ഡൽഹിയിൽ ആദ്യമായി പെട്രോളിനെ മറികടന്ന് ഡീസൽ വില

ഇന്ത്യയിലുടനീളമുള്ള പെട്രോൾ, ഡീസൽ വിലകൾ കഴിഞ്ഞ രണ്ടാഴ്ചയായി തുടർച്ചയായി വർധിച്ചുവരികയാണ്. ദിവസേനയുള്ള നിരന്തരമായ വിലക്കയറ്റത്തിനിടയിൽ, ഡൽഹിയിലെ ഡീസൽ വില ചരിത്രത്തിൽ ആദ്യമായി പെട്രോളിനേക്കാൾ വിലയേറിയതായി മാറിയിരിക്കുകയാണ്.

ഡൽഹിയിൽ ആദ്യമായി പെട്രോളിനെ മറികടന്ന് ഡീസൽ വില

2020 ജൂൺ 24 -ന് ഡൽഹിയിൽ ഡീസൽ വില ലിറ്ററിന് 79.88 രൂപയാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 0.48 രൂപയുടെ ചെറിയ വർദ്ധനവ് ലഭിച്ചതിന് ശേഷമാണിത്. ഡീസൽ വിലയിലെ ഈ വർധന പെട്രോളിനേക്കാൾ വിലയേറിയതാക്കി മാറ്റി. നിലവിൽ ലിറ്ററിന് 79.76 രൂപയാണ് പെട്രോൾ വില.

ഡൽഹിയിൽ ആദ്യമായി പെട്രോളിനെ മറികടന്ന് ഡീസൽ വില

ഇന്ത്യയിലുടനീളമുള്ള ഇന്ധന വില ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്നു. 2020 ജൂൺ 7 മുതൽ പെട്രോളിന്റെയും ഡീസലിന്റെയും വില സ്ഥിരമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ വിലക്കയറ്റം കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വർധനയാണ്.

MOST READ: പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി; 43 ശതമാനത്തിന്റെ ഇടിവുമായി ടാറ്റ

ഡൽഹിയിൽ ആദ്യമായി പെട്രോളിനെ മറികടന്ന് ഡീസൽ വില

ദിവസേന ഇന്ധനവില പരിഷ്കരിക്കാൻ എണ്ണക്കമ്പനികൾ തീരുമാനമെടുത്തതിന്റെ ഫലമായാണ് സ്ഥിരമായ വർധനവ്. കൊവിഡ് -19 പകർച്ചവ്യാധി രാജ്യമൊട്ടാകെ ലോക്കഡൗൺ ചെയ്തപ്പോൾ 2020 മാർച്ച് പകുതി മുതൽ ഇന്ത്യയിൽ ഇന്ധന വിൽപ്പന ഗണ്യമായി കുറഞ്ഞിരുന്നു.

ഡൽഹിയിൽ ആദ്യമായി പെട്രോളിനെ മറികടന്ന് ഡീസൽ വില

എന്നിരുന്നാലും, മെയ് പകുതി മുതൽ ലോക്ക്ഡൗൺ ചട്ടങ്ങളിൽ സർക്കാർ ചില ഇളവുകൾ വരുത്തിയതിനാൽ ഇന്ധനത്തിനുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബിസിനസുകൾ പുനരാരംഭിക്കാനും ഇതിനോടൊപ്പം അധികൃതർ അനുവദിച്ചു.

MOST READ: ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി; ബെന്റ്‌ലി ബെന്റേഗ ഫെയ്‌സ്‌‌ലിഫ്റ്റ് ജൂൺ 30-ന് വിപണിയിൽ എത്തും

ഡൽഹിയിൽ ആദ്യമായി പെട്രോളിനെ മറികടന്ന് ഡീസൽ വില

ലോക്ക്ഡൗൺ കാലയളവിൽ പെട്രോൾ, ഡീസൽ എന്നിവയുടെ ആവശ്യം യഥാക്രമം 61 ശതമാനവും 56.7 ശതമാനവും കുറഞ്ഞിരുന്നു. ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകളും നിർത്തിവച്ചതിനാൽ ജെറ്റ് ഇന്ധനത്തിന്റെ ആവശ്യം 91 ശതമാനത്തിലധികം ഇടിഞ്ഞു.

ഡൽഹിയിൽ ആദ്യമായി പെട്രോളിനെ മറികടന്ന് ഡീസൽ വില

ഡൽഹിക്ക് പുറമെ ബാംഗ്ലൂരിലെ പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 82.35 രൂപയും 75.96 രൂപയുമാണ്. ഇന്ത്യയിലുടനീളമുള്ള മറ്റ് പല നഗരങ്ങളും നിത്യേന ഇന്ധന വിലയിൽ വർദ്ധനവ് നേരിടുന്നുണ്ട്.

Most Read Articles

Malayalam
English summary
Diesel Gets More Expensive Than Petrol For The First Time In Delhi. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X