ബിഎസ് VI - ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

രാജ്യത്തെ വാഹന വിപണി മൊത്തം പ്രതിസന്ധിയിലാണ്. വിൽപ്പനക്കുറവും, പുതിയ സുരക്ഷാ, മലിനീകരണ മാനദന്ധങ്ങളും എല്ലാം കൊണ്ടും പൊല്ലാപ്പാണ്. ഉപഭോക്താക്കളും ആകെ ആശങ്കയിലാണ്.

ബിഎസ് VI ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

2020 ഏപ്രിൽ ഒന്നിന് വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ നിരോധന മാനദണ്ഡങ്ങൾക്കൊപ്പം, ഒരു ബിഎസ്-VI കംപ്ലയിന്റ് വാഹനത്തിൽ പണം നിക്ഷേപിക്കണോ? അതോ ഒരു ബി‌എസ്- IV കംപ്ലയിന്റ് വാഹനം നോക്കണോ? ഇതാണ് ഇന്ന് വാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന പലരേയും അലട്ടുന്ന പ്രധാന പ്രശ്നം.

ബിഎസ് VI ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

സാരമില്ല, എല്ലാത്തിനും നമുക്ക് പരിഹാരമുണ്ടാക്കാം. ബിഎസ്-VI, ബി‌എസ്- IV കംപ്ലയിന്റുകളുടെ വ്യത്യാസങ്ങൾ ആഴത്തിൽ പരിശോധിക്കുന്നതിനുമുമ്പ്, ഇപ്പോൾ ഓരോ ഇന്ത്യൻ വാഹന ഉപഭോക്താവിന്റെ മനസ്സിലുള്ള ചോദ്യമായ ബി‌എസ്-VI മാനദണ്ഡങ്ങൾ എന്താണെന്ന് ആദ്യം മനസിലാക്കാം.

ബിഎസ് VI ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

ഭാരത് സ്റ്റേജ് VI മാനദണ്ഡങ്ങൾ ഇന്ത്യയിലെ വാഹന മലിനീകരണ നിരോധന നിയമത്തിന്റെ ആറാമത്തെ ആവർത്തനമാണ്. മലിനീകരണം തടയാൻ ബിഎസ്- VI മാനദണ്ഡങ്ങൾ ഇന്ത്യയ്ക്ക് വളരെ ആവശ്യമാണ്.

ബിഎസ് VI ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

നിലവിലുള്ള ബി‌എസ്‌-IV മാനദണ്ഡങ്ങളേക്കാൾ‌ കർശനവും നിയന്ത്രിതവുമാണിത്, കൂടുതൽ ശുദ്ധവായു ഉത്പാദിപ്പിക്കുകയും മലിനീകരണം കുറയ്‌ക്കുകയും ചെയ്യുന്നു.

ബിഎസ് VI ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

ഇന്ത്യ എങ്ങനെ ബി‌എസ്-VI കംപ്ലയിന്റ് ആകും? വാഹനങ്ങളിൽ ബി‌എസ്-VI കംപ്ലയിന്റ് ഇന്ധനം ഉപയോഗിക്കുന്നത് ആരംഭിച്ചാവും ഇന്ത്യ പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നത്.

ബിഎസ് VI ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

എല്ലാ പെട്രോളിയം നിർമ്മാതാക്കൾക്കും 2020 ഏപ്രിൽ ഒന്ന മുതൽ എല്ലാ ഇന്ധനങ്ങളും ബി‌എസ്-VI അനുസൃതമാക്കാനുള്ള സമയപരിധി കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്.

ബിഎസ് VI ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

അതോടൊപ്പം, ഓട്ടോമോട്ടീവ് മേഖലയിലെ നിലവിലെ മാന്ദ്യത്തിന്റെ പ്രധാന കാരണം വാഹന നിർമ്മാതാക്കൾ എഞ്ചിനുകൾ ബിഎസ്-VI കംപ്ലയിന്റ് ആക്കേണ്ടിവരും എന്നതാണ്.

