റാലി ക്യാബിനുമായി പരുക്കൻ ലുക്കിൽ കസ്റ്റമൈസ്ഡ് മാരുതി ജിപ്സി

മാരുതി ഇതുവരെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയ ജനപ്രിയ എസ്‌യുവികളിൽ ഒന്നാണ് മാരുതി ജിപ്‌സി. മാരുതി ജിപ്‌സി ഒരു ആഗോള ഉൽ‌പ്പന്നമായിരുന്നു, ഇത് വിവിധ പേരുകളിൽ‌ അന്താരാഷ്ട്ര വിപണികളിൽ‌ ലഭ്യമായിരുന്നു.

റാലി ക്യാബിനുമായി പരുക്കൻ ലുക്കിൽ കസ്റ്റമൈസ്ഡ് മാരുതി ജിപ്സി

ഏത് ഭൂപ്രദേശത്തെയും കൈകാര്യം ചെയ്യാൻ കഴിയുന്ന ലളിതമായ നോസെൻസ് 4×4 മോഡലായിരുന്നു ഇത്. ബി‌എസ് VI പരിവർത്തനത്തിൻറെയും കുറഞ്ഞ ഡിമാന്റിന്റെയും ഭാഗമായി മാരുതി സുസുക്കി ജിപ്‌സിയെ വിപണിയിൽ നിന്ന് പിൻവലിച്ചു.

റാലി ക്യാബിനുമായി പരുക്കൻ ലുക്കിൽ കസ്റ്റമൈസ്ഡ് മാരുതി ജിപ്സി

അന്താരാഷ്ട്ര വിപണികളിൽ ഇത് ജിംനി എന്ന് നെയിംപ്ലേറ്റിൽ ഇപ്പോഴുമുണ്ട്, ഇത് വീണ്ടുമൊരു 4×4 എസ്‌യുവിയാണ്. ഇന്ത്യയിൽ, പരിഷ്‌ക്കരിച്ച ജിപ്‌സി എസ്‌യുവികളുടെ നിരവധി ഉദാഹരണങ്ങൾ നാം കണ്ടിട്ടുണ്ട്, ഇത് റാലി ടീമുകളും ഓഫ്-റോഡ് പ്രേമികളും വ്യാപകമായി ഉപയോഗിക്കുന്നു. അത്തരമൊരു മാരുതി ജിപ്‌സിയുടെ വീഡിയോയാണ് ഇവിടെ ഞങ്ങൾ പങ്കുവെയ്ക്കുന്നത്.

റാലി ക്യാബിനുമായി പരുക്കൻ ലുക്കിൽ കസ്റ്റമൈസ്ഡ് മാരുതി ജിപ്സി

സ്‌മോൾ ടൗൺ റൈഡർ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡുചെയ്‌തിരിക്കുന്നത്. എസ്‌യുവിയിൽ വരുത്തിയ എല്ലാ പരിഷ്‌ക്കരണങ്ങളെക്കുറിച്ചും വ്ലോഗർ സംസാരിക്കുന്നു.

റാലി ക്യാബിനുമായി പരുക്കൻ ലുക്കിൽ കസ്റ്റമൈസ്ഡ് മാരുതി ജിപ്സി

ഈ പ്രത്യേക ജിപ്‌സിയുടെ ഉടമ ഒരു ഓഫ്-റോഡർ ആണെന്നും റാലികളിൽ പങ്കെടുത്തിട്ടുണ്ടെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ ആരംഭിക്കുന്നത്.

റാലി ക്യാബിനുമായി പരുക്കൻ ലുക്കിൽ കസ്റ്റമൈസ്ഡ് മാരുതി ജിപ്സി

ഈ ജിപ്‌സിയിൽ ആദ്യം ആകർഷിക്കുന്ന കാര്യം ഇതിന്റെ പെയിന്റ് സ്കീമാണ്. ചില ഇടങ്ങളിൽ ബ്ലാക്ക് ഇൻസേർട്ടുകളുള്ള മഡ് ബ്രൗൺ പെയിന്റ് സ്കീം ഇതിന് ലഭിക്കുന്നു. പെയിന്റ് തന്നെ രൂപത്തെ മാറ്റിമറിക്കുന്നു.

റാലി ക്യാബിനുമായി പരുക്കൻ ലുക്കിൽ കസ്റ്റമൈസ്ഡ് മാരുതി ജിപ്സി

മുൻവശത്ത്, മാരുതി ജിപ്‌സിക്ക് എൽ‌ഇഡി റിംഗുകളുള്ള ഓഫ് മാർക്കറ്റ് പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ ലഭിക്കുന്നു. ഗ്രില്ല് സ്റ്റോക്ക് യൂണിറ്റായി തുടരുന്നു, പക്ഷേ, ബമ്പർ വീണ്ടുമൊരു ഓഫ് മാർക്കറ്റ് യൂണിറ്റാണ്. ഉറപ്പുള്ള ഈ ബമ്പറിൽ ടേൺ ഇൻഡിക്കേറ്ററുകളും സംയോജിപ്പിച്ചിരിക്കുന്നു. മുൻവശത്ത് ഒരു ഇലക്ട്രോണിക് വിഞ്ചും സ്ഥാപിച്ചിട്ടുണ്ട്.

