തലസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗത വകുപ്പ്​

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ​ വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗത വകുപ്പ്​. ട്രാഫിക് സാഹചര്യവും റോഡ് ഉപയോക്താക്കളുടെ സുരക്ഷയും കണക്കിലെടുത്താണ് നഗരത്തിലെ എല്ലാ വാഹന വിഭാഗങ്ങളുടെയും വേഗ പരിധി പരിഷ്ക്കരിച്ചിരിക്കുന്നത്.

തലസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗത വകുപ്പ്​

വെള്ളിയാഴ്​ച ഇത്​ സംബന്ധിച്ച ഉത്തരവിൽ ഡൽഹി ട്രാഫിക്​ പൊലീസ്​ ഡെപ്യൂട്ടി കമീഷണർ ഒപ്പിട്ടു. ഡൽഹി ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥരും സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡൽഹിയിലെ വിദഗ്ധരും ഉൾപ്പെട്ട പാനലാണ് പുതിയ നിയമത്തിന്റെ കരട് തയാറാക്കിയത്.

തലസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗത വകുപ്പ്​

2018 ഏപ്രിൽ ആറിലെ വിജ്ഞാപനത്തിലൂടെ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അറിയിച്ച പരമാവധി വേഗ പരിധികളുമായി ചേർന്ന് ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ച നിലവിലുള്ള വേഗ പരിധി പാനൽ പരിശോധിച്ചു.

തലസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗത വകുപ്പ്​

ദേശീയപാതകൾ, റിംഗ് റോഡ്, ഐ‌ജി‌ഐ വിമാനത്താവളം എന്നിവയിലൂടെ കടന്നുപോകുന്ന കാറുകളുടെയും ടാക്സികളുടെയും വേഗത 60-70 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. അതേസമയം റെസിഡൻഷ്യൽ ഏരിയകൾ, മാർക്കറ്റുകൾ, സർവീസ് റോഡുകൾ എന്നിവയിൽ പരമാവധി 30 കിലോമീറ്റർ വേഗതയാണ് അനുവദിച്ചിരിക്കുന്നത്.

തലസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗത വകുപ്പ്​

ക്യാബുകൾക്കും ടാക്സികൾക്കുമായി ഒരു ഔദ്യോഗിക വിഭാഗത്തിനെയും സൃഷ്ടിച്ചു. അതിൽ പരമാവധി വേഗത സ്വകാര്യ കാറുകളുടേതിന് തുല്യമാണ്. ദേശീയപാതകളിലെ ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗത പരിധി മുമ്പത്തെ 70 കിലോമീറ്റർ വേഗതയിൽ നിന്ന് 60 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.

തലസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗത വകുപ്പ്​

ചില റോഡുകളിൽ ഇരുചക്ര വാഹനങ്ങളുടെ വേഗ പരിധി 50 കിലോമീറ്റർ വേഗതയിൽ നിശ്ചയിച്ചിട്ടുണ്ട്. ഡെലിവറി വാഹനങ്ങളുൾ​പ്പടെയുള്ളവയും വേഗ പരിധി 50-60 കിലോമീറ്ററായാണ്​ പരിഷ്ക്കരിച്ചിരിക്കുന്നത്.

തലസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗത വകുപ്പ്​

M2, M3 കാറ്റഗറി വാഹനങ്ങൾക്കും ഡ്രൈവർ സീറ്റിനു പുറമെ ഒമ്പതോ അതിൽ കൂടുതലോ സീറ്റുകൾ അടങ്ങുന്ന പാസഞ്ചർ വാഹനങ്ങൾക്കും പരമാവധി വേഗ പരിധി അറിയിച്ചിട്ടുണ്ട്.

തലസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗത വകുപ്പ്​

M2, M3 വിഭാഗങ്ങളുടെ വേഗ പരിധി കാറിന്റെ വേഗത 50 കിലോമീറ്റർ വേഗതയുള്ള റോഡുകളിൽ 50 കിലോമീറ്റർ വേഗതയും കാറുകൾക്കും ടാക്സികൾക്കും 60-70 കിലോമീറ്റർ വേഗത അനുവദിക്കുന്ന വിഭാഗങ്ങളിൽ 60 കിലോമീറ്റർ വേഗതയുമാണെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്.

തലസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗത വകുപ്പ്​

അതേസമയം M1, M2, M3 കാറ്റഗറി വാഹനങ്ങൾ ഒഴികെയുള്ള എല്ലാത്തരം ഗതാഗത വാഹനങ്ങൾക്കും പരമാവധി വേഗ പരിധി 40 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. റെസിഡൻഷ്യൽ ഏരിയകൾ, മാർക്കറ്റുകൾ, സർവീസ് പാതകൾ, വാണിജ്യ വിപണികൾ എന്നിവയ്ക്കുള്ള പരമാവധി വേഗ പരിധി മുമ്പത്തെ 20-30 കിലോമീറ്റർ വേഗതയിൽ നിന്ന് 30 കിലോമീറ്റായി പുതുക്കി.

Most Read Articles

Malayalam
English summary
Delhi Traffic Police Revised The Speed Limit For All Vehicle Categories. Read in Malayalam
Story first published: Monday, June 14, 2021, 8:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X