ഇത് ഒരുപാട് ഉണ്ടല്ലോ;അനധികൃത പാർക്കിങ്ങിന് രണ്ട് ദിവസം കൊണ്ട് 2000 പരാതികൾ

വാഹനം റോഡിൽ കൂടെ ഓടിച്ച് നടന്നാൽ മാത്രം പോരല്ലോ. മര്യാദയായി പാർക്ക് ചെയ്യാനും സാധിക്കണം. എന്നാൽ ഒരു മര്യാദയും ഇല്ലാതെ വാഹനം റോഡ് സൈഡിൽ പാർക്ക് ചെയ്തിട്ട് പോകുന്നവരെ നമ്മൾ പലപ്പോഴും കാണാറുണ്ട്. വീടിൻ്റെ ഗേറ്റിന് മുൻപിലും, കടയുടെ മുന്നിലും ഒക്കെ ഒരു ലവലേശം മര്യാദയില്ലാതെ പാർക്ക് ചെയ്യുന്ന മഹാൻമാർ

ഇത് ഒരുപാട് ഉണ്ടല്ലോ;അനധികൃത പാർക്കിങ്ങിന് രണ്ട് ദിവസം കൊണ്ട് 2000 പരാതികൾ

റസിഡന്റ് വെൽഫെയർ, മാർക്കറ്റ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ പഴയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാരിന് രണ്ടായിരത്തോളം പരാതികളാണ് ലഭിച്ചിരിക്കുന്നത്.അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ കാണുകയാണെങ്കിലോ കാലങ്ങളായി പാർക്ക് ചെയ്തിരിക്കുന്നതും ഇതുവരെ ഉടമസ്ഥൻ വരാത്തതുമായ വാഹനങ്ങളെ കുറിച്ചുളള വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറണം.

ഇത് ഒരുപാട് ഉണ്ടല്ലോ;അനധികൃത പാർക്കിങ്ങിന് രണ്ട് ദിവസം കൊണ്ട് 2000 പരാതികൾ

ഇതിനായി ഒരു വാട്‌സ്ആപ്പ് നമ്പർ നൽകുകയും ചെയ്തിരുന്നു. നമ്പർ നൽകി രണ്ട് ദിവസത്തിനുള്ളിലാണ് ഇത്രയും പരാതികൾ വന്നത്.റെസിഡൻ്റസ് വെൽഫെയർ അസോസിയേഷന് വേണ്ടി ഡൽഹി ഗതാഗത വകുപ്പ് 8376050050 എന്ന നമ്പറാണ് നൽകിയത്. പാർക്ക് ചെയ്‌ത പഴയ വാഹനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കിടാൻ മാർക്കറ്റ് അസോസിയേഷനുകൾക്കും ഇതേ നമ്പറിൽ തന്നെ സന്ദേശം അയക്കാൻ സാധിക്കുമായിരുന്നു

ഇത് ഒരുപാട് ഉണ്ടല്ലോ;അനധികൃത പാർക്കിങ്ങിന് രണ്ട് ദിവസം കൊണ്ട് 2000 പരാതികൾ

എന്തായാലും ഗതാഗത വകുപ്പ് ഇതുവരെ പരാതികൾ പരിശോധിച്ചിട്ടില്ല.നമ്പർ നൽകി രണ്ട് ദിവസത്തിനുള്ളിൽ ഡൽഹിയിൽ നിന്ന് 2000 പരാതികൾ ലഭിച്ചുവെങ്കിലും പരാതികൾ പരിശോധിച്ച് റിപ്പോർട്ട് ലഭിക്കാതെ ഒരു നിയമനടപടിയും എടുക്കാൻ സാധിക്കില്ല എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.

ഇത് ഒരുപാട് ഉണ്ടല്ലോ;അനധികൃത പാർക്കിങ്ങിന് രണ്ട് ദിവസം കൊണ്ട് 2000 പരാതികൾ

വാഹനങ്ങളുടെ രജിസ്‌ട്രേഷൻ വിവരങ്ങൾ അവരുടെ ഡാറ്റാബേസിൽ പരിശോധിച്ച് അവ യഥാർത്ഥത്തിൽ കാലാവധി കഴിഞ്ഞ വാഹനങ്ങളോണോ എന്നും ഡൽഹിയിലെ റോഡുകളിൽ ഓടാൻ യോഗ്യതയുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.

