ലോക്ക്ഡൗണില്‍ അമിതവേഗം; 4.5 ലക്ഷം വാഹന ഉടമകള്‍ക്ക് പിഴ ചുമത്തി പൊലീസ്

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് മൂന്ന് വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ നിലവിലെ സാഹചര്യത്തില്‍ രണ്ടാഴ്ചത്തേക്കുകൂടി നീട്ടുകയും ചെയ്തു.

ലോക്ക്ഡൗണില്‍ അമിതവേഗം; 4.5 ലക്ഷം വാഹന ഉടമകള്‍ക്ക് പിഴ ചുമത്തി പൊലീസ്

അനാവശ്യമായി ആളുകള്‍ റോഡില്‍ ഇറങ്ങരുതെന്നും കൂട്ടം കൂടരുതെന്നുമാണ് വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യമാണെങ്കിലും അവശ്യ സേവനങ്ങള്‍ക്കും, ചരക്കു നീക്കങ്ങള്‍ക്കും അതോടൊപ്പം അടിയന്തര സേവനങ്ങളുടെയും നീക്കത്തിന് അധികാരികള്‍ അനുമതി നല്‍കിയിട്ടുണ്ട്.

ലോക്ക്ഡൗണില്‍ അമിതവേഗം; 4.5 ലക്ഷം വാഹന ഉടമകള്‍ക്ക് പിഴ ചുമത്തി പൊലീസ്

ഇതോടെ കുറച്ച് വാഹനങ്ങള്‍ മാത്രമുള്ള റോഡുകള്‍ മിക്കവാറും ശൂന്യമാണ്. റോഡുകളില്‍ പൊതുവേ വാഹനങ്ങള്‍ കുറവായതുകൊണ്ട് തന്നെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഇത് പലരെയും പ്രരിപ്പിക്കും. രാജ്യമെമ്പാടും പോലെ, ഡല്‍ഹിയിലും ലോക്ക്ഡൗണ്‍ വളരെ കര്‍ശനമായി പാലിക്കുകയാണ്.

MOST READ: ലോക്ക്ഡൗണിലും 20,000 ബുക്കിംഗ് പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ

ലോക്ക്ഡൗണില്‍ അമിതവേഗം; 4.5 ലക്ഷം വാഹന ഉടമകള്‍ക്ക് പിഴ ചുമത്തി പൊലീസ്

നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കൊറോണ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. അതുകൊണ്ട് തന്നെ ചുരുക്കം ചില വാഹനങ്ങള്‍ മാത്രമാണ് നിരത്തുകളിലെത്തുന്നത്. എന്നാല്‍ അവിടെ നിന്നും പുറത്തുവരുന്ന ചില കേസുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്.

ലോക്ക്ഡൗണില്‍ അമിതവേഗം; 4.5 ലക്ഷം വാഹന ഉടമകള്‍ക്ക് പിഴ ചുമത്തി പൊലീസ്

റിപ്പോര്‍ട്ട് അനുസരിച്ച് ഈ ലോക്ക്ഡൗണ്‍ കാലയളവില്‍ 4.5 ലക്ഷം വാഹന ഉടമകള്‍ക്കെതിരെയാണ് അമിത വേഗത്തിന് ഡല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് ഡല്‍ഹി, തിരക്കേറിയ സമയങ്ങളില്‍ മണിക്കൂറുകളോളം നീണ്ടുനില്‍ക്കും ഇവിടുത്തെ ഗതാഗതകുരുക്ക്.

MOST READ: കാത്തിരിക്കേണ്ട! ഹോണ്ട സിറ്റി RS ഇന്ത്യയിലേക്കില്ല

ലോക്ക്ഡൗണില്‍ അമിതവേഗം; 4.5 ലക്ഷം വാഹന ഉടമകള്‍ക്ക് പിഴ ചുമത്തി പൊലീസ്

4,54,438 ആളുകള്‍ക്ക് ഏതിരെയാണ് അമിതവേഗത്തിന് പിഴ ഈടാക്കിയിരിക്കുന്നത്. അമിത വേഗത്തിലെത്തുന്നവരെ കണ്ടെത്തുന്നതിനായി നഗരത്തിലെ വിവിധയിടങ്ങളില്‍ സ്പീഡിങ് ക്യാമറകള്‍ സജീവമാണ്.

