ആരാകും കേമൻ? Ather 450X Gen 3 Vs TVS iQube ST ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഡിമാന്റ് കൂടുന്ന സാഹചര്യത്തിൽ കുറവുകളെല്ലാം നികത്തി കൂടുതൽ മിടുക്കരായി അടുത്തിടെ വിപണിയിലെത്തി മോഡലുകളാണ് ഏഥർ 450X ജെൻ 3, ടിവിഎസ് ഐക്യൂബ് ST എന്നീ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ.

ആരാകും കേമൻ? Ather 450X Gen 3 Vs TVS iQube ST ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തമ്മിൽ മാറ്റുരയ്ക്കാം

നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിശ്വാസീയതയുള്ള മോഡലുകളിൽ ഏറ്റവും മുൻപന്തിയിലുള്ളതും ഇവരുതന്നെയാണ്. വൈദ്യുത സ്‌കൂട്ടർ രംഗത്ത് തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ ഏഥർ 450X ജെൻ 3, ടിവിഎസ് ഐക്യൂബ് ST എന്നി സ്‌കൂട്ടറുകൾ തമ്മിൽ ഒന്നു മാറ്റുരച്ചു നോക്കിയാലോ?

ആരാകും കേമൻ? Ather 450X Gen 3 Vs TVS iQube ST ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തമ്മിൽ മാറ്റുരയ്ക്കാം

സവിശേഷതകൾ

ആദ്യ തന്നെ മെക്കാനിക്കൽ, ബാറ്ററി വിശദാംശങ്ങളിൽ നിന്നും തുടങ്ങാം. 2022 പരിഷ്ക്കാരങ്ങൾക്കൊപ്പം 450X ജെൻ 3 മോഡലിന്റെ ബാറ്ററി പായ്ക്ക് ഏഥർ ഒന്ന് അപ്ഗ്രേഡ് ചെയ്‌തിട്ടുണ്ട്. ഇവിയുടെ മുൻപതിപ്പിൽ നൽകിയിരുന്ന 2.9 kWh ബാറ്ററിയെ അപേക്ഷിച്ച് ഇപ്പോൾ 3.9 kWh ബാറ്ററി പായ്ക്കാണ് ഇലക്‌ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നത്.

ആരാകും കേമൻ? Ather 450X Gen 3 Vs TVS iQube ST ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തമ്മിൽ മാറ്റുരയ്ക്കാം

എന്നാൽ ഏഥർ ഇവിയുടെ മോട്ടോർ അപ്ഡേറ്റ് ചെയ്തിട്ടില്ല. അതിനാൽ ഇത് ഇപ്പോഴും 6 kW മോട്ടോറായി തന്നെയാണ് തുടരുന്നത്. അത് പരമാവധി 26 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ആരാകും കേമൻ? Ather 450X Gen 3 Vs TVS iQube ST ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തമ്മിൽ മാറ്റുരയ്ക്കാം

മറുവശത്ത് ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ടോപ്പ് വേരിയന്റായ ST പതിപ്പിൽ 4.56 kWh ബാറ്ററി പായ്ക്കാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. മോഡലിന്റെ ഇലക്ട്രിക് മോട്ടോറിന് 4.4 kW മോട്ടോർ ശേഷിയുണ്ട്. ടോർക്ക് ഔട്ട്പുട്ട് 33 Nm ആണ്.

ആരാകും കേമൻ? Ather 450X Gen 3 Vs TVS iQube ST ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തമ്മിൽ മാറ്റുരയ്ക്കാം

റേഞ്ച്

ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറിന്റെ ബേസ്, S വകഭേദങ്ങൾ ഒറ്റ ചാർജിൽ 100 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ ഇലക്‌ട്രിക് മോഡലിന്റെ ടോപ്പ്-ഓഫ്-ലൈൻ ST പതിപ്പ് 140 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഹൈലൈറ്റായ കാര്യം.

ആരാകും കേമൻ? Ather 450X Gen 3 Vs TVS iQube ST ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തമ്മിൽ മാറ്റുരയ്ക്കാം

ജെൻ 3 ഉപയോഗിച്ച് ഏഥർ റൈഡിംഗ് റേഞ്ച് 85 കിലോമീറ്ററിൽ നിന്ന് 105 കിലോമീറ്ററായി ഉയർത്തി. 4 മണിക്കൂറും 30 മിനിറ്റും കൊണ്ട് 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു.

ആരാകും കേമൻ? Ather 450X Gen 3 Vs TVS iQube ST ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തമ്മിൽ മാറ്റുരയ്ക്കാം

മറുവശത്ത് ഒറ്റ ചാർജിൽ 145 കിലോമീറ്റർ റൈഡിംഗ് റേഞ്ച് ടിവിഎസ് അവകാശപ്പെടുന്നു. വാങ്ങുന്നയാൾ ഉപയോഗിക്കുന്ന ചാർജറിനെ ആശ്രയിച്ച് 4 മണിക്കൂർ അല്ലെങ്കിൽ 2 മണിക്കൂർ 30 മിനിറ്റ് കൊണ്ട് ബാറ്ററി പായ്ക്ക് 80 ശതമാനം വരെ ചാർജ് ചെയ്യാം

ആരാകും കേമൻ? Ather 450X Gen 3 Vs TVS iQube ST ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഡിസൈൻ

