വാണിജ്യ വിമാനങ്ങളുടെ ടെയിൽ ഭാഗത്തെ ഹോൾ അർഥമാക്കുന്നത് എന്തെന്ന് അറിയാമോ?

നിശ്ചലമായ ചിറകുകളുള്ളതും യാന്ത്രികോർ‌ജത്താൽ പ്രവർത്തിക്കുന്നതും വായുവിനേക്കാൾ ഭാരം കൂടിയതുമായ ആകാശനൗകകളാണ് വിമാനങ്ങൾ. നമ്മൾ അറിയാത്ത പല ആശ്ചര്യങ്ങളും വസ്‌തതുകളും നിറഞ്ഞതാണ് ഏറോപ്ലെയിനുകൾ.

വാണിജ്യ വിമാനങ്ങളുടെ ടെയിൽ ഭാഗത്തെ ഹോൾ അർഥമാക്കുന്നത് എന്തെന്ന് അറിയാമോ?

മനുഷ്യന് പറക്കാൻ സാധിക്കണമെങ്കിൽ ചിറകടിച്ചു പറക്കുന്ന പക്ഷികളെയല്ല മറിച്ച് പരുന്തുകളെ പോലെ ചിറകടിക്കാതെ തന്നെ തെന്നി നീങ്ങിക്കൊണ്ടിരിക്കുന്നവയെ ആണ് അനുകരിക്കേണ്ടത് എന്ന തിരിച്ചറിവിൽ നിന്നാണ് വായുവിനേക്കാൾ ഭാരം കൂടിയ വിമാനമെന്ന ആശയം ജനിച്ചത്.

വാണിജ്യ വിമാനങ്ങളുടെ ടെയിൽ ഭാഗത്തെ ഹോൾ അർഥമാക്കുന്നത് എന്തെന്ന് അറിയാമോ?

യാത്രക്കാരെ കൊണ്ടുപോവാൻ പാസഞ്ചർ വിമാനങ്ങളും ചരക്കുനീക്കത്തിനായി വാണിജ്യ വിമാനങ്ങളും ലോകത്ത് ഉപയോഗിച്ചു വരുന്നുണ്ട്. വിമാനത്തിന്റെ പല കാര്യങ്ങളെ കുറിച്ചും അറിവുള്ളവരും അറിവില്ലാത്തവരുമുണ്ട്. അത്തരം ഒരു കാര്യത്തെ കുറിച്ചാണ് ഇന്നിവിടെ വിശദീകരിക്കുന്നത്.

MOST READ: KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

വാണിജ്യ വിമാനങ്ങളുടെ ടെയിൽ ഭാഗത്തെ ഹോൾ അർഥമാക്കുന്നത് എന്തെന്ന് അറിയാമോ?

വിമാനത്തിന്റെ ടെയിൽ ഭാഗത്തേക്ക് നോക്കുകയാണെങ്കിൽ അതിന്റെ മധ്യഭാഗത്തായി ഒരു ചെറിയ ദ്വാരം അതായത് ഹോൾ നിങ്ങൾ ശ്രദ്ധിച്ചേക്കാം. എല്ലാ വിമാനങ്ങളിലും ഇല്ലെങ്കിലും മിക്ക വാണിജ്യ വിമാനങ്ങൾക്കും ടെയിലിൽ ഈ ഹോൾ കാണാനാവും. ഏവിയേഷൻ മെക്കാനിക്‌സ് പരിചിതമല്ലെങ്കിൽ അത് എന്ത് ഉദ്ദേശ്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് പലരും ഇതിനോടകം തന്നെ ചിന്തിച്ചിട്ടുണ്ടാവും.

വാണിജ്യ വിമാനങ്ങളുടെ ടെയിൽ ഭാഗത്തെ ഹോൾ അർഥമാക്കുന്നത് എന്തെന്ന് അറിയാമോ?