ലോക്ക്ഡൗണില്‍ അമിതവേഗം; 4.5 ലക്ഷം വാഹന ഉടമകള്‍ക്ക് പിഴ ചുമത്തി പൊലീസ്

ഇതോടെ അമിത വേഗത്തില്‍ എത്തുന്നവരുടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ തന്നെ ക്യാമറ കണ്ണില്‍ കൂടുങ്ങുകയും ചെയ്യും. ഇത്തരത്തില്‍ നിയമംലംഘിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി തന്നെ ഇത് അയക്കുകയും ഓണ്‍ലൈനിലൂടെ തന്നെ പിഴ അടയ്ക്കുന്നതിനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്.

MOST READ: ഡാറ്റ്സൻ റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്, കൂടുതൽ വിശദാംശങ്ങൾ പുറത്ത്

ലോക്ക്ഡൗണില്‍ അമിതവേഗം; 4.5 ലക്ഷം വാഹന ഉടമകള്‍ക്ക് പിഴ ചുമത്തി പൊലീസ്

രാത്രി കാലയളവിലും ഈ ക്യാമറ കണ്ണുകള്‍ സജിവമാണെന്ന് പൊലീസ് അറിയിച്ചു. ലോക്ക്ഡൗണിന്റെ ആദ്യ നാളുകളില്‍ കേരളത്തിലും നിയമം തെറ്റിക്കുന്നവര്‍ക്ക് എതിരെ കടുത്ത് നടപടികള്‍ കേരള പൊലീസ് സ്വീകരിച്ചിരുന്നു.

ലോക്ക്ഡൗണില്‍ അമിതവേഗം; 4.5 ലക്ഷം വാഹന ഉടമകള്‍ക്ക് പിഴ ചുമത്തി പൊലീസ്

വാഹനങ്ങള്‍ പിടിച്ചെടുക്കുക പോലും ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പിടിച്ചെടുത്ത് വാഹനങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചതോടെ പിഴ ചുമത്തി വാഹനങ്ങള്‍ പിന്നീട് വിട്ടുനല്‍കുകയാണ് ചെയ്തത്.

MOST READ: ഹീറോയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍; മാസ്‌ട്രോ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി

ലോക്ക്ഡൗണില്‍ അമിതവേഗം; 4.5 ലക്ഷം വാഹന ഉടമകള്‍ക്ക് പിഴ ചുമത്തി പൊലീസ്

നിര്‍ദ്ദേശം തുടര്‍ച്ചയായി ലംഘിച്ച് റോഡിലിറങ്ങുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കും. സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അനാവശ്യമായി ആളുകള്‍ പുറത്തുവരാതിരിക്കാന്‍ പൊലീസ് പരമാവധി ശ്രമിക്കുന്നു.

ലോക്ക്ഡൗണില്‍ അമിതവേഗം; 4.5 ലക്ഷം വാഹന ഉടമകള്‍ക്ക് പിഴ ചുമത്തി പൊലീസ്

ഈ രാജ്യത്തിന്റെ ഉത്തരവാദിത്തമുള്ള പൗരന്മാര്‍ എന്ന നിലയില്‍ നിങ്ങള്‍ ഇത് മനസ്സിലാക്കണമെന്നും അവര്‍ പറയുന്നു. ലോക്ക്ഡൗണ്‍ നമ്മുടെ സ്വന്തം നന്മയ്ക്കാണെന്ന് എല്ലാവരും മനസ്സിലാക്കണം, ഒരാള്‍ ആയിരിക്കുന്ന സ്ഥലത്ത് തുടരാന്‍ ശ്രമിക്കണം. അത്യാവശ്യ കാര്യത്തിനായി നിങ്ങള്‍ പുറത്തേയ്ക്ക് വരുമ്പോള്‍ നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാകണം.

Most Read Articles

Malayalam
English summary
4.5 Lakh Vehicle Owners Fined For Speeding During Lockdown. Read in Malayalam.
Story first published: Sunday, May 3, 2020, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X