Just In
- 2 hrs ago
220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്ട്രിക് സ്കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki
- 2 hrs ago
പുത്തൻ ഹൈബ്രിഡ് എസ്യുവിയ്ക്കായി Hyryder നെയിംപ്ലേറ്റ് രജിസ്റ്റർ ചെയ്ത് Toyota
- 2 hrs ago
C-ക്ലാസ് ഇവിയുടെ അവതരണം 2024 ഓടെ; പുതിയ പ്ലാറ്റ്ഫോം എന്ന് Mercedes
- 3 hrs ago
Ather ഇലക്ട്രിക് സ്കൂട്ടറുകളിൽ ഇനി TPMS സംവിധാനവും, സ്വന്തമാക്കാൻ മുടക്കേണ്ടത് 5,000 രൂപ
Don't Miss
- News
ഈ തീയതികളിൽ ജനിച്ചവർ ആണോ നിങ്ങൾ? ഇത് നിങ്ങളുടെ പ്രണയദിനം! പുതിയ അവസരങ്ങൾ,നേട്ടങ്ങൾ മാത്രം;
- Finance
ബിര്‍ളയുടെ ആ പ്രഖ്യാപനത്തോടെ പെയിന്റ് ഓഹരികളെല്ലാം നിന്നനിൽപ്പിൽ 'ചുവന്നു'! കാരണമിതാണ്
- Lifestyle
ജൂണില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍
- Sports
IPL 2022: സഞ്ജു വന്നത് പറക്കുന്ന കുതിരയില്‍! ഇങ്ങനെ കളിക്കുന്ന ആരുണ്ടെന്നു ചോപ്ര
- Movies
കാമസൂത്രയിൽ അഭിനയിച്ചതിന് ശേഷം ജീവിതത്തിൽ സംഭവിച്ചത് ഇതാണ്; ശ്വേത മേനോൻ
- Travel
വാരണാസിയും അലഹബാദും ബോധ്ഗയയും കാണാം.. കുറഞ്ഞ നിരക്കില്‍ പാക്കേജുമായി ഐആര്‍സിടിസി
- Technology
കുറഞ്ഞ വിലയും ആവശ്യത്തിന് ഡാറ്റ സ്പീഡും; 329 രൂപയുടെ ഭാരത് ഫൈബർ പ്ലാനിനെക്കുറിച്ച് അറിയാം
ടൊയോട്ടയുടെ വേരിയന്റ് പേരുകൾ അർഥമാക്കുന്നത് എന്തെന്ന് അറിയാമോ?
ഒരു കാർ വിപണിയിൽ എത്തുമ്പോൾ വ്യത്യസ്ത വേരിയന്റുകളിലാണ് എത്തുന്നതെന്ന് ഏതൊരാൾക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇവ അർഥമാക്കുന്നത് എന്തിനെയാണ് എന്ന കാര്യം അറിയാവുന്നവർ വളരെ ചുരുക്കവുമാണ്.

പല വാഹന പ്രേമികൾക്കു പോലും ഇത്തരം വിശദാംശങ്ങൾ അറിയില്ലെന്നതാണ് യാഥാർഥ്യം. ഏവർക്കും പ്രിയപ്പെട്ട വാഹന നിർമാതാക്കളാണ് ടൊയോട്ട എന്ന ആഗോള ബ്രാൻഡ്. എല്ലാ ടൊയോട്ട വേരിയന്റ് ലെവൽ പേരുകളും എന്താണ് അർഥമാക്കുന്നത് എന്ന് ഒന്നു പരിശോധിച്ചാലോ?

മിക്ക ടൊയോട്ട വേരിയന്റ് ലെവലുകളിലും കുറച്ച് അക്ഷരങ്ങൾ മാത്രമാണ് അടങ്ങിയിരിക്കുന്നത്. അവയുടെ ഉപരിതലത്തിൽ ആ അക്ഷരങ്ങൾ എന്താണ് അർഥമാക്കുന്നത് എന്ന് മനസിലാക്കാൻ പ്രയാസമാണ്. ഇക്കാര്യങ്ങളെ കുറിച്ചുള്ള സംശയങ്ങളാണ് ഇന്ന് വിവരിക്കാൻ പോവുന്നത്.

ആഗോള തലത്തിൽ XLE, XLS എന്നിവയും അതിലേറെയും പോലുള്ള ചുരുക്കെഴുത്തുകളാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ ഭൂരിഭാഗവും ഉപയോഗിക്കാറുള്ളതു തന്നെ. എന്നാൽ ഇന്ത്യയിൽ ഇതിൽ നിന്നും വ്യത്യസ്തവുമാണ് ടൊയോട്ടയുടെ വേരിയന്റ് പേരുകൾ.

സാധാരണ ടൊയോട്ട വേരിയന്റ് ലെവൽ പേരുകൾക്ക് പിന്നിലെ അർഥമെന്താണെന്ന് നമുക്ക് ആദ്യം നോക്കാം. പൊതുവായ പേരുകളിലെ അക്ഷരങ്ങൾ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്നു മനസിലാക്കിയാൽ കാര്യങ്ങൾ കുറച്ച് എളുപ്പമാവും.

