Just In
- 13 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 15 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 16 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- News
രാജ്യം 72ാം റിപ്പബ്ലിക്ക് നിറവില്‍; പ്രൗഡിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം, പരേഡ് കാണാന്‍ കാല് ലക്ഷത്തോളം പേര്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Movies
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കോസ്മെറ്റിക്ക് പരിഷ്കരണങ്ങളും ECU റീമാപ്പിംഗുമായി മൂന്നാം തലമുറ ഹ്യുണ്ടായി വെർണ
ഇന്ത്യൻ വിപണിയിൽ നിലവിലുള്ള C-സെഗ്മെന്റ് സെഡാനുകളിൽ ലഭ്യമായ ഏറ്റവും സമകാലികവും സവിശേഷതകൾ നിറഞ്ഞതുമായ കാറുകളിൽ ഒന്നാണ് ഹ്യുണ്ടായി വെർണ.

അതിന്റെ മൂന്നാം തലമുറയിലും വാഹനം മാസ്-ഓറിയന്റഡ് സെഗ്മെന്റുകളിൽ ഏറ്റവും മികച്ചതായി കാണപ്പെടുന്ന മോഡലുകളിലൊന്നാണ്. കസ്റ്റമൈസർമാക്കിടയിലും വളരെ പ്രിയപ്പെട്ട മോഡലാണ് വെർണ.

ന്യൂഡൽഹി സ്വദേശിയായ ഒരു ഹ്യുണ്ടായി വെർണ ഉടമ തന്റെ വാഹനത്തിന് കോസ്മെറ്റിക് ആഡ്-ഓണുകളും ടെക്നിക്കൽ ഓൾട്രേഷനുകളും ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്ത കാറാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്.
MOST READ: ആവശ്യക്കാർ അധികവും ഓട്ടോമാറ്റിക്കിന്; 15,000 യൂണിറ്റ് ബുക്കിംഗ് പിന്നിട്ട് മഹീന്ദ്ര ഥാർ

പ്രീ-ഫെയ്സ്ലിഫ്റ്റ് മൂന്നാം തലമുറ ഹ്യുണ്ടായി വെർണയുടെ SX ഡീസൽ വേരിയന്റാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന കാർ. ഈ വൈറ്റ് മോഡലിന് പുറത്ത് ചില പരിഷ്കാരങ്ങൾ ലഭിച്ചു.

മുന്നിൽ നിന്ന് ആരംഭിക്കുമ്പോൾ ഈ കസ്റ്റമൈസ്ഡ് വെർണയ്ക്ക് ഒരു പുതിയ ഫുൾ ബ്ലാക്ക് ഫ്രണ്ട് ഗ്രില്ല് ലഭിക്കുന്നു, ഇത് കൂടുതൽ പ്രീമിയം രൂപത്തിലുള്ള ക്രോം സ്ലാറ്റ് ഗ്രില്ലിന് പകരം വയ്ക്കുന്നു.
MOST READ: നവീകരിച്ച 400NK മോഡലിനെ ഫിലിപ്പൈന്‍സില്‍ അവതരിപ്പിച്ച് സിഎഫ് മോട്ടോ

സ്റ്റാർ ആകൃതിയിലുള്ള അഞ്ച് സ്പോക്ക് ഗോൾഡൻ യെല്ലോ അലോയി വീലുകളും ബൂട്ട് ലിഡിൽ ഘടിപ്പിച്ചിരിക്കുന്ന നേർത്ത കാർബൺ ഫൈബർ ഫിനിഷ്ഡ് സ്പോയിലറും കാറിൽ ഘടിപ്പിച്ചിരിക്കുന്നു.

ഈ കസ്റ്റമൈസ്ഡ് ഹ്യുണ്ടായി വെർണയിൽ ഫാക്ടറി ഫിറ്റഡ് ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബീജ് ഇന്റീരിയർ ടാൻ നിറമുള്ള ഇൻസേർട്ടുകൾ, ഡോർ പാനലുകൾ, സീറ്റ് കവറുകൾ എന്നിവയാൽ മാറ്റി സ്ഥാപിക്കുന്നു. മുൻ സീറ്റുകൾക്കുള്ള നെക്ക് പില്ലോകൾ, ക്രോം-ഫിനിഷ്ഡ് സ്കഫ് പ്ലേറ്റുകൾ എന്നിവ പോലുള്ള ആക്സസറികളും കാറിന് ലഭിക്കും.
MOST READ: ടിയാഗൊയ്ക്ക് പുതിയ ഡോർ ലോക്ക് സിസ്റ്റം അവതരിപ്പിച്ച് ടാറ്റ

ടെക്നിക്കൽ ഓൾട്രേഷനുകളെക്കുറിച്ച് പറയുമ്പോൾ, ഒരു പുതിയ എക്സ്ഹോസ്റ്റ് സംവിധാനം വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്, അത് കാറിന്റെ എക്സ്ഹോസ്റ്റ് നോട്ട് തികച്ചും സ്പോർട്ടിയർ ആക്കി മാറ്റുന്നു.

ECU റീമാപ്പിംഗ്, ഉയർന്ന പ്രവർത്തനക്ഷമതയുള്ള K&N എയർ ഫിൽട്ടർ എന്നിവ മറ്റ് മാറ്റങ്ങളിൽ ഉൾപ്പെടുന്നു. ഇത് സെഡാന്റെ മൊത്തത്തിലുള്ള പ്രകടനം കൂടുതൽ മികച്ചതാക്കുന്നു. മേൽപ്പറഞ്ഞ എല്ലാ മാറ്റങ്ങളും ഈ വർഷം ആദ്യം സമാരംഭിച്ച ഹ്യുണ്ടായി വെർണയുടെ പുതിയ ഫെയ്സ്ലിഫ്റ്റ് മോഡലിലും ചെയ്യാനാകും.
MOST READ: മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

മൂന്നാം തലമുറയുടെ പ്രീ-ഫെയ്സ്ലിഫ്റ്റ് മോഡലായ ഹ്യുണ്ടായി വെർണ SX ഡീസൽ പതിപ്പ് 90 bhp കരുത്തും / 220 Nm torque ഉം ഉത്പാദിപ്പിക്കുന്ന, 1.4 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്നു.

എന്നിരുന്നാലും, നിലവിൽ ലഭ്യമായ പുതിയ ഫെയ്സ്ലിഫ്റ്റ് മോഡലിന് 115 bhp കരുത്തും / 250 Nm torque ഉം വികസിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ലഭിക്കുന്നു.
ഓയിൽ ബർണറിന് പുറമേ 115 bhp കരുത്തും/ 144 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ മോട്ടോർ, 120 bhp കരുത്തും/ 172 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ മറ്റ് രണ്ട് പെട്രോൾ എഞ്ചിനുകളും ലഭിക്കും.
Image Courtesy: atoz automobile