83 മണിക്കൂറിൽ താണ്ടുന്നത് 9 സംസ്ഥാനങ്ങൾ, ഇന്ത്യയിലെ ഏറ്റവും നീളമേറിയ ട്രെയിൻ റൂട്ട് അറിയാം

ട്രെയിൻ യാത്രകൾ എപ്പോഴും വ്യത്യസ്‌തമായ അനുഭവമാണ് നൽകാറുള്ളത്. രാജ്യത്തെ ഗതാഗത സംവിധാനത്തിന്റെ തന്നെ ജീവനാഢിയായി കണക്കാക്കുന്ന റെയിൽവേ ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയാണ്.

83 മണിക്കൂറിൽ താണ്ടുന്നത് 9 സംസ്ഥാനങ്ങൾ, ഇന്ത്യയിലെ ഏറ്റവും നീളമേറിയ ട്രെയിൻ റൂട്ട് അറിയാം

ഇന്ത്യന്‍ റെയില്‍വേയുടെ പ്രത്യേകതകള്‍ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. ഇന്ത്യയിലെ ഏറ്റവും നീളമേറിയ ട്രെയിൻ റൂട്ട് ഏതെന്ന് അറിയാമോ? വെറും 83 മണിക്കൂറിനുള്ളിൽ 4,000-ത്തിലധികം കിലോമീറ്ററുകൾ താണ്ടുന്ന ഈ റൂട്ട് ഒമ്പത് സംസ്ഥാനങ്ങളിലൂടെയാണ് കടന്നു പോവുന്നത്.

83 മണിക്കൂറിൽ താണ്ടുന്നത് 9 സംസ്ഥാനങ്ങൾ, ഇന്ത്യയിലെ ഏറ്റവും നീളമേറിയ ട്രെയിൻ റൂട്ട് അറിയാം

അസമിലെ ദിബ്രുഗർ മുതൽ തമിഴ്‌നാട്ടിലെ കന്യാകുമാരി വരെയുള്ള ഈ ട്രെയിൻ റൂട്ട് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ റൂട്ടാണ്. മാത്രമല്ല ലോകത്തിലെ ഏറ്റവും നീളമേറിയ റൂട്ടുകളിൽ ഇത് ഇടം കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

MOST READ: മിഡ് സൈസ് എസ്‌യുവി സെഗ്മെന്റിലെ കൊമ്പന്മാരെ തമ്മിൽ മാറ്റുരയ്ക്കാം; Hyryder vs Creta vs Seltos

83 മണിക്കൂറിൽ താണ്ടുന്നത് 9 സംസ്ഥാനങ്ങൾ, ഇന്ത്യയിലെ ഏറ്റവും നീളമേറിയ ട്രെയിൻ റൂട്ട് അറിയാം

വ്യത്യസ്ത കാലാവസ്ഥകൾ, ഭൂപ്രദേശങ്ങൾ, ഭാഷാപരമായ പ്രദേശങ്ങൾ എന്നിവയ്ക്ക് സാക്ഷ്യം വഹിക്കുന്ന ഈ റെയിൽ പാത വിവിധ സംസ്കാരങ്ങളുടെ നേരിട്ടുള്ള അനുഭവമാണ് നൽകുന്നത്.

83 മണിക്കൂറിൽ താണ്ടുന്നത് 9 സംസ്ഥാനങ്ങൾ, ഇന്ത്യയിലെ ഏറ്റവും നീളമേറിയ ട്രെയിൻ റൂട്ട് അറിയാം

വിവേക് എക്സ്പ്രസ് എന്നറിയപ്പെടുന്ന ട്രെയിനാണ് ദിബ്രുഗർ മുതൽ കന്യാകുമാരി വരെ സർവീസ് നടത്തുന്നത്. 80 മണിക്കൂറും 15 മിനിറ്റും കൊണ്ട് 4,273 കിലോമീറ്ററുകളാണ് റെയിൽ പാതയിലൂടെ ഈ ട്രെയിൻ താണ്ടുന്നത്. ഏകദേശം 55 ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകളും ട്രെയിനുണ്ട്.