റാലി ക്യാബിനുമായി പരുക്കൻ ലുക്കിൽ കസ്റ്റമൈസ്ഡ് മാരുതി ജിപ്സി

സൈഡ് പ്രൊഫൈലിലേക്ക് വരുന്ന വ്ലോഗർ ഗ്ലോസ്സ് ബ്ലാക്ക് വീൽ ആർച്ച് ക്ലാഡിംഗും സ്‌നോർക്കലും കാണിക്കുന്നു. ഒരു ജോഡി ഓക്സിലറി ലൈറ്റുകളും ഇതിൽ സ്ഥാപിച്ചിട്ടുണ്ട്. ORVM -കൾ മഹീന്ദ്ര ബൊലേറോയിൽ നിന്ന് കടമെടുത്തതാകാം.

റാലി ക്യാബിനുമായി പരുക്കൻ ലുക്കിൽ കസ്റ്റമൈസ്ഡ് മാരുതി ജിപ്സി

ഈ ജിപ്‌സിയിലെ പ്രധാന ഹൈലൈറ്റ് ക്യാബിനാണ്. ഇതിന് ഇപ്പോൾ ഒരു ക്ലോസ്ഡ് ക്യാബിൻ ലഭിക്കുന്നു, അത് പിന്നിലേക്ക് ചെറുതായി നീട്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള ക്യാബിനുകളെ റാലി ക്യാബിനുകൾ എന്ന് വിളിക്കുന്നു.

റാലി ക്യാബിനുമായി പരുക്കൻ ലുക്കിൽ കസ്റ്റമൈസ്ഡ് മാരുതി ജിപ്സി

കസ്റ്റമൈസ്ഡ് ഗ്രാഫിക്സ്, ഓഫ് മാർക്കറ്റ് ഓൾ-ടെറൈൻ ടയറുകൾ എന്നിവ ഇവിടെയുള്ള മറ്റ് പരിഷ്‌ക്കരണങ്ങളിൽ ഉൾപ്പെടുന്നു. ഈ ജിപ്‌സിയിലെ റൂഫ് പൂർണ്ണമായും ബ്ലാക്ക്ഔട്ട് ചെയ്തിരിക്കുന്നു, ലെഗേജുകൾക്കായി പിന്നിൽ കുറച്ച് സ്ഥലം ശേഷിക്കുന്നു. സ്പെയർ വീൽ ടെയിൽ ഗേറ്റിൽ തന്നെ സ്ഥാപിച്ചിരിക്കുന്നു. ജിപ്‌സിയുടെ എക്സ്റ്റീരിയർ വളരെ മികച്ചതായി കാണപ്പെടുന്നു.

റാലി ക്യാബിനുമായി പരുക്കൻ ലുക്കിൽ കസ്റ്റമൈസ്ഡ് മാരുതി ജിപ്സി

വ്ലോഗർ കാറിനുള്ളിലേക്ക് നീങ്ങുന്നു, ഈ ജിപ്‌സിയിലെ ക്യാബിൻ കസ്റ്റമൈസ്ഡായി നിർമ്മിച്ചതാണ്. വളരെയധികം മാറ്റങ്ങളോ പ്രീമിയം സവിശേഷതകളോ ഇവിടെ കാണാനില്ല. ഡാഷ്‌ബോർഡിന് ടാൻ നിറമുള്ള പാഡിംഗ് ലഭിക്കുന്നു, കൂടാതെ മികച്ച കുഷ്യനിംഗുള്ള സീറ്റുകളും ഓഫ് മാർക്കറ്റ് യൂണിറ്റുകളാണ്.

റാലി ക്യാബിനുമായി പരുക്കൻ ലുക്കിൽ കസ്റ്റമൈസ്ഡ് മാരുതി ജിപ്സി

ടാൻ കളർ മെറ്റീരിയൽ സീറ്റുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. നാവിഗേറ്ററിനായി ഒരു ചെറിയ മാപ്പ് റീഡിംഗ് ലൈറ്റ് ലഭിക്കുന്നു, ഒരു ചെറിയ ഓഡിയോ സിസ്റ്റവും വരുന്നു, ബാക്കിയുള്ളതെല്ലാം സ്റ്റോക്കായി തുടരുന്നു.

റാലി ക്യാബിനുമായി പരുക്കൻ ലുക്കിൽ കസ്റ്റമൈസ്ഡ് മാരുതി ജിപ്സി

മാരുതി സുസുക്കി ജിപ്‌സിക്ക് ഇന്നും നിരവധി ആരാധകരുണ്ട്. തങ്ങളുടെ ജിപ്‌സി ഇതുപോലെ പരിഷ്‌ക്കരിക്കാൻ താൽ‌പ്പര്യമുണ്ടെങ്കിൽ‌, ഏകദേശം അഞ്ച്-ആറ് ലക്ഷം രൂപയോളം ചെലവ് വരും എന്ന് വ്ലോഗർ‌ പരാമർശിക്കുന്നു.

മാരുതി ജിപ്‌സി പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് മാത്രമേ ലഭ്യമായിരുന്നുള്ളൂ. 80 bhp കരുത്തും 103 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1,298 സിസി പെട്രോൾ എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്. ഇത് ഒരു മാനുവൽ ഗിയർബോക്സ് ഉപയോഗിച്ച് മാത്രമേ ലഭ്യമായിരുന്നുള്ളൂ.

Most Read Articles

Malayalam
English summary
Custom Modified Maruti Gypsy With Rally Cabin Looks Amazing. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X