൻ-ഒസാക്കയ്ക്കും കഗോഷിമ-ചോയ്ക്കും ഇടയിൽ പ്രവർത്തിക്കുന്ന ഒരു ഹൈ-സ്പീഡ് ഷിൻകാൻസെൻ സർവീസാണ് സകുര. മുമ്പ് ജെആർ ക്യുഷു നടത്തിയിരുന്ന പരിമിതമായ എക്സ്പ്രസ് സ്ലീപ്പർ ട്രെയിൻ സർവീസായിരുന്നു ഇത്. 300 കിലോമീറ്റർ വേഗതയിലാണ് ഇവയുടേയും സഞ്ചാരം.

Image Courtesy: z tanuki/Wiki Commons

ജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാംജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാം

7. കൊടമ

ജപ്പാനിലെ ഷിൻ-ഒസാക്കയ്ക്കും ടോക്കിയോയ്ക്കും ഇടയിൽ സഞ്ചരിക്കുന്ന ഈ ട്രെയിൻ 1964 മുതൽ പ്രവർത്തനത്തിലുള്ളതാണ്.

ഈ റൂട്ടിലെ ഏറ്റവും വേഗത കുറഞ്ഞ ബുള്ളറ്റ് ട്രെയിൻ കൂടിയാണിത്. റൂട്ടിലെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുള്ള കൊടമയ്ക്ക് മണിക്കൂറിൽ 285 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്.

ജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാംജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാം

8. യമാബിക്കോ

ജപ്പാനിലെ ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി ടോക്കിയോയ്ക്കും മൊറിയോക്കയ്ക്കും ഇടയിൽ പ്രവർത്തിപ്പിക്കുന്ന ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിൻ സർവീസാണ് യമാബിക്കോ. 275 കിലോമീറ്റർ വേഗതയിലാണ് ഇത് സർവീസ് നടത്തുന്നത്. ഹയാബുസയ്ക്കും കൊമാച്ചിക്കും പിന്നിൽ അതിന്റെ റൂട്ടിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ ട്രെയിനാണിതെന്നതും ശ്രദ്ധേയമാണ്.

Image Courtesy: 掬茶/Wiki Commons

ജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാംജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാം

Image Courtesy: MaedaAkihiko/Wiki Commons

9. സുബാസ

യമഗത ഷിൻകൻസണിൽ സർവീസ് നടത്തുന്ന അതിവേഗ ഷിൻകാൻസെൻ ട്രെയിൻ സർവീസാണ് സുബാസ. മറ്റ് പല ബുള്ളറ്റ് ട്രെയിനുകളെയും അപേക്ഷിച്ച് നോക്കുമ്പോൾ ഇവയ്ക്ക് അൽപം സൗകര്യങ്ങൾ കുറവാണ്. എങ്കിലും 275 കിലോമീറ്റർ വേഗതയിലാണ് ഇവ സർവീസ് നടത്തുന്നത്.

Image Courtesy: MaedaAkihiko/Wiki Commons

ജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാംജപ്പാനിലെ ഏറ്റവും വേഗതയേറിയ 10 ബുള്ളറ്റ് ട്രെയിനുകളെ പരിചയപ്പെടാം

10. കഗയാക്കി

ജപ്പാനിലെ കനസാവയ്ക്കും ടോക്കിയോയ്ക്കും ഇടയിലുള്ള ഏറ്റവും വേഗതയേറിയ ട്രെയിൻ സർവീസായാണ് കഗയാക്കി. അവിശ്വസനീയമാംവിധം സുഗമമായ സവാരിയുള്ള ജപ്പാനിലെ ഇന്നത്തെ ഏറ്റവും ആധുനിക ട്രെയിനുകളിലൊന്നാണിത്. വളരെ കുറച്ച് സ്റ്റോപ്പുകൾ മാത്രമുള്ളതിനാൽ ഈ രണ്ട് സ്റ്റേഷനുകളിലെത്താൻ രണ്ട് മണിക്കൂറും 28 മിനിറ്റും സമയം മാത്രമാണ് ഇതിനു വേണ്ടി വരിക. മണിക്കൂറിൽ 260 കിലോമീറ്റർ വേഗതയിലാണ് കഗയാക്കിയുടെ സഞ്ചാരം.

Image Courtesy: i北陸/Wiki Commons

Most Read Articles

Malayalam
English summary
Current top high speed shinkansen bullet trains in japan that are in service now
Story first published: Wednesday, September 28, 2022, 16:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X