രണ്ട് സ്കൂട്ടറുകളും വളരെ വ്യത്യസ്തമായ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ഏഥർ 450X-ന് സ്‌പോർട്ടി, ഷാർപ്പ് ലുക്ക് ബോഡി പാനലുകൾ ഉണ്ട്. മറുവശത്ത് ഒരു പരമ്പരാഗത സ്കൂട്ടർ പോലെ തോന്നിക്കുന്ന സ്റ്റൈലിംഗാണ് ടിവിഎസ് ഐക്യൂബിൽ ഒരുക്കിയിരിക്കുന്നത്. എങ്കിലും ഇതിന് കുറച്ച് ബോക്‌സി ഡിസൈൻ ഉണ്ടെന്നു പറയാം. രണ്ട് സ്കൂട്ടറുകൾക്കും എൽഇഡി ലൈറ്റിംഗ് സജ്ജീകരണമാണ് ലഭിക്കുന്നത്.

ആരാകും കേമൻ? Ather 450X Gen 3 Vs TVS iQube ST ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഫീച്ചറുകൾ

ഫീച്ചറുകളുടെ കാര്യത്തിൽ രണ്ട് സ്കൂട്ടറുകളും വളരെ അടുത്താണ്. വാഹനത്തിനെ കുറിച്ചുള്ള വിവിധ വിവരങ്ങൾ, വ്യത്യസ്ത റൈഡിംഗ് മോഡുകൾ, നാവിഗേഷൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, OTA അപ്ഡേറ്റുകൾ എന്നിവയും മറ്റും കാണിക്കുന്ന TFT ടച്ച്സ്ക്രീൻ ഉണ്ട് ഇരു മോഡലുകൾക്കും.

ആരാകും കേമൻ? Ather 450X Gen 3 Vs TVS iQube ST ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തമ്മിൽ മാറ്റുരയ്ക്കാം

2023 പരിഷ്ക്കരണത്തിൽ 2 GB റാമും 16 GB റോമുമായാണ് ഏഥർ 450X അപ്‌ഡേറ്റ് ചെയ്‌തത്. അതേസമയം ടിവിഎസ് സ്‌ക്രീൻ നിയന്ത്രിക്കാൻ ജിയോ ഫെൻസിംഗും സമർപ്പിത ജോയ്‌സ്റ്റിക്കും വാഗ്ദാനം ചെയ്യുന്നു.

ആരാകും കേമൻ? Ather 450X Gen 3 Vs TVS iQube ST ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തമ്മിൽ മാറ്റുരയ്ക്കാം

മറ്റ് മെക്കാനിക്കലുകൾ

രണ്ട് സ്കൂട്ടറുകളും 12 ഇഞ്ച് വീലുകളിലും ട്യൂബ്ലെസ് ടയറുകളിലാണ് പ്രവർത്തിക്കുന്നത്. ടിവിഎസിന്റെ ടയറുകൾ 90/90 സെക്ഷൻ വലിപ്പമാണുള്ളത്. ഏഥറിന്റെ മുൻ ടയറിനും ഇത് ബാധകമാണ്. 2022-ലെ പരിഷ്ക്കാരത്തോടെ ഏഥർ പിൻ ടയറിന്റെ വീതി 100/80 ആയി വർധിപ്പിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ആരാകും കേമൻ? Ather 450X Gen 3 Vs TVS iQube ST ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തമ്മിൽ മാറ്റുരയ്ക്കാം

രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളുടെയും മുൻവശത്തുള്ള ഒരു ഡിസ്കാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. വ്യത്യാസം പിന്നിലാണ്. ഏഥറിന് പിന്നിൽ ഒരു ഡിസ്ക് ലഭിക്കുന്നിടത്ത് ഐക്യൂബിന് ഒരു ഡ്രം ബ്രേക്ക് യൂണിറ്റാണ് ലഭിക്കുന്നത്.

ആരാകും കേമൻ? Ather 450X Gen 3 Vs TVS iQube ST ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തമ്മിൽ മാറ്റുരയ്ക്കാം

മാത്രമല്ല സിബിഎസിനൊപ്പം ഏഥറും വരുന്നു. രണ്ട് സ്‌കൂട്ടറുകൾക്കും മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മോണോ ഷോക്കും കമ്പനികൾ ഒരുക്കിയിട്ടുണ്ട്. ടിവിഎസിലെ യൂണിറ്റ് അഡ്ജസ്റ്റബിലിറ്റി വാഗ്ദാനം ചെയ്യുന്നു എന്നതാണ് വ്യത്യാസം.

ആരാകും കേമൻ? Ather 450X Gen 3 Vs TVS iQube ST ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഇനി വില

ഏഥർ 450X ഇവിക്ക് ഹൈദരാബാദിൽ FAME II സബ്‌സിഡികൾ കഴിഞ്ഞ് 1.57 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതേസമയം ഐക്യൂബ് ST പതിപ്പിന്റെ വില ടിവിഎസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. S വേരിയന്റിന് ഹൈദരാബാദിൽ FAME II സബ്‌സിഡികൾ കഴിഞ്ഞ് 1.30 ലക്ഷം രൂപയോളം ചിലവു വരും. വരാനിരിക്കുന്ന ST വേരിയന്റിന് വില കൂടുതലായിരിക്കും.

Most Read Articles

Malayalam
English summary
Detailed comparison between ather 450x gen 3 vs tvs iqube st
Story first published: Thursday, August 4, 2022, 18:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X