E എന്ന വേരിയന്റ് എല്ലായ്പ്പോഴും എഡിഷൻ എന്നാണ് അർഥമാക്കുന്നത്. അതേസമയം എൻട്രി ലെവൽ മാത്രമായ L വേരിയന്റിന്റെ കാര്യത്തിൽ ഒഴികെ L മിക്കവാറും ലക്ഷ്വറി എന്നതിനെയാണ് സൂചിപ്പിക്കുന്നുത്. S സ്പോർട്സ് എന്ന പദത്തെയും അർഥമാക്കുമ്പോൾ X എന്നാൽ എക്സ്ട്രീമിനെയും സൂചിപ്പിക്കും.

LE എന്നാൽ ലക്ഷ്വറി എഡിഷൻ എന്ന വാക്കിനെയാണ് അർഥമാക്കുക. XLE എന്നാൽ എക്സിക്യൂട്ടീവ് ലക്ഷ്വറി എഡിഷൻ, SE എന്നാൽ സ്പോർട്സ് എഡിഷൻ എന്നീ പദങ്ങളെയും അടിവരയിടുന്നു. XE സാധാരണ ടൊയോട്ട കാറുകളിൽ കണ്ടുവരുന്നൊരു വേരിയന്റാണ്. ഇത് എക്സ്ട്രീം സ്പോർട്ട് എഡിഷനെ സൂചിപ്പിക്കുന്നു. SR സ്പോർട്ട് റാലി, SR5 സ്പോർട്ട് റാലി 5 സ്പീഡ് എന്നിവയാണ് ബ്രാൻഡിന്റെ മറ്റ് സാധാരണ വേരിയന്റ് പേരുകൾ.

സാധാരണമല്ലാത്ത ടൊയോട്ട വേരിയന്റ് ലെവൽ പേരുകളാണ് ഇനി വിശദീകരിക്കാൻ പോവുന്നത്. ചരിത്രപരമായും സാധാരണമല്ലാത്ത ചില മോഡലുകളിലും നിങ്ങൾക്ക് മറ്റ് ചില വേരിയന്റ് പദങ്ങൾ ടൊയോട്ട കാറുകളിൽ കണ്ടെത്താനായേക്കും. എക്സ്ട്രീം റാലി, എക്സ്ട്രീം റാലി സ്പോർട് എന്നിവ അർഥമാക്കുന്ന XR, XRS എന്നീ വേരിയന്റുകളാണിവ.

CE അല്ലെങ്കിൽ ക്ലാസിക് എഡിഷൻ, DX അല്ലെങ്കിൽ ഡീലക്സ്, VE എന്ന വാല്യു എഡിഷൻ എന്നിവയും ആകസ്മികമായി ടൊയോട്ട കാറുകളിൽ ഇടംപിടിക്കാറുള്ള വേരിയന്റുകളാണ്. ഇന്ത്യയിലും ആഗോള നിരത്തുകളിലും കമ്പനിയുടെ TRD എഡിഷൻ മോഡലുകൾ വളരെ ജനപ്രിയമാണ്.

എന്നാൽ ഇവ അർഥമാക്കുന്നത് എന്താണെന്ന കാര്യം പലർക്കും അറിയില്ല. TRD വേരിയന്റ് ലെവലുകൾ ഉപയോഗിക്കുന്ന ചില മോഡലുകളുണ്ട് ടൊയോട്ട നിരയിൽ. ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എസ്യുവി, തൺട്ര പിക്കപ്പ്, RAV4, കാമ്രി എന്നിവയാണ് ഈ വേരിയന്റുകൾ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട മോഡലുകൾ.

വളരെ ലളിതമായ അർഥമാണ് TRD എന്നതുകൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത്. ടൊയോട്ട റേസിംഗ് ഡെവലപ്മെന്റ് ആണ് TRD എന്ന വേരിയന്റുകൾ പറഞ്ഞുവെക്കുന്ന കഥ. TRD-യിൽ ആഫ്റ്റർ മാർക്കറ്റ് അപ്ഗ്രേഡ് പാർട്സുകളിലൂടെ വാഹനത്തെ കൂടുതൽ സ്പോർട്ടിയർ ആക്കുന്ന രീതിയാണ് ടൊയോട്ട ഇതിലൂടെ ഉപയോഗിക്കുന്നത്.

ഇതുമാത്രമല്ല, ഓരോ ടൊയോട്ട വാഹനത്തിനും അതിന്റെ ജനറേഷൻ, പ്രധാന ഓപ്ഷനുകൾ (എഞ്ചിൻ തരം, ഗിയർബോക്സ് തരം, ബോഡി സ്റ്റൈൽ, ഗ്രേഡ് ലെവൽ) എന്നിവ വിവരിക്കുന്ന ഒരു മോഡൽ കോഡും പ്രാധാന്യമാണ്.

മോഡൽ കോഡുകൾ 1937 മുതൽ 1950 കളുടെ അവസാനം വരെ, 1950 കളുടെ അവസാനം മുതൽ 1970 കളുടെ അവസാനം വരെയും 1970 കളുടെ അവസാനം വരെയും മൂന്ന് കാലഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. പുതിയ മോഡലുകൾ പുതിയ കോഡുകൾ ഉപയോഗിച്ച് ഘട്ടംഘട്ടമായി മാറിയിട്ടുമുണ്ട്.