ബിഎസ് VI ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

ബിഎസ് VI & ബിഎസ് IV കാറുകളുടെ വ്യത്യാസങ്ങൾ

ഭാരത് സ്റ്റേജ് മാനദണ്ഡങ്ങളുടെ ഓരോ ഘട്ടങ്ങളിലേയും ചട്ടങ്ങളുടെ പ്രധാന വ്യത്യാസം വാഹനങ്ങളിൽ നിന്നും പുറം തള്ളുന്ന പുകയും മലിനീകരണവും നിയന്ത്രിക്കുക എന്നതാണ്. ബി‌എസ്- IV മാനദണ്ഡങ്ങൾ 2010 ഏപ്രിൽ മുതൽ നിലവിലുണ്ട്, ഇത് 2017 ഏപ്രിൽ മുതൽ രാജ്യമെമ്പാടും നടപ്പാക്കിയിട്ടുമുണ്ട്.

ബിഎസ് VI ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

അതിനുശേഷം, രാജ്യത്ത് വാഹനങ്ങളിൽ ഉപയോഗിക്കുന്ന എല്ലാ ഇന്ധനങ്ങളും ബി‌എസ്-IV കംപ്ലയിന്റാണ്. എന്നിരുന്നാലും, മലിനീകരണം വർദ്ധിക്കുകയും CO2 -ന്റെ അളവ് വർദ്ധിക്കുന്നതിനെതിരെ പോരാടുകയും ചെയ്യുന്നതിനൊപ്പം, 2016 -ൽ കേന്ദ്ര സർക്കാർ രാജ്യത്ത് 2020 ഏപ്രിൽ 1 മുതൽ ബി‌എസ്- VI ഇന്ധനം ഉപയോഗിക്കാൻ ഉത്തരവിട്ടു.

ബിഎസ് VI ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

ബി‌എസ്-IV ഇന്ധനത്തിലെ സൾഫറിന്റെ അളവ് ബി‌എസ്-VI ഇന്ധനത്തിൽ 20% ആയി കുറയുന്നു. ഡീസൽ എഞ്ചിനുകളിലെ ഇൻജക്ടറുകളുടെ ലൂബ്രിക്കേഷന് ഇന്ധനത്തിലെ സൾഫറിന്റെ അളവ് സഹായിക്കുന്നു, എന്നിരുന്നാലും, വാഹനങ്ങളിൽ നിന്ന് കൂടുതൽ CO2 പുറന്തള്ളുന്നതിനുള്ള പ്രധാന കാരണം കൂടിയാണിത്.

ബിഎസ് VI ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

സൾഫറിന്റെ അളവ് കുറയ്ക്കുന്നത് വാഹനങ്ങളുണ്ടാക്കുന്ന മലിനീകരണം കുറയ്ക്കാൻ സഹായിക്കും, പക്ഷേ ഇൻജക്ടറുകൾക്ക് ലൂബ്രിക്കേഷനു വേണ്ടി മറ്റ് പ്രതിവിധി കണ്ടെത്തുന്നതാണ് വെല്ലുവിളി.

ബിഎസ് VI ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

ഇവിടെയാണ് വാഹന നിർമ്മാതാകൾക്ക് എറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. ബിഎസ് VI ഇന്ധനത്തിൽ നിലവിലുള്ള നിലയിൽ എഞ്ചിൻ പ്രവർത്തിക്കാൻ പുതിയ സാങ്കേതികവിദ്യ നിർമ്മാതാക്കൾ കണ്ടെത്തേണ്ടിയിരിക്കുന്നു.

ബിഎസ് VI ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വ്യത്യാസത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ നോക്കാം. കംബസ്റ്റനെ സഹായിക്കാൻ ഇൻജെക്ടറുകൾ ഉപയോഗിക്കാത്തതിനാൽ ബിഎസ്-VI എമിഷൻ മാനദണ്ഡങ്ങൾ പെട്രോൾ വാഹനങ്ങളെ കാര്യമായി ബാധിക്കില്ല. എന്നിരുന്നാലും ഡീസലിലുള്ള സൾഫർ മലിനീകരണം വർദ്ധിപ്പിക്കുന്നതിന് കാരണമാവുന്നതിനാൽ ഇത് നീക്കം ചെയ്യാതെ മറ്റ് വഴിയില്ല.

