ഇവികൾ കൂടുതൽ ജനപ്രിയമാക്കാൻ ഇലക്ട്രിക് ഓട്ടോ മേള സംഘടിപ്പിച്ച് ഡൽഹി സർക്കാർ

ഭാവിയിൽ ഇലക്ട്രിക് ഓട്ടോകൾ വാങ്ങാൻ ആഗ്രഹിക്കുവന്നവർക്ക് ഇപ്പോൾ വിപണിയിൽ ലഭ്യമായ എല്ലാ മോഡൽ ഓപ്ഷനുകളും ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനും ഫിനാൻസിംഗ് ഓപ്ഷനുകൾ പര്യവേക്ഷണം ചെയ്യുന്നതിനുമായി ഡൽഹി സർക്കാർ സംസ്ഥാനത്ത് ഒരു ഇലക്ട്രിക് ഓട്ടോ മേള ആരംഭിച്ചു.

ഇവികൾ കൂടുതൽ ജനപ്രിയമാക്കാൻ ഇലക്ട്രിക് ഓട്ടോ മേള സംഘടിപ്പിച്ച് ഡൽഹി സർക്കാർ

ഏഴ് ദിവസത്തെ മേള സംസ്ഥാന ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് ഉദ്ഘാടനം ചെയ്തു, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ്, ട്രെയിനിംഗ് ആൻഡ് റിസർച്ച് (IDTR), സരായ് കാലെ ഖാൻ, ലോനി എന്നീ രണ്ട് സ്ഥലങ്ങളിലാണ് മേള നടക്കുന്നത്.

ഇവികൾ കൂടുതൽ ജനപ്രിയമാക്കാൻ ഇലക്ട്രിക് ഓട്ടോ മേള സംഘടിപ്പിച്ച് ഡൽഹി സർക്കാർ

ഒക്ടോബർ 25 -ന് ആരംഭിച്ച ഇ-ഓട്ടോ മേള ഒക്ടോബർ 31 വരെ എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നീണ്ടുനിൽക്കും. വരാൻ പോകുന്ന ഓട്ടോ ഡ്രൈവർമാർക്ക് മഹീന്ദ്ര, പിയാജിയോ, ETO മോട്ടോർസ്, സാരഥി തുടങ്ങിയ നിർമ്മാതാക്കളിൽ നിന്നുള്ള ത്രീ-വീലർ മോഡലുകൾ പര്യവേക്ഷണം ചെയ്യാനും ടെസ്റ്റ് ഡ്രൈവ് ചെയ്യാനും കഴിയും.

ഇവികൾ കൂടുതൽ ജനപ്രിയമാക്കാൻ ഇലക്ട്രിക് ഓട്ടോ മേള സംഘടിപ്പിച്ച് ഡൽഹി സർക്കാർ

മഹീന്ദ്ര ഫിനാൻസ്, ബജാജ് ഫിൻകോർപ്പ്, കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് (CESL) എന്നിവയിൽ നിന്നുള്ള ഫിനാൻസ് ഓപ്ഷനുകൾ ജനങ്ങൾക്ക് മേളയിൽ പര്യവേക്ഷണം ചെയ്യാൻ കഴിയും.

ഇവികൾ കൂടുതൽ ജനപ്രിയമാക്കാൻ ഇലക്ട്രിക് ഓട്ടോ മേള സംഘടിപ്പിച്ച് ഡൽഹി സർക്കാർ

ഇലക്‌ട്രിക് വാഹനങ്ങളുടെ വിവിധ പാരിസ്ഥിതിക നേട്ടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനൊപ്പം ഇ-ഓട്ടോകൾക്കായി എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഓട്ടോ ഡ്രൈവർമാർക്ക് ലഭിക്കുന്നു.

ഇവികൾ കൂടുതൽ ജനപ്രിയമാക്കാൻ ഇലക്ട്രിക് ഓട്ടോ മേള സംഘടിപ്പിച്ച് ഡൽഹി സർക്കാർ

കൂടാതെ മേളയിലെ വിദഗ്ധരിൽ നിന്ന് പല മാർഗ്ഗനിർദ്ദേശങ്ങൾ തേടാനും സംശയ നിവാരണം നടത്താനും ജനങ്ങൾക്ക് കഴിയും. ബാറ്ററി, ചാർജിംഗ്, മെയിന്റനൻസ്, സബ്‌സിഡികൾ, പലിശ ഇളവ് എന്നിവയെ കുറിച്ചുള്ള വിവരങ്ങളും മേളയിൽ നിന്ന് ലഭിക്കും.

ഇവികൾ കൂടുതൽ ജനപ്രിയമാക്കാൻ ഇലക്ട്രിക് ഓട്ടോ മേള സംഘടിപ്പിച്ച് ഡൽഹി സർക്കാർ

മലിനീകരണം ഉണ്ടാക്കാത്ത ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന മുൻഗണനയാണ്, ഈ വലിയതും എന്നാൽ നിർണായകവുമായ മാറ്റത്തിലേക്ക് ഡൽഹിയെ എളുപ്പത്തിൽ എത്തിക്കാം എന്ന് ഉറപ്പാക്കാൻ, അപേക്ഷയുടെ പ്രക്രിയയും മറ്റ് നടപടിക്രമങ്ങളും തങ്ങൾ കഴിയുന്നത്ര ലളിതമാക്കിയിട്ടുണ്ടെന്നും ഗഹ്ലോട്ട് ചടങ്ങിൽ പറഞ്ഞു.

ഇവികൾ കൂടുതൽ ജനപ്രിയമാക്കാൻ ഇലക്ട്രിക് ഓട്ടോ മേള സംഘടിപ്പിച്ച് ഡൽഹി സർക്കാർ

സ്ത്രീകൾക്ക് 33 ശതമാനം സംവരണത്തോടെ ഇ-ഓട്ടോ പെർമിറ്റുകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ഡൽഹി സർക്കാർ കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. 1,400-ലധികം ഓട്ടോകൾ സ്ത്രീകൾക്കായി നീക്കിവച്ചിരിക്കുന്നതിനാൽ, പൊതുഗതാഗതത്തിലും മൊത്തത്തിലുള്ള സ്ത്രീ സുരക്ഷയിലും സ്ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനുള്ള ദിശയിൽ ഏതൊരു നഗരവും കൈക്കൊള്ളുന്ന ഏറ്റവും വലിയ ചുവടുവെപ്പുകളിൽ ഒന്നായിരിക്കും ഇത് എന്ന് ട്രാൻസ്പോർട്ട് മന്ത്രി കൂട്ടിച്ചേർത്തു.

ഇവികൾ കൂടുതൽ ജനപ്രിയമാക്കാൻ ഇലക്ട്രിക് ഓട്ടോ മേള സംഘടിപ്പിച്ച് ഡൽഹി സർക്കാർ

ഉടൻ തന്നെ DTC ഫ്‌ളീറ്റിൽ ഉൾപ്പെടുത്താൻ പോകുന്ന ഇലക്ട്രിക് ബസുകൾക്ക് അനുസൃതമായി ഇലക്‌ട്രിക് ഓട്ടോകൾക്ക് ബ്ലൂ നിറമായിരിക്കും. എന്നാൽ ഒരു വനിതാ ഓട്ടോ ഡ്രൈവർ രജിസ്റ്റർ ചെയ്ത ഇ-ഓട്ടോകൾക്ക് പിങ്ക് നിറമായിരിക്കും നൽകുക.

Most Read Articles

Malayalam
English summary
Delhi govt sets up 7 day electric auto mela to make evs more popular
Story first published: Tuesday, October 26, 2021, 19:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X