വീണ്ടും നിരോധനം; ഡല്‍ഹിയില്‍ ഈ തീയതി മുതല്‍ ഡീസല്‍ ഓട്ടോകള്‍ കാണില്ല

ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരങ്ങളില്‍ ഒന്നാണ് ഡല്‍ഹി. രാജ്യ തലസ്ഥാനത്ത് മാത്രം 20 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്നു. എന്നാല്‍ ശൈത്യകാലത്ത് മലീമസമായ പുക ശ്വസിക്കാനാണ് അവര്‍ക്ക് വിധി. മലിനീകരണം തടയുന്നതിനായി ഡല്‍ഹി സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും നിരവധി നടപടികള്‍ സ്വീകരിച്ച് വരുന്നു.

അതിന്റെ ഭാഗമായി മുമ്പ് 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഡല്‍ഹി എന്‍ആര്‍സിയില്‍ (രാജ്യ തലസ്ഥാന മേഖല) നിരോധനം ഏര്‍പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായി തലസ്ഥാനമായ ഡല്‍ഹിക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഡീസല്‍ ഓട്ടോറിക്ഷകള്‍ പൂര്‍ണമായും നിരോധിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. 2027 മുതല്‍ ഈ മേഖലയില്‍ സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) ഓടുന്ന ഓട്ടോറിക്ഷകളും ഇലക്ട്രിക് ഓട്ടോറിക്ഷകളും മാത്രമേ ഓടാന്‍ അനുവദിക്കൂ.

വീണ്ടും നിരോധനം; ഡല്‍ഹിയില്‍ ഈ തീയതി മുതല്‍ ഡീസല്‍ ഓട്ടോകള്‍ കാണില്ല

വായു ഗുണനിലവാര സൂചിക 'വളരെ മോശം' വിഭാഗത്തിലേക്ക് എത്തുന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ തലസ്ഥാന നഗരം ഏറ്റവും കടുത്ത വെല്ലുവിളി നേരിടുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹിക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഡീസല്‍ ഓട്ടോറിക്ഷകള്‍ പൂര്‍ണമായും നിരോധിക്കാന്‍ ഒരുങ്ങുന്നത്. വ്യാഴാഴ്ച ഒരു സര്‍ക്കാര്‍ അധികൃതര്‍ പ്രസിദ്ധീകരിച്ച പ്രസ്താവന പ്രകാരം, ജനുവരി 1 മുതല്‍ ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ തലസ്ഥാനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ പുതിയ ഡീസല്‍ ഓട്ടോറിക്ഷകളൊന്നും രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ല.

2027 മുതല്‍ സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) ഓടുന്ന ഓട്ടോറിക്ഷകളും ഇലക്ട്രിക് റിക്ഷകളും മാത്രമേ ഡല്‍ഹി എന്‍സിആര്‍ മേഖലയിലും സമീപ പ്രദേശങ്ങളിലും ഓടാന്‍ അനുവദിക്കൂവെന്ന് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് അറിയിച്ചു.ചില രാജ്യങ്ങളില്‍ ടുക് ടക്സ് എന്നും അറിയപ്പെടുന്ന ഓട്ടോറിക്ഷകള്‍ ഇന്ത്യയില്‍ ഏറ്റവും സാധാരണമായി കാണപ്പെടുന്നതും കീശക്ക് താങ്ങാനാവുന്നതുമായ യാത്രാ മാര്‍ഗമാണ്. എന്നാല്‍, ഇന്ത്യയിലുടനീളമുള്ള നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരത്തില്‍ അവ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്.

വായു ഗുണനിലവാരം മോശമാകുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുകയും നിലവിലുള്ള രോഗങ്ങളുള്ളവരെ ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡല്‍ഹിയില്‍ വായു ഗുണനിലവാരം വളരെ മോശമായ സാഹചര്യത്തില്‍ സമീപകാലത്ത് ബിഎസ് 6 ഇതര ഡീസല്‍ കാറുകളുടെയും ബിഎസ് 3 പെട്രോള്‍ കാറുകളും താല്‍ക്കാലികമായി നിരോധിച്ചിരുന്നു. വായു ഗുണനിലവാരം മെച്ചപ്പെടുന്നതിന് അനുസരിച്ചായിരുന്നു നിരോധനം നീക്കിയിരുന്നത്. നിരോധനം ലംഘിച്ച് വാഹനം ഇറക്കുന്നവര്‍ക്ക് 20,000 രൂപ പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യപിച്ചിരുന്നു.

എങ്കിലും, ഡീസല്‍ ട്രക്കുകള്‍ക്ക് ഡല്‍ഹി എന്‍സിആറില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല. കൂടാതെ, എമര്‍ജന്‍സി വാഹനങ്ങള്‍, അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍, സര്‍ക്കാര്‍, തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വായു ഗുണനിലവാരം 'സിവിയര്‍' വിഭാഗത്തില്‍ (വായു ഗുണനിലവാര സൂചിക 450-ന് മുകളില്‍) എത്തിയതോടെയാണ് ആണ് ബിഎസ് 6 ഇതര ഡീസല്‍, ബിഎസ് 3 പെട്രോള്‍ വാഹനങ്ങള്‍ ഡല്‍ഹിയിലെ നിരത്തുകളില്‍ ഇറങ്ങുന്നത് നിരോധിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.

ഡല്‍ഹിയില്‍ വായു മലിനീകരണം കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ 2016-ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നതായിരുന്നു അത്. ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി സര്‍ക്കാര്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തിലധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും നിരോധിക്കുകയായിരുന്നു. ശൈത്യകാലത്ത് അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതും ഡല്‍ഹിയില്‍ വായു മലിനീകരണം കൂടാന്‍ കാരണമാകുന്നു.

അടുത്തിടെ വായു മലിനീകരണം നേരിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ പുതിയ കര്‍മ്മ പദ്ധതി തയ്യാറാക്കിയിരുന്നു. അതിന്റെ ഭാഗമായി ട്രാഫിക് സിഗ്‌നലില്‍ ചുവപ്പ് ലൈറ്റ് തെളിഞ്ഞാല്‍ എഞ്ചിന്‍ ഓഫ് ചെയ്യണമെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 28 മുതല്‍ ഡല്‍ഹി നഗരത്തിലെ പ്രധാന റോഡുകളില്‍ 'റെഡ് ലൈറ്റ് ഓണ്‍ കാര്‍ ഓഫ്' എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് പുതിയ നിരോധനം.

Most Read Articles

Malayalam
English summary
Diesel autorickshaws are set to be banned completely in areas around delhi ncr from 2027
Story first published: Saturday, December 3, 2022, 12:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X