പല വാണിജ്യ വിമാനങ്ങൾക്കും ടെയിലിൽ ഒരു ഹോൾ ഉണ്ടാകുന്നതിന് ഒരു നല്ല കാരണമുണ്ട്. ഈ ചെറിയ ദ്വാരം ഓക്സിലറി പവർ യൂണിറ്റിന്റെ ഭാഗമാണ്. ഓക്സിലറി പവർ യൂണിറ്റുകൾ പോലെ തന്നെ ഇത് വിമാനങ്ങൾക്ക് വൈദ്യുതി ഉത്പാദിപ്പിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. അതായത് ഇത് യഥാർഥത്തിൽ വിമാനങ്ങളെ പ്രൊപ്പൽഷൻ പ്രൊഡക്ഷന് സഹായിക്കുന്നില്ല.

MOST READ: സെക്കൻഡ് ഹാൻഡ് Mahindra Scorpio വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണം

വാണിജ്യ വിമാനങ്ങളുടെ ടെയിൽ ഭാഗത്തെ ഹോൾ അർഥമാക്കുന്നത് എന്തെന്ന് അറിയാമോ?

പകരം വിമാനങ്ങൾ തറയിൽ/ടാർമാർക്കിൽ ആയിരിക്കുമ്പോൾ ഇലക്‌ട്രോണിക് സംവിധാനങ്ങൾ പവർ ചെയ്യുന്നതിനായാണ് ഈ ഓക്സിലറി പവർ യൂണിറ്റ് ഉപയോഗിക്കുന്നത്. ഒരു സാധാരണ വാണിജ്യ വിമാനത്തിന്റെ ഓക്സിലറി പവർ യൂണിറ്റ് 400 ഹെർട്സിൽ 155 വോൾട്ട് ആൾട്ടർനേറ്റിംഗ് കറന്റാണ് (AC) ഉത്പാദിപ്പിക്കുന്നത്.

വാണിജ്യ വിമാനങ്ങളുടെ ടെയിൽ ഭാഗത്തെ ഹോൾ അർഥമാക്കുന്നത് എന്തെന്ന് അറിയാമോ?

അതേസമയം ചെറിയ വിമാനങ്ങൾക്ക് 28 വോൾട്ട് ഡയറക്ട് കറന്റ് (DC) വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഓക്സിലറി പവർ യൂണിറ്റുകൾ ഉണ്ട്. എന്തുതന്നെയായാലും ഓക്സിലറി പവർ യൂണിറ്റിന്റെയും അത് സ്ഥാപിച്ചിരിക്കുന്ന ടെയിൽ ഹോളിന്റെയും ഉദ്ദേശ്യം വിമാനം റൺവേയിൽ ആയിരിക്കുമ്പോൾ തന്നെ വിമാനത്തിന്റെ ഇലക്ട്രിക്കൽ സിസ്റ്റങ്ങൾക്ക് വൈദ്യുതി നൽകുക എന്നതാണെന്ന് ചുരുക്കി പറയാം.

MOST READ: Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; കുറഞ്ഞ ചിലവില്‍ വാങ്ങാവുന്ന 200 സിസി മോഡലുകള്‍

വാണിജ്യ വിമാനങ്ങളുടെ ടെയിൽ ഭാഗത്തെ ഹോൾ അർഥമാക്കുന്നത് എന്തെന്ന് അറിയാമോ?

ഒരു വിമാനം റൺവേയിലായിരിക്കുമ്പോൾ ലൈറ്റുകൾ, നാവിഗേഷൻ കൺട്രോളുകൾ, ഹീറ്റിംഗ് അല്ലെങ്കിൽ എയർ കണ്ടീഷനിംഗ് എന്നിവയും മറ്റും ഉൾപ്പെടെയുള്ള വിവിധ വൈദ്യുത സംവിധാനങ്ങൾ പവർ ചെയ്യുന്നതിനായി ഓക്സിലറി പവർ യൂണിറ്റ് സജീവമാക്കുന്നു. ഓക്സിലറി പവർ യൂണിറ്റ് വിമാനങ്ങൾക്ക് പൂർണമായ പവർ നൽകുന്നില്ലെന്നതാണ് കൗതുകകരമായ മറ്റൊരു വസ്‌തുത.

