റെഡ് നിറത്തിൽ പരുക്കൻ ഭാവത്തിൽ കസ്റ്റം ബിൾഡ് Mahindra Invader

ഒരു എസ്‌യുവി നിർമ്മാതാവ് എന്ന നിലയിൽ ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര എല്ലായ്പ്പോഴും വളരെ ജനപ്രിയരാണ്. കാലങ്ങളായി നിരവധി ജനപ്രിയ എസ്‌യുവികൾ ബ്രാൻഡ് നിർമ്മിച്ചിട്ടുണ്ട്. തങ്ങളുടെ പോർട്ട്‌ഫോളിയോയിലെ സമീപകാല ഉൽപ്പന്നങ്ങളിൽ മഹീന്ദ്ര XUV700, പുതിയ ഥാർ, വരാനിരിക്കുന്ന പുതിയ തലമുറ സ്കോർപിയോ എന്നിവ ഉൾപ്പെടുന്നു.

റെഡ് നിറത്തിൽ പരുക്കൻ ഭാവത്തിൽ കസ്റ്റം ബിൾഡ് Mahindra Invader

എന്നാൽ ഇവയെല്ലാം വിപണിയിൽ വരുന്നതിന് മുമ്പുതന്നെ, കമാൻഡർ, അർമാഡ, ലെജൻഡ് തുടങ്ങി നിരവധി എസ്‌യുവികൾ മഹീന്ദ്രയ്ക്ക് ഉണ്ടായിരുന്നു. ഈ നിരയിലെ അത്തരം ഒരു എസ്‌യുവിയായിരുന്നു മഹീന്ദ്ര ഇൻവേഡർ. ബൊലേറോയുടെ ഒരു പതിപ്പായിരുന്നു ഇത്. ത്രീ ഡോർ എസ്‌യുവിയായ ഇത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് സേനകൾ വളരെക്കാലമായി ഉപയോഗിച്ചിരുന്നു.

റെഡ് നിറത്തിൽ പരുക്കൻ ഭാവത്തിൽ കസ്റ്റം ബിൾഡ് Mahindra Invader

മഹീന്ദ്ര ബൊലേറോ ഇൻവേഡർ ഒരു പ്രായോഗിക കാർ അല്ലാത്തതിനാൽ വാണിജ്യപരമായി ഒരു വിജയമായിരുന്നില്ല. എന്നിരുന്നാലും, ഒരു എസ്‌യുവി പ്രേമിയുടെ ഹൃദയത്തിൽ ഇതിന് ഒരു പ്രത്യേക സ്ഥാനം ഉണ്ട്, രാജ്യത്തുടനീളം ഈ എസ്‌യുവിയുടെ നന്നായി പരിപാലിക്കപ്പെടുന്നതും പരിഷ്‌ക്കരിച്ചതുമായ ചില ഉദാഹരണങ്ങളുണ്ട്. ഇവിടെ അത്തരത്തിലുള്ള മനോഹരമായി പരിഷ്കരിച്ച ബൊലേറോ ഇൻവേഡറിന്റെ വിശേഷങ്ങളാണ് ഞങ്ങൾ പങ്കുവെക്കുന്നത്.

റെഡ് നിറത്തിൽ പരുക്കൻ ഭാവത്തിൽ കസ്റ്റം ബിൾഡ് Mahindra Invader

SanzGraphs എന്ന യൂട്യൂബ് ചാനലിലാണ് വാഹനത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ ഹ്രസ്വ വീഡിയോ യഥാർത്ഥത്തിൽ പരിഷ്‌ക്കരിച്ച മഹീന്ദ്ര ബൊലേറോ ഇൻവേഡറിന്റെ ഒരു ടീസറാണ്. വാഹനത്തിൽ വരുത്തിയ പരിഷ്കാരങ്ങളെക്കുറിച്ചുള്ള കാര്യമായ വിശദാംശങ്ങൾ ഒന്നും ഇത് പങ്ക് വെക്കുന്നില്ല. അതിനാൽ തന്നെ വീഡിയോയിൽ ദൃശ്യമാകുന്ന വാബനത്തിന്റെ പരിഷ്കാരങ്ങൾ ഞങ്ങൾ പരാമർശിക്കും.

റെഡ് നിറത്തിൽ പരുക്കൻ ഭാവത്തിൽ കസ്റ്റം ബിൾഡ് Mahindra Invader

മഹീന്ദ്ര ബൊലേറോ ഇൻവേഡർ ഒരു മൂന്ന് ഡോർ എസ്‌യുവിയാണ്, വാണിജ്യപരമായി ഈ വാഹനം വിജയിക്കാത്തതിന്റെ കാരണങ്ങളിലൊന്നും ഇത് തന്നെയാണ്. അടുത്തതായി പിന്നിലെ യാത്രക്കാർക്കായി സൈഡ് ഫെയ്‌സിംഗ് ബെഞ്ച് സീറ്റുകളോടെയാണ് എസ്‌യുവി വന്നത്, ഇതിന് ഒരു ഭാഗിക സോഫ്റ്റ് ടോപ്പുമാണ് നിർമ്മാതാക്കൾ നൽകിയിരുന്നത്. മഹീന്ദ്ര ഈ മോഡൽ ഒരുക്കിയത് ഫാമിലി ഓഡിയൻസിന് വേണ്ടി ആയിരുന്നില്ല മറിച്ച് യുവ തലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ടായിരുന്നു.

