മാരുതി കാര്‍ 'അബദ്ധവും ഉപയോഗശൂന്യവും' എന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

By Dijo Jackson

റോയല്‍ എന്‍ഫീല്‍ഡിനെ പരിഹസിച്ചുള്ള ബജാജ് ഡോമിനാര്‍ പരസ്യം ഒരുക്കിയ കോലാഹലം കെട്ടടങ്ങും മുമ്പെ, മാരുതിയെ കൊച്ചാക്കി കൊണ്ട് ഡാറ്റ്‌സന്‍ എത്തിയിരിക്കുകയാണ്.

മാരുതി കാര്‍ അബദ്ധവും ഉപയോഗശൂന്യവുമെന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

പരസ്യത്തിലൂടെ അന്യോന്യം കൊമ്പ് കോര്‍ക്കുന്ന പതിവ് തന്ത്രമല്ല ഇത്തവണ ഡാറ്റ്‌സന്‍ പയറ്റിയിരിക്കുന്നത്. ദില്ലി മുഖ്യമന്ത്രിയുടെ പ്രശസ്ത നീല മാരുതി വാഗണ്‍ആറിനെ പ്രമേയമാക്കിയാണ് ഡാറ്റ്‌സന്റെ പുതിയ നീക്കം.

മാരുതി കാര്‍ അബദ്ധവും ഉപയോഗശൂന്യവുമെന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

വ്യാഴാഴ്ച ദില്ലി സെക്രട്ടറിയേറ്റ് ഓഫീസിന് മുന്നില്‍ നിന്നും മോഷണം പോയ മാരുതി വാഗണ്‍ആറിനെ, അബദ്ധമെന്നും ഉപയോഗശൂന്യമെന്നുമാണ് നിസാന് കീഴിലുള്ള ഡാറ്റ്‌സന്‍ ട്വീറ്റ് ചെയ്തത്.

മാരുതി കാര്‍ അബദ്ധവും ഉപയോഗശൂന്യവുമെന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

വ്യാഴാഴ്ചയായിരുന്നു അരവിന്ദ് കേജരിവാളിനോളം പ്രശസ്തമായ നീല മാരുതി വാഗണ്‍ആര്‍ മോഷണം പോയത്. സംഭവം ദേശീയ ശ്രദ്ധ നേടിയതിന് പിന്നാലെ ട്വീറ്റുമായി ഡാറ്റ്‌സനും എത്തുകയായിരുന്നു.

മാരുതി കാര്‍ അബദ്ധവും ഉപയോഗശൂന്യവുമെന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

അരവിന്ദ് കേജരിവാളിന്റെ നഷ്ടത്തില്‍ അതിയായി ഖേദിക്കുന്നുവെന്ന് സൂചിപ്പിച്ചാണ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നും ഡാറ്റ്സൻ ആരംഭിക്കുന്നത്.

ഉപയോഗശൂന്യമായ കാറിനെ വിട്ട് യഥാര്‍ത്ഥ 'ആം ആദ്മി' കാര്‍ (സാധാരണക്കാരന്റെ കാര്‍) തെരഞ്ഞെടുക്കാനുള്ള സമയം വന്നെത്തിയിരിക്കുകയാണെന്നും പരിഹാസരൂപേണ കൂട്ടിച്ചേര്‍ത്തു.

മാരുതി കാര്‍ അബദ്ധവും ഉപയോഗശൂന്യവുമെന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

റെഡി-ഗോയുടെ പരസ്യവാചകത്തെ കൂട്ടുപിടിച്ചാണ് ഡാറ്റസന്റെ ട്വീറ്റ് അവസാനിക്കുന്നത്.

മാരുതി കാര്‍ അബദ്ധവും ഉപയോഗശൂന്യവുമെന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

DL 9 CG 9769 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള മാരുതി വാഗണ്‍ആറിനെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആം ആദ്മി പാര്‍ട്ടിയാണ് കേജരിവാളിന് സമ്മാനിച്ചത്.