വാണിജ്യ വിമാനങ്ങളുടെ ടെയിൽ ഭാഗത്തെ ഹോൾ അർഥമാക്കുന്നത് എന്തെന്ന് അറിയാമോ?

വിമാനത്തിന്റെ എഞ്ചിനുകൾ ഓണാക്കി കഴിഞ്ഞാൽ ഓക്സിലറി പവർ യൂണിറ്റ് പ്രവർത്തനരഹിതമാകും. വിമാനം ലക്ഷ്യസ്ഥാനത്ത് ഇറങ്ങുന്ന അവസരത്തിൽ മാത്രമേ അത് വീണ്ടും സജീവമാകൂ. വാണിജ്യാടിസ്ഥാനത്തിലുള്ള ജെറ്റുകളിൽ ഉപയോഗിക്കുന്ന മറ്റ് എഞ്ചിനുകൾ പോലെ ഒരു മിനിയേച്ചർ കമ്പഷൻ എഞ്ചിൻ ആയി നിങ്ങൾക്ക് ഒരു ഓക്സിലറി പവർ യൂണിറ്റിനെക്കുറിച്ച് കരുതാം.

MOST READ: നിങ്ങള്‍ക്കറിയോമോ, എയര്‍പോര്‍ട്ടുകളില്‍ നിന്ന് പക്ഷികളെ എങ്ങനെയാണ് മാറ്റി നിര്‍ത്തുന്നതെന്ന്?

വാണിജ്യ വിമാനങ്ങളുടെ ടെയിൽ ഭാഗത്തെ ഹോൾ അർഥമാക്കുന്നത് എന്തെന്ന് അറിയാമോ?

ഊർജം ഉത്പാദിപ്പിക്കുന്നതിന് ഇത് ഇന്ധനം കത്തിക്കുന്നു. ഈ പവർ വിമാനത്തിന്റെ ഇലക്ട്രിക്കൽ സംവിധാനങ്ങളിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. ഓക്സിലറി പവർ യൂണിറ്റുകൾ ഒരു പുതിയ പ്രതിഭാസമല്ല. ഇവ യഥാർഥത്തിൽ ഒരു നൂറ്റാണ്ടിലേറെയായി നിലനിൽക്കുന്ന സംവിധാനമാണെന്നു തന്നെ പറയാം.

വാണിജ്യ വിമാനങ്ങളുടെ ടെയിൽ ഭാഗത്തെ ഹോൾ അർഥമാക്കുന്നത് എന്തെന്ന് അറിയാമോ?

ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്തു വരെ ചില ആദ്യ ഓക്സിലറി പവർ യൂണിറ്റുകൾ ഉപയോഗിച്ചു വന്നിരുന്നു. അതിനുശേഷമാണ് വാണിജ്യ വിമാനങ്ങളിൽ ഇവ ഒരു സാധാരണ ഘടകമായി മാറിയത്. ഒരു ഓക്സിലറി പവർ യൂണിറ്റും പ്രൊപ്പൽഷൻ ഉത്പാദിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നില്ല. പകരം ഒരു വിമാനത്തിന്റെ ഇലക്ട്രിക്കൽ സംവിധാനങ്ങൾക്ക് വൈദ്യുതി നൽകുന്നതിന്റെ പ്രധാന ഘടമായാണ് പ്രവർത്തിക്കുന്നത്.

Most Read Articles

Malayalam
English summary
Did you know why commercial aeroplanes have a hole in their tail details
Story first published: Thursday, June 30, 2022, 16:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X