പെട്രോളിന് പിന്നാലെ സെഞ്ചുറി അടിക്കാൻ ഡീസൽ വിലയും, കുലുക്കമില്ലാതെ കേന്ദ്ര സർക്കാർ

രാജ്യത്ത് കുതിച്ചുയരുകയാണ് ഇന്ധന വില. ആരോട് പറയാൻ ആരു കേൾക്കാൻ എന്ന ചോദ്യമാണ് രാജ്യത്തെ ജനങ്ങളെ കുഴക്കുന്നതും. ഒരു വർഷത്തിനിടെ ഇന്ധന വിലയിൽ മുപ്പത് രൂപയോളം വർധനയാണ് ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പെട്രോളിന് പിന്നാലെ സെഞ്ചുറി അടിക്കാൻ ഡീസൽ വിലയും, കുലുക്കമില്ലാതെ കേന്ദ്ര സർക്കാർ

പല സംസ്ഥാനങ്ങളിലും പെട്രോൾ വില 100 കടന്നു. ഇപ്പോഴിതാ ഡീസൽ വിലയും ലിറ്ററിന് 100 രൂപയോട് അടുക്കുകയാണ് എന്നതും ആശ്ചര്യം തന്നെ. കൊവിഡ് പശ്ചാത്തലത്തിൽ ഈ കുതിച്ചുകയറ്റം നോക്കിനിൽക്കാനെ ജനങ്ങൾക്ക് സാധിക്കുന്നുള്ളൂ.

പെട്രോളിന് പിന്നാലെ സെഞ്ചുറി അടിക്കാൻ ഡീസൽ വിലയും, കുലുക്കമില്ലാതെ കേന്ദ്ര സർക്കാർ

രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന, ലഡാക്ക് എന്നിവയുൾപ്പെടെ ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോൾ ലിറ്ററിന് 100 രൂപ കടന്നു. ഇപ്പോൾ,ഡീസലിന്റെ രൂപയാണ് നൂറിനോട് അടുക്കുന്നത്.

പെട്രോളിന് പിന്നാലെ സെഞ്ചുറി അടിക്കാൻ ഡീസൽ വിലയും, കുലുക്കമില്ലാതെ കേന്ദ്ര സർക്കാർ

എണ്ണ കമ്പനികൾ വെള്ളിയാഴ്ച ഇന്ധന വില ഉയർത്തിയതിന് ശേഷം രാജസ്ഥാനിൽ ഒരു ലിറ്റർ ഡീസലിന്റെ വില 99.80 രൂപയായി. പെട്രോളിന്റെ വില ലിറ്ററിന് 29 പൈസയായി ഉയർത്തിയപ്പോൾ ഡീസലിന്റെ വില 28 പൈസയായാണ് വർധിപ്പിച്ചത്.

പെട്രോളിന് പിന്നാലെ സെഞ്ചുറി അടിക്കാൻ ഡീസൽ വിലയും, കുലുക്കമില്ലാതെ കേന്ദ്ര സർക്കാർ

2021 മെയ് നാല് മുതൽ എണ്ണ കമ്പനികൾ ഇന്ധന വില 22 തവണ ഉയർത്തി. പെട്രോളിന്റെ വില ലിറ്ററിന് 5.45 രൂപയും ഡീസലിന് ലിറ്ററിന് 6.02 രൂപയും. രാജ്യത്ത് ഏറ്റവും കൂടുതൽ പെട്രോൾ, ഡീസൽ വില രാജസ്ഥാനിലെ ശ്രീ ഗംഗനഗർ ജില്ലയിലാണ്.

പെട്രോളിന് പിന്നാലെ സെഞ്ചുറി അടിക്കാൻ ഡീസൽ വിലയും, കുലുക്കമില്ലാതെ കേന്ദ്ര സർക്കാർ

ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള ഈ ജില്ലയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 106.94, രൂപ, 99.80 രൂപ എന്നിങ്ങനെയാണ്. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനുമുള്ള നികുതി രണ്ട് മടങ്ങ് ഉയർത്തുകയും ചെയ്‌തിട്ടുണ്ട്.

പെട്രോളിന് പിന്നാലെ സെഞ്ചുറി അടിക്കാൻ ഡീസൽ വിലയും, കുലുക്കമില്ലാതെ കേന്ദ്ര സർക്കാർ

സംസ്ഥാനങ്ങളിൽ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയ്ക്കൊപ്പം രാജസ്ഥാനാണ് ഇന്ധനത്തിന് പരമാവധി വാറ്റ് ഈടാക്കുന്നത്. പ്രാദേശിക നികുതികളായ വാറ്റ്, ചരക്ക് കൂലി എന്നിവ അനുസരിച്ച് ഇന്ധന വില സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.

പെട്രോളിന് പിന്നാലെ സെഞ്ചുറി അടിക്കാൻ ഡീസൽ വിലയും, കുലുക്കമില്ലാതെ കേന്ദ്ര സർക്കാർ

കേരളത്തിൽ പ്രീമിയം പെട്രോളിന് കഴിഞ്ഞ ദിവസം 100 കടന്നിരുന്നു. സംസ്ഥാനത്തെ ഡീസൽ വില ഇന്ന് ലിറ്ററിന് 93.48 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 98.16 രൂപയാണ്. വില വർധനവിനെതിരെ കോണ്‍ഗ്രസ് ഇന്നലെ രാജ്യ വ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു.

പെട്രോളിന് പിന്നാലെ സെഞ്ചുറി അടിക്കാൻ ഡീസൽ വിലയും, കുലുക്കമില്ലാതെ കേന്ദ്ര സർക്കാർ

കൊവിഡിന്റെ മറവിൽ കേന്ദ്രം ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുമ്പോൾ സാധാരണക്കാരുൾപ്പടെയുള്ളയുള്ള ജനങ്ങളെയാണ് ഈ വിലക്കയറ്റം നേരിട്ട് ബാധിക്കുന്നത്. ഇനിയും കേന്ദ്രം ഈ നില തുടർന്നാൽ ജീവിത ചെലവുകൾ കൂട്ടിമുട്ടിക്കാൻ പെടാപാടുപെടേണ്ടി വരും.

Most Read Articles

Malayalam
English summary
Diesel Price Ready To Cross The 100 Rupees After Petrol In India. Read in Malayalam
Story first published: Saturday, June 12, 2021, 13:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X