പഴയ വാഹനവുമായി നിരത്തില്‍ ഇറങ്ങിയാല്‍ ഇനി പിഴ 10,000 രൂപ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

15 വര്‍ഷം പഴക്കമുള്ള പെട്രോള്‍, 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് സ്‌ക്രാപ്പേജ് നയം അടുത്തിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം നടപ്പാക്കുന്നത്.

പഴയ വാഹനവുമായി നിരത്തില്‍ ഇറങ്ങിയാല്‍ ഇനി പിഴ 10,000 രൂപ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഇതിന്റെ ഭാഗമായി പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് ഡല്‍ഹി സര്‍ക്കാര്‍. പഴയ വാഹനങ്ങളുമായി നിരത്തില്‍ ഇറങ്ങുന്ന ഉടമകള്‍ക്ക് 10,000 രൂപ വരെ പിഴ ഈടാക്കുമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

പഴയ വാഹനവുമായി നിരത്തില്‍ ഇറങ്ങിയാല്‍ ഇനി പിഴ 10,000 രൂപ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

അടുത്തിടെ അവതരിപ്പിച്ച വാഹന സ്‌ക്രാപ്പേജ് നയത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഡല്‍ഹി ഗതാഗത വകുപ്പ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 15 വര്‍ഷം പഴക്കമുള്ള പെട്രോളിന്റെയും 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെയും ഉടമകള്‍ ഈ വാഹനങ്ങള്‍ റോഡുകളില്‍ കണ്ടെത്തിയാല്‍ 10,000 രൂപ പിഴയടയ്ക്കേണ്ടി വരുമെന്ന മുന്നറിയിപ്പും മന്ത്രാലയം നല്‍കി.

പഴയ വാഹനവുമായി നിരത്തില്‍ ഇറങ്ങിയാല്‍ ഇനി പിഴ 10,000 രൂപ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

റോഡുകളില്‍ കണ്ടെത്തിയാല്‍ ഈ വാഹനങ്ങള്‍ കണ്ടുകെട്ടുകയും ഒഴിവാക്കുകയും ചെയ്യുമെന്ന് ഡല്‍ഹി ഗതാഗത വകുപ്പും അറിയിച്ചു. ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ പുതിയ നിയമം ദേശീയ തലസ്ഥാന പ്രദേശത്തെ വാഹന മലിനീകരണത്തിന്റെ കടുത്ത പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പഴയ വാഹനവുമായി നിരത്തില്‍ ഇറങ്ങിയാല്‍ ഇനി പിഴ 10,000 രൂപ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

2018 ഒക്ടോബര്‍ 29-ന് ദേശീയ തലസ്ഥാന മേഖലയില്‍ 10 വര്‍ഷം പഴക്കമുള്ള പെട്രോള്‍, 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഓടിക്കുന്നത് സുപ്രീം കോടതി വിലക്കിയിരുന്നു.

പഴയ വാഹനവുമായി നിരത്തില്‍ ഇറങ്ങിയാല്‍ ഇനി പിഴ 10,000 രൂപ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

അതേസമയം, വാഹന മലിനീകരണ നയപ്രകാരം പഴയ മലിനീകരണ വാഹനങ്ങള്‍ നീക്കം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ നാല് വാഹന സ്‌ക്രാപ്പിംഗ് സെന്ററുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പഴയ വാഹനവുമായി നിരത്തില്‍ ഇറങ്ങിയാല്‍ ഇനി പിഴ 10,000 രൂപ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

എന്നിരുന്നാലും, കൂടുതല്‍ വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി-NCR-ല്‍ പ്രവര്‍ത്തിക്കുന്ന 3.5 ലക്ഷത്തോളം വാഹനങ്ങള്‍ സ്‌ക്രാപ്പിംഗിന് യോഗ്യമാണ്. ഈ വര്‍ഷം മെയ് 30 ഓടെ ദേശീയ തലസ്ഥാനത്ത് 2,831 വാഹനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

പഴയ വാഹനവുമായി നിരത്തില്‍ ഇറങ്ങിയാല്‍ ഇനി പിഴ 10,000 രൂപ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

രാജ്യത്തെ മൊത്തം കണക്ക് പരിശോധിക്കുകയാണെങ്കില്‍, 51 ലക്ഷം വാഹനങ്ങള്‍ 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവയാണെന്നും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 34 ലക്ഷം വാഹനങ്ങളും നിരത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പഴയ വാഹനവുമായി നിരത്തില്‍ ഇറങ്ങിയാല്‍ ഇനി പിഴ 10,000 രൂപ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

പഴയ വാഹനങ്ങള്‍ റദ്ദാക്കുന്നതോടെ പുതിയ വാഹനങ്ങള്‍ക്കുള്ള ആവശ്യം ഉയരുമെന്നും, ഇത് വാഹനമേഖലയിലെ ഉണര്‍വിന് സഹായിക്കുമെന്നുമാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത്. മാത്രമല്ല കൂടുതല്‍ ജിഎസ്ടി നേടാന്‍ കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും ഈ നീക്കം സഹായിക്കുമെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.

Most Read Articles

Malayalam
English summary
Delhi Government Announces Rs 10,000 Fine For Old petrol, diesel Cars, Find Here All Details. Read in Malayalam.
Story first published: Wednesday, June 16, 2021, 18:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X