ഇത് ഒരുപാട് ഉണ്ടല്ലോ;അനധികൃത പാർക്കിങ്ങിന് രണ്ട് ദിവസം കൊണ്ട് 2000 പരാതികൾ

ദേശീയ തലസ്ഥാനത്ത് ഇത്തരത്തിലുള്ള 25 ലക്ഷത്തോളം വാഹനങ്ങളുണ്ട്. വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്യാൻ യോഗ്യമല്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയാൽ, മോട്ടോർ വാഹന ഡിപ്പാർട്ട്മെൻ്റിലെ ടീമുകളെ അയക്കും, അവർ വാഹനങ്ങൾ പിടിച്ചെടുക്കുകയും സ്‌ക്രാപ്പിംഗിനായി അംഗീകൃത സ്‌ക്രാപ്പറിന് ഉടൻ കൈമാറുകയും ചെയ്യും.

ഇത് ഒരുപാട് ഉണ്ടല്ലോ;അനധികൃത പാർക്കിങ്ങിന് രണ്ട് ദിവസം കൊണ്ട് 2000 പരാതികൾ

ഡൽഹിയിൽ യഥാക്രമം 10 വർഷവും 15 വർഷവും പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷവും പഴക്കമുള്ള പെട്രോൾ വാഹനങ്ങൾ ഓടിക്കുന്നത് നിരോധിച്ച് 2018ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.ഉത്തരവ് ലംഘിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടുമെന്നും 2014ലെ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നുണ്ട്. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്യാൻ അനുവദിക്കും.

ഇത് ഒരുപാട് ഉണ്ടല്ലോ;അനധികൃത പാർക്കിങ്ങിന് രണ്ട് ദിവസം കൊണ്ട് 2000 പരാതികൾ

10 വർഷത്തിലേറെ പഴക്കമുള്ള രണ്ട് ലക്ഷത്തോളം ഡീസൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഈ വർഷം ആദ്യം റദ്ദാക്കിയിരുന്നു.അത്തരം വാഹനങ്ങൾ ഉടൻ കണ്ടുകെട്ടുമെന്ന് കഴിഞ്ഞയാഴ്‌ച ദേശീയ തലസ്ഥാനത്ത് പഴയ വാഹനങ്ങൾ ഓടിക്കുന്നതിനെതിരെ ഗതാഗത വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ഓർഡറുകളിൽ, അത്തരം വാഹനങ്ങൾ ഇപ്പോഴും ഓടുന്നതും ഡൽഹിയിലെ റോഡുകളിൽ പാർക്ക് ചെയ്യുന്നതും കാണാം.

ഇത് ഒരുപാട് ഉണ്ടല്ലോ;അനധികൃത പാർക്കിങ്ങിന് രണ്ട് ദിവസം കൊണ്ട് 2000 പരാതികൾ

കർശനമായ നിയമനടപടികൾ വന്നാൽ മാത്രമേ ജനങ്ങൾ നിയമം അനുസരിക്കൂ എന്ന അവസ്ഥയാണ്.എല്ലാ കണ്ടറിഞ്ഞ് ചെയ്യേണ്ട കാര്യമാണ്. വെറുതേ അനധികൃതമായി പാർക്ക് ചെയ്യുമ്പോൾ ഈ ശിക്ഷാ നടപടികളും പിഴയും മനസിൽ വന്നാൽ തന്നെ പകുതി ആളുകളും നിയമം തെറ്റിക്കാതിരിക്കും. അത് കൊണ്ട് തന്നെ ഇങ്ങനെ നിയമം തെറ്റിക്കുന്നവർക്ക് മാതൃകാപരമായ ശിക്ഷാ കൊടുക്കുക തന്നെ വേണം

Most Read Articles

Malayalam
English summary
Delhi government got 2000 complaints illegal parking
Story first published: Thursday, October 6, 2022, 11:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X