പത്തു ടയറുകളുമായി ഒരു ഭീമാകരൻ എസ്‌യുവി

By Rajeev Nambiar

ജീപ്പ് റാംഗ്ലറിന് പത്തു ടയറുകള്‍ ഘടിപ്പിച്ചാല്‍ എങ്ങനെയിരിക്കും? ആലോചിച്ച് ബുദ്ധിമുട്ടേണ്ട, അബുദാബിയില്‍ ഒരു ഷെയ്ഖിന്റെ പക്കലുണ്ട് ഇതിന് ഉത്തരം. മിലിട്ടറി ട്രക്കിനെയും ജീപ്പിനെയും 'വിളക്കിച്ചേര്‍ത്ത്' ഭീമാകരന്‍ എസ്‌യുവിക്ക് രൂപം നല്‍കിയിരിക്കുകയാണ് ഷെയ്ഖ് ഹമദ് ബിന്‍ ഹമ്ദാന്‍ അല്‍ നഹ്യാന്‍.

പത്തു ടയറുകളുമായി ഒരു ഭീമാകരൻ എസ്‌യുവി

ഇരുവശത്തും അഞ്ചു ഭീമന്‍ ടയറുകള്‍. മുപ്പത്തഞ്ചടി നീളം. എട്ടടി വീതി. പത്തടി ഉയരം. ദാബിയാന്‍ എന്നു പേരിട്ടിരിക്കുന്ന എസ്‌യുവിയില്‍ വാഹന ലോകം അമ്പരന്ന് നില്‍ക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ എസ്‌യുവിയെന്ന് ദാബിയാനെ ഉടമ വിശേഷിപ്പിക്കുന്നു.

പത്തു ടയറുകളുമായി ഒരു ഭീമാകരൻ എസ്‌യുവി

24 ടണ്‍ ഭാരമുണ്ട് വാഹനത്തിന്. ഓഷ്‌കോഷ് M1075 മിലിട്ടറി ട്രക്കും ജീപ്പ് റാംഗ്ലര്‍ അണ്‍ലിമിറ്റഡും കൂടി ചേര്‍ന്ന സങ്കരയിനമാണ് ദാബിയാന്‍. നാല്‍പ്പതുകളില്‍ പ്രചാരത്തിലുണ്ടായിരുന്ന ട്രക്ക് മോഡലാണ് ഓഷ്‌കോഷ് M1075.

Most Read: വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് — ചിത്രങ്ങള്‍ വൈറല്‍

പത്തു ടയറുകളുമായി ഒരു ഭീമാകരൻ എസ്‌യുവി

ഡോഡ്ജ് ഡാര്‍ട്ട് മോഡലിന്റെ ഭാഗങ്ങളും എസ്‌യുവിയുടെ രൂപകല്‍പ്പനയില്‍ ഇദ്ദേഹം ഉപയോഗിച്ചിരിക്കുന്നു. ഓഷ്‌കോഷ് ട്രക്കിലെ 15.2 ലിറ്റര്‍ ആറു സിലിണ്ടര്‍ കാറ്റര്‍പ്പില്ലര്‍ എഞ്ചിനാണ് ദാബിയാന്റെ ഹൃദയം. വാട്ടര്‍ കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്.

പത്തു ടയറുകളുമായി ഒരു ഭീമാകരൻ എസ്‌യുവി

600 bhp കരുത്താണ് എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുക. 'നാളുകള്‍ കുറെ കാത്തു, കൊള്ളാവുന്ന ഒരു വലിയ ഓഫ്‌റോഡ് എസ്‌യുവിക്കായി. പക്ഷെ നിരാശ മാത്രമാണുണ്ടായത്. ഇപ്പോഴുള്ള വാഹനങ്ങള്‍ക്കൊന്നും അറേബ്യന്‍ മരുഭൂമി കീഴടക്കാനുള്ള കെല്‍പ്പില്ല', ഷെയ്ഖ് ഹമദ് ബിന്‍ ഹമ്ദാന്‍ അല്‍ നഹ്യാന്‍ പറയുന്നു.

പത്തു ടയറുകളുമായി ഒരു ഭീമാകരൻ എസ്‌യുവി

എന്നാല്‍ പുതിയ ദാബിയാന്‍ ഈ കുറ്റങ്ങളും കുറവുകളും നികത്തും. ഇന്‍സ്റ്റഗ്രാമില്‍ ഷെയ്ഖ് തന്നെയാണ് ദാബിയാന്‍ എസ്‌യുവിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. നിരത്തിലൂടെ ഓടുന്ന ദാബിയാനെ ചിത്രങ്ങളില്‍ കാണാമെങ്കിലും ഏറെ വൈകാതെ മോഡലിനെ എമിറേറ്റ്‌സ് നാഷണല്‍ ഓട്ടോ മ്യൂസിയം ഏറ്റുവാങ്ങും. മോഡലിന്റെ നിര്‍മ്മാണച്ചിലവ് സംബന്ധിച്ച കാര്യങ്ങള്‍ ഷെയ്ഖ് ഹമദ് ബിന്‍ ഹമ്ദാന്‍ അല്‍ നഹ്യാന്‍ വെളിപ്പെടുത്തിയിട്ടില്ല.

Source: shhamadbinhamdan

Most Read Articles

Malayalam
English summary
Dubai Sheikh Builds World's Biggest SUV. Read in Malayalam.
Story first published: Monday, March 4, 2019, 15:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X