Recommended Video - Watch Now!
Datsun rediGO Gold 1.0-Litre Launched In India | In Malayalam - DriveSpark മലയാളം
മാരുതി കാര്‍ അബദ്ധവും ഉപയോഗശൂന്യവുമെന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

രാഷ്ട്രീയ എതിരാളികള്‍ വമ്പന്‍ കാറുകളില്‍ സഞ്ചരിക്കുമ്പോഴും, വാഗണ്‍ആറിനെ ഔദ്യോഗികമായി കൊണ്ട് നടന്ന കേജരിവാള്‍ വിഐപി സംസ്‌കാരത്തോടുള്ള ആം ആദ്മി പാര്‍ട്ടി നിലപാടിന് മാതൃകയേകി.

മാരുതി കാര്‍ അബദ്ധവും ഉപയോഗശൂന്യവുമെന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

2014 ല്‍ ദില്ലി പൊലീസിന് എതിരായ പ്രക്ഷോഭ പരിപാടികളില്‍, അരവിന്ദ് കേജരിവാളിന്റെ ഓഫീസ് തന്നെയായി മാറിയ ഈ നീല വാഗണ്‍ആര്‍, വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു.

മാരുതി കാര്‍ അബദ്ധവും ഉപയോഗശൂന്യവുമെന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

അതേസമയം, ദില്ലി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിലേക്ക് കേജരിവാള്‍ ചേക്കേറിയപ്പോള്‍, നീല വാഗണ്‍ആര്‍ കാര്‍ സെക്രട്ടറിയേറ്റിന് മുന്നിലെ സ്ഥിര പ്രതിഷ്ഠയായി മാറി. എന്തായാലും മോഷണം പോയ മാരുതി വാഗണ്‍ആറിനെ ഗാസിയാബാദില്‍ നിന്നും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തു.

മാരുതി കാര്‍ അബദ്ധവും ഉപയോഗശൂന്യവുമെന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

റെനോ ക്വിഡ്, മാരുതി ആള്‍ട്ടോ മുതലായ മോഡലുകള്‍ക്ക് എതിരായുള്ള ഡാറ്റ്‌സന്റെ പോരാളിയാണ് എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് റെഡി-ഗോ.

മാരുതി കാര്‍ അബദ്ധവും ഉപയോഗശൂന്യവുമെന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

2.41 ലക്ഷം രൂപ ആരംഭവിലയില്‍ എത്തുന്ന റെഡി-ഗോയില്‍, രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് ഒരുങ്ങുന്നത്. വമ്പന്‍ മാര്‍ക്കറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍, മോഡലിന്റെ പേര് വിപണിയില്‍ മുഴങ്ങി നില്‍ക്കാന്‍ ഡാറ്റ്‌സന്‍ സാധിക്കുന്നുണ്ട്.

മാരുതി കാര്‍ അബദ്ധവും ഉപയോഗശൂന്യവുമെന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

അതേസമയം, ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. പ്രതിമാസം 2,600 റെഡി-ഗോകളെയാണ് വിപണിയില്‍ ഡാറ്റ്‌സന്‍ വില്‍ക്കുന്നത്.

മാരുതി കാര്‍ അബദ്ധവും ഉപയോഗശൂന്യവുമെന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

എന്നാല്‍ 'ഉപയോഗശൂന്യം' എന്ന് ഡാറ്റ്‌സന്‍ വിശേഷിപ്പിക്കുന്ന മാരുതി വാഗണ്‍ആറിന്റെ വില്‍പന, പ്രതിമാസം 14,000 യൂണിറ്റുകള്‍ക്ക് മേലെയാണ്.

Most Read Articles

Malayalam
English summary
Datsun Indirectly Targets Maruti Wagon R. Read in Malayalam.
Story first published: Monday, October 16, 2017, 10:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X