MOST READ: XC40 Recharge ഇലക്‌ട്രിക് എസ്‌യുവി ജൂലൈ 26-ന് വിൽപ്പനയ്ക്ക് എത്തിക്കുമെന്ന സ്ഥിരീകരണവുമായി Volvo

83 മണിക്കൂറിൽ താണ്ടുന്നത് 9 സംസ്ഥാനങ്ങൾ, ഇന്ത്യയിലെ ഏറ്റവും നീളമേറിയ ട്രെയിൻ റൂട്ട് അറിയാം

2013-ൽ നടക്കാനിരുന്ന സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി 2011 നവംബറിലാണ് വിവേക് എക്‌സ്‌പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. 2020 മാർച്ചിൽ കൊവിഡ്-19 നെ പ്രതിരോധിക്കാൻ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഈ ട്രെയിനാണ് അവസാനമായി സർവീസ് പൂർത്തിയാക്കിയത്.

83 മണിക്കൂറിൽ താണ്ടുന്നത് 9 സംസ്ഥാനങ്ങൾ, ഇന്ത്യയിലെ ഏറ്റവും നീളമേറിയ ട്രെയിൻ റൂട്ട് അറിയാം

ടിൻസുകിയ, ദിമാപൂർ, ഗുവാഹത്തി, ബോംഗൈഗാവ്, അലിപുർദുവാർ, സിലിഗുരി, കിഷൻഗഞ്ച്, മാൾഡ, രാംപൂർഹട്ട്, പാകൂർ, ദുർഗാപൂർ, അസൻസോൾ, ഖരഗ്പൂർ, ബാലസോർ, കട്ടക്ക്, ഭുവനേശ്വർ, ഖോർധ, ബ്രഹ്മപൂർ, ശ്രീകാകുളം, ശ്രീകാകുളം, എന്നിങ്ങനെ വടക്ക് നിന്ന് തെക്കോട്ട് നിരവധി സ്റ്റേഷനുകളിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്.

MOST READ: വില 13.61 ലക്ഷം രൂപ, പ്രീമിയം സെഗ്മെന്റ് കൈയിലെടുക്കാൻ Suzuki Katana സൂപ്പർ ബൈക്ക് ഇന്ത്യയിൽ എത്തി

83 മണിക്കൂറിൽ താണ്ടുന്നത് 9 സംസ്ഥാനങ്ങൾ, ഇന്ത്യയിലെ ഏറ്റവും നീളമേറിയ ട്രെയിൻ റൂട്ട് അറിയാം

അതിൽ വിജയനഗര, വിശാഖപട്ടണം, സമൽക്കോട്ട്, രാജമുണ്ട്രി, ഏലൂർ, വിജയവാഡ, ഓംഗോൾ, നെല്ലൂർ, റെനിഗുണ്ട, വെല്ലൂർ, സേലം, ഈറോഡ്, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചെങ്ങന്നൂർ, കൊല്ലം, തിരുവനന്തപുരം, നാഗർകോവിൽ എന്നീ സ്റ്റേഷനുകളിലും ദിബ്രുഗർ മുതൽ കന്യാകുമാരി വരെയുള്ള വിവേക് എക്‌സ്‌പ്രസ് ട്രെയിന് സ്റ്റോപ്പുകളുണ്ട്.

83 മണിക്കൂറിൽ താണ്ടുന്നത് 9 സംസ്ഥാനങ്ങൾ, ഇന്ത്യയിലെ ഏറ്റവും നീളമേറിയ ട്രെയിൻ റൂട്ട് അറിയാം

168 വർഷത്തെ ചരിത്രവും 1,26,611 കിലോമീറ്റർ ട്രാക്കുകളുമുള്ള ലോകത്തിലെ ഏറ്റവും വലിയ റെയിൽ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേയ്ക്ക് 2021 ലെ ഡാറ്റയുടെ അടിസ്ഥാനത്തിലുള്ളത്. ഈ വലിയ റെയിൽ ശൃംഖലയെ 18 സോണുകളായാണ് തിരിച്ചിരിക്കുന്നതും.