റെഡ് നിറത്തിൽ പരുക്കൻ ഭാവത്തിൽ കസ്റ്റം ബിൾഡ് Mahindra Invader

ഇനി വീഡിയോയിൽ കാണുന്ന ഇൻവേഡറിലേക്ക് തിരിച്ചുവരുമ്പോൾ വാഹനത്തിന്റെ രൂപഭംഗി പൂർണമായും മാറ്റുന്ന വലിയ പരിഷ്‌ക്കരണങ്ങളൊന്നും കാറിന് ലഭിച്ചിട്ടില്ല എന്ന് നമുക്ക് കാണാൻ കഴിയും.

റെഡ് നിറത്തിൽ പരുക്കൻ ഭാവത്തിൽ കസ്റ്റം ബിൾഡ് Mahindra Invader

സാധാരണയായി മറ്റ് ഏതെങ്കിലും എസ്‌യുവിയായി തെറ്റിദ്ധരിക്കപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങളൊന്നും ഇതിൽ ഇല്ല. ഈ ഇൻവേഡറിന്റെ ഉടമ കാർ മുഴുവൻ വീണ്ടും പെയിന്റ് ചെയ്തതായി തോന്നുന്നു. ഒരു ബ്രൈറ്റ് റെഡ് നിറത്തിലാണ് വാഹനം ഫിനിഷ് ചെയ്തിരിക്കുന്നത്, അത് വളരെ വ്യത്യസ്തമായ ഒരു രൂപവും ലുക്കും നൽകുന്നു.

റെഡ് നിറത്തിൽ പരുക്കൻ ഭാവത്തിൽ കസ്റ്റം ബിൾഡ് Mahindra Invader

ഇൻവേഡറിന്റെ ഫ്രണ്ട് ബമ്പർ പുനർനിർമിക്കുകയും ഗ്ലോസ് ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഒറിജിനൽ ടേൺ ഇൻഡിക്കേറ്ററുകൾ ബമ്പറിൽ സ്ഥാപിച്ചിരിക്കുന്നു, മുൻവശത്തെ സിഗ്നേച്ചർ ക്രോം ഗ്രില്ലിന് പൂർണ്ണമായ ഒരു ബ്ലാക്ക് ഔട്ട് ഫിനിഷ് ലഭിക്കുന്നു.

റെഡ് നിറത്തിൽ പരുക്കൻ ഭാവത്തിൽ കസ്റ്റം ബിൾഡ് Mahindra Invader

ചതുരാകൃതിയിലുള്ള ഹാലജൻ ഹെഡ്‌ലാമ്പുകൾ മാറ്റങ്ങളൊന്നുമില്ലാതെ വാഹനം നിലനിർത്തുന്നു. സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോൾ, മഹീന്ദ്ര ബൊലേറോ ഇൻവേഡറിലെ യഥാർത്ഥ സ്റ്റീൽ റിമ്മുകൾക്ക് പകരം ഓഫ് മാർക്കറ്റ് അലോയി വീലുകൾ നൽകിയിരിക്കുന്നതായി നമുക്ക് കാണാനാകും. അലോയികൾ ചങ്കിയായി കാണപ്പെടുന്ന ടയറുകളാൽ പൊതിഞ്ഞിരിക്കുന്നു. ഫ്രണ്ട്, റിയർ ഫെൻഡറുകൾ ഫ്ലെയർ ചെയ്തിട്ടുണ്ട്, ഒറിജിനൽ ഫൂട്ട് റെസ്റ്റും ഉടമ നിലനിർത്തിയിട്ടുണ്ട്.

റെഡ് നിറത്തിൽ പരുക്കൻ ഭാവത്തിൽ കസ്റ്റം ബിൾഡ് Mahindra Invader

പിൻഭാഗത്ത്, കാറിന് ആഫ്റ്റർ മാർക്കറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ ലഭിക്കുന്നു, കൂടാതെ സ്പെയർ വീൽ ടെയിൽഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്നു. ഇൻവേഡറിന് ഒരു സോഫ്റ്റ് ടോപ്പ് ലഭിക്കുന്നു, അത് വാഹനത്തിന് ഒരു തനതായ ക്യാരക്ടർ നൽകുന്നു.

റെഡ് നിറത്തിൽ പരുക്കൻ ഭാവത്തിൽ കസ്റ്റം ബിൾഡ് Mahindra Invader

ഇന്റീരിയറിനെ കുറിച്ചുള്ള വിവരങ്ങളൊന്നും വീഡിയോ പങ്കുവയ്ക്കുന്നില്ല. ഈ ഇൻവേഡറിന്റെ എൻജിനിലും എന്തെങ്കിലും മാറ്റങ്ങൾ ഉടമ വരുത്തിയിട്ടുണ്ടോ എന്നറിയില്ല. തുടക്കത്തിൽ, 2.5 ലിറ്റർ ഡീസൽ എഞ്ചിനാണ് മഹീന്ദ്ര ഇൻവേഡറിന് വാഗ്ദാനം ചെയ്തിരുന്നത്. ഡീസൽ എഞ്ചിൻ സ്റ്റോക്ക് രൂപത്തിൽ 63 bhp കരുത്തും 113 Nm പീക്ക് torque ഉം സൃഷ്ടിച്ചിരുന്നു.

ബൊലേറോയിലും ഇതേ എൻജിൻ തന്നെയായിരുന്നു നിർമ്മാതാക്കൾ നൽകിയിരുന്നത്. മൊത്തത്തിൽ, പരിഷ്‌ക്കരിച്ച മഹീന്ദ്ര ഇൻ‌വേഡർ വ്യത്യസ്‌തവും പരുക്കനുമായി കാണപ്പെടുന്നു, മാത്രമല്ല അതിന്റെ യഥാർത്ഥ ക്യാരക്ടർ വാഹനം നഷ്‌ടപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Custom build mahindra invader in red paint scheme looks amazing
Story first published: Tuesday, January 18, 2022, 11:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X