ബിഎസ് VI ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

കംബസ്റ്റൻ നടക്കുന്നതിനായും, ഇന്ധനത്തെ സ്പ്രേ ചെയ്യുവാൻ മിസ്റ്റ് പരുവത്തിലാക്കാൻ ഡീസൽ എഞ്ചിനുകൾ ഇൻജക്ടറുകളെ ആശ്രയിക്കുന്നു. ഇന്ധനത്തിലെ സൾഫറിന്റെ അളവ് കുറയ്ക്കുന്നത് സന്തുലനം ചെയ്യുന്നതിനായി നിർമ്മാതാക്കൾ എഞ്ചിന് നിരവധി മാറ്റങ്ങൾ നടത്തേണ്ടതായി വരും.

ബിഎസ് VI ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

മുകളിൽ പറഞ്ഞ എല്ലാ മാറ്റങ്ങളും ഡീസൽ എഞ്ചിനിന്റെ ഉൽ‌പാദനച്ചെലവ് വർദ്ധിപ്പിക്കും, ഇത് ആത്യന്തികമായി ഉപഭോക്താക്കൾക്ക് കൂടുതൽ ചിലവുകൾക്ക് കാരണമാകും.

ബിഎസ് VI ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

സമീപകാല വിപണി വിശകലനത്തിൽ നിന്ന്, ബി‌എസ്-IV നിന്ന് ബി‌എസ്-VI -ലേക്ക് മാറുന്നതോടെ കാറുകളുടെ വില 10 മുതൽ 15 ശതമാനം വരെ ഉയരും. എന്നിരുന്നാലും, ശുദ്ധവും ഹരിതവുമായ അന്തരീക്ഷത്തിന് നൽകേണ്ടി വരുന്ന ഒരു ചെറിയ വിലയാണ്.

ബിഎസ് VI ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

കൂടാതെ, പുതിയ എമിഷൻ മാനദണ്ഡങ്ങൾക്കൊപ്പം എല്ലാ വാഹനങ്ങൾക്കും (OBD) ഓൺബോർഡ് ഡയഗ്നോസ്റ്റിക്സ് ഘടിപ്പിക്കുന്നത് സർക്കാർ നിർബന്ധമാക്കി.

ബിഎസ് VI ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

ഉയർന്നുവരുന്ന മറ്റൊരു ചോദ്യം, ബി‌എസ് IV വാഹനത്തിന് ബി‌എസ് VI ഇന്ധനത്തിൽ പ്രവർത്തിക്കാൻ കഴിയുമോ എന്നതാണ്. വീണ്ടും, പെട്രോളിന് ഇന്ധന ഘടനയിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ കാര്യമായ പ്രശ്നങ്ങളുണ്ടാവില്ല.

ബിഎസ് VI ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

എന്നിരുന്നാലും, ഡീസൽ എഞ്ചിനെ സംബന്ധിച്ചിടത്തോളം, ബി‌എസ്- VI ഇന്ധനത്തിൽ കുറഞ്ഞ സൾഫർ അടങ്ങിയിരിക്കുന്നതിനാൽ, ഡീസൽ എഞ്ചിനുകളിലെ ഇൻജക്ടറുകൾ ശരിയായി ലൂബ്രിക്കേറ്റ് ചെയ്യാൻ കഴിയില്ല, മാത്രമല്ല ബി‌എസ്- IV കാറുകളിൽ ബി‌എസ്-VI ഇന്ധനം ഉപയോഗിക്കുന്നതിലൂടെ ഇൻജെക്ടറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യും.

ബിഎസ് VI ബിഎസ് IV എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

വാഹന നിർമ്മാതാക്കൾ ഡീസൽ മോഡലുകൾ ബിഎസ്-VI ചട്ടങ്ങൾക്ക് അനുസൃതമായി നിർമ്മിക്കാൻ കുറച്ച് സമയമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ധാരാളം നിർമ്മാതാക്കൾ ചെറിയ ഡീസൽ എഞ്ചിനുകളുടെ ഉത്പാദനം നിർത്തി ഇലക്ട്രിക് അല്ലെങ്കിൽ പെട്രോൾ-ഹൈബ്രിഡ് എഞ്ചിനുകളിലേക്ക് മാറുന്ന സ്ഥിതിയാണിപ്പോൾ.

Most Read Articles

Malayalam
English summary
Difference between BS4 and BS6 Engines and fuel. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X