MOST READ: ബലേനോ മുതൽ ജാസ് വരെ, മികച്ച സെക്കൻഡ് ഹാൻഡ് ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളെ പരിചയപ്പെടാം

83 മണിക്കൂറിൽ താണ്ടുന്നത് 9 സംസ്ഥാനങ്ങൾ, ഇന്ത്യയിലെ ഏറ്റവും നീളമേറിയ ട്രെയിൻ റൂട്ട് അറിയാം

2020-21 മുതൽ ഇന്ത്യൻ റെയിൽവേ പ്രതിദിനം 3.43 ദശലക്ഷം യാത്രക്കാരെയാണ് അവരുടെ ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കുന്നതെന്നാണ് കണക്കുകൾ.

83 മണിക്കൂറിൽ താണ്ടുന്നത് 9 സംസ്ഥാനങ്ങൾ, ഇന്ത്യയിലെ ഏറ്റവും നീളമേറിയ ട്രെയിൻ റൂട്ട് അറിയാം

മധ്യ റെയിൽവേ - മുംബെ (CST), കിഴക്കൻ മധ്യ റെയിൽവേ - ഹാജിപ്പൂർ, കിഴക്കൻ തീരദേശ റെയിൽവേ - ഭുവനേശ്വർ, കിഴക്കൻ റെയിൽവേ - കൊൽക്കത്ത, വടക്ക് കിഴക്കൻ റെയിൽവേ - ഗൊരഖ്പൂർ, വടക്കൻ മധ്യറെയിൽവേ - അലഹബാദ്, വടക്ക് പടിഞ്ഞാറ് റെയിൽവേ - ജയ്പൂർ, വടക്ക് കിഴക്കൻ അതിർത്തി റെയിൽവേ - ഗുവാഹത്തി, ഉത്തര റെയിൽവേ - ന്യൂഡൽഹി, എന്നിവയാണ് ഇന്ത്യൻ റെയിൽവേ സോണുകളിലെ ആദ്യത്തെ ഒമ്പതെണ്ണവും അവയുടെ ആസ്ഥാനവും.

83 മണിക്കൂറിൽ താണ്ടുന്നത് 9 സംസ്ഥാനങ്ങൾ, ഇന്ത്യയിലെ ഏറ്റവും നീളമേറിയ ട്രെയിൻ റൂട്ട് അറിയാം

ദക്ഷിണ മധ്യറെയിൽവേ - സെക്കന്തരാബാദ്, തെക്ക് കിഴക്കൻ മധ്യറെയിൽവേ - ബിലാസ്പൂർ, തെക്ക് കിഴക്കൻ റെയിൽവേ - കൊൽക്കത്ത, തെക്ക് പടിഞ്ഞാറൻ റെയിൽവേ - ഹൂബ്ലി, ദക്ഷിണ റെയിൽവേ - ചെന്നൈ, പടിഞ്ഞാറൻ മധ്യറെയിൽവേ - ജബൽപൂർ, പടിഞ്ഞാറൻ റെയിൽവേ - മുംബൈ, ദക്ഷിണ തീരദേശ റെയിൽവേ - വിശാഖപട്ടണം, മെട്രോ റെയിൽവേ - കൊൽക്കത്ത എന്നിവയാണ് ഇന്ത്യൻ റെയിൽവേ സോണുകളിൽ ഉൾപ്പെടുന്ന മറ്റുള്ളവ.

83 മണിക്കൂറിൽ താണ്ടുന്നത് 9 സംസ്ഥാനങ്ങൾ, ഇന്ത്യയിലെ ഏറ്റവും നീളമേറിയ ട്രെയിൻ റൂട്ട് അറിയാം

ഇതിൽ ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പ്ലാറ്റ്‌ഫോം യുപിയിലെ ഗോരഖ്പൂരിലാണ്. 2013-ലെ പുതുക്കിപ്പണിയലോടെ 1366.33 മീറ്റര്‍ നീളമെന്ന ബഹുമതിയിലാണ് എത്തിച്ചേര്‍ന്നത്. രണ്ടാം സ്ഥാനം 1180.5 മീറ്റര്‍ നീളമുള്ള കൊല്ലം റെയില്‍വേ പ്ലാറ്റ്‌ഫോമിനാണെന്നതും കേരളത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്.

Most Read Articles

Malayalam
English summary
Did you know india s longest train route and its stops
Story first published: Tuesday, July 5, 2022, 17:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X