ഹൈ-സ്‌പീഡ്, ലോ-സ്‌പീഡ് ഇലക്‌ട്രിക് മോഡലുകൾ; അറിയാം വ്യത്യാസങ്ങൾ

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്രവാഹന വ്യവസായം ഇപ്പോൾ വളരെ വേഗത്തിൽ മുന്നേറുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ദിനംപ്രതി നിരവധി മോഡലുകൾ അണിനിരക്കുമ്പോൾ ഏവരും ഇവികളുടെ പിന്നാലെയുമാണ്.

ഹൈ-സ്‌പീഡ്, ലോ-സ്‌പീഡ് ഇലക്‌ട്രിക് മോഡലുകൾ; അറിയാം വ്യത്യാസങ്ങൾ

ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഇന്ത്യയിൽ പ്രചാരം ലഭിക്കാനുണ്ടായ സാഹചര്യം ഉയർന്ന ഇന്ധന വില തന്നെയാണ്. സെഞ്ചുറിയടിച്ച് പെട്രോൾ വില നിൽക്കുമ്പോൾ ഇതര ഇന്ധന മാർഗം തേടിവരെല്ലാം എത്തിയത് ഇലക്‌ട്രിക്കിലേക്കാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന വിഭാഗത്തിൽ.

ഹൈ-സ്‌പീഡ്, ലോ-സ്‌പീഡ് ഇലക്‌ട്രിക് മോഡലുകൾ; അറിയാം വ്യത്യാസങ്ങൾ

അതോടൊപ്പം തന്നെ ഇലക്‌ട്രിക് വാഹനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന സബ്‌സിഡികളും ഇവികളെ കുറിച്ചുള്ള കൂടുതൽ അവബോധവും ജനങ്ങനെ ഇത്തരം മോഡലുകളിലേക്ക് ആകർഷിക്കാനും കാരണമായിട്ടുണ്ട്. ഇപ്പോൾ വിൽപ്പനയ്‌ക്കെത്തുന്ന മോഡലുകളുടെ വിപുലമായ നിരയുള്ള ബ്രാൻഡുകളുടെ ഒരു ബാഹുല്യമുണ്ട് ഇന്ത്യയിൽ.

ഹൈ-സ്‌പീഡ്, ലോ-സ്‌പീഡ് ഇലക്‌ട്രിക് മോഡലുകൾ; അറിയാം വ്യത്യാസങ്ങൾ

ആ വിപുലമായ ശ്രേണികളിൽ ഹൈ സ്പീഡ്, ലോ സ്പീഡ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത തരം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് പ്രധാനമായുമുള്ളത്. എന്നാൽ രണ്ടിനെയും വേർതിരിക്കുന്നത് എന്താണെന്ന കാര്യം പലർക്കുമറിയില്ല. ഇലക്‌ട്രിക് മോഡലുകളുൾക്ക് വൻജനപ്രീതിയുള്ള ഈ ഘട്ടത്തിൽ അതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവിശ്യമായ കാര്യമാണ്.

ഹൈ-സ്‌പീഡ്, ലോ-സ്‌പീഡ് ഇലക്‌ട്രിക് മോഡലുകൾ; അറിയാം വ്യത്യാസങ്ങൾ

പെർഫോമൻസും ലൈസൻസിംഗും

ഹൈ സ്പീഡ് ഇവികളെ ലോ സ്പീഡ് പതിപ്പുകളിൽ നിന്ന് വേർതിരിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് ലൈസൻസിന്റെയും രജിസ്ട്രേഷന്റെയും ആവശ്യകതയാണ്. പരമാവധി 25 കിലോമീറ്ററോ അതിൽ താഴെയോ വേഗതയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ ലോ-സ്പീഡ് ഇലക്‌ട്രിക് മോഡലുകളായി തരം തിരിച്ചിരിക്കുന്നു.

ഹൈ-സ്‌പീഡ്, ലോ-സ്‌പീഡ് ഇലക്‌ട്രിക് മോഡലുകൾ; അറിയാം വ്യത്യാസങ്ങൾ

ഇവ ഉപയോഗിക്കാൻ ലൈസൻസിന്റെയും രജിസ്ട്രേഷന്റെയും ആവശ്യമില്ല. അതേസമയം ഹൈ-സ്പീഡ് മോഡലുകൾ വളരെ ഉയർന്ന വേഗത കൈവരിക്കാൻ പ്രാപ്‌തമാണ്. അത് അവയുടെ പെട്രോളിൽ പ്രവർത്തിക്കുന്ന എതിരാളികൾക്ക് തുല്യമാക്കുന്നു.

ഹൈ-സ്‌പീഡ്, ലോ-സ്‌പീഡ് ഇലക്‌ട്രിക് മോഡലുകൾ; അറിയാം വ്യത്യാസങ്ങൾ

ഒരു സാധാരണ 'മോട്ടോർ വാഹന'ത്തിന്റെ പരിധിയിൽ വരില്ല എന്നതിനാലാണ് ലോ-സ്പീഡ് ഇവികൾക്ക് ഏതെങ്കിലും തരത്തിലുള്ള ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ലാതെ വരുന്നത്. കാരണം അവ റോഡ് ടാക്സ്, രജിസ്ട്രേഷൻ ടാക്സ് എന്നിവയിൽ നിന്നും അവരെ ഒഴിവാക്കിയിട്ടുണ്ട് എന്നാണ് ഇത് അർഥമാക്കുന്നത്. ഇത് തുടക്കക്കാർക്കും മുതിർന്ന പൗരന്മാർക്കും അവരെ അനുയോജ്യമാക്കുന്നു.

ഹൈ-സ്‌പീഡ്, ലോ-സ്‌പീഡ് ഇലക്‌ട്രിക് മോഡലുകൾ; അറിയാം വ്യത്യാസങ്ങൾ

ചില സന്ദർഭങ്ങളിൽ ഇത്തരം കുറഞ്ഞ വേഗതയുള്ള ഇ-സ്കൂട്ടറുകൾ ഡെലിവറിക്കും മറ്റ് B2B ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നുമുണ്ട്. മറുവശത്ത് ഏതൊരു പെട്രോൾ ഇരുചക്ര വാഹനത്തെയും പോലെ ഒരു ഹൈ-സ്പീഡ് ഇവിയും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. കൂടാതെ പ്രവർത്തിപ്പിക്കുന്നതിന് സാധുവായ ലൈസൻസും ഉപഭോക്താവിന് ആവശ്യമാണ്. സെക്കണ്ടറി അല്ലെങ്കിൽ പ്രൈമറി വാഹനമായി വ്യക്തിഗത ഉപയോഗത്തിനായാണ് ഇവ സാധാരണയായി വാങ്ങുന്നത്.

ഹൈ-സ്‌പീഡ്, ലോ-സ്‌പീഡ് ഇലക്‌ട്രിക് മോഡലുകൾ; അറിയാം വ്യത്യാസങ്ങൾ

സവിശേഷതകൾ

ലോ-സ്പീഡ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ പലപ്പോഴും ചെലവ് ശ്രദ്ധിക്കുന്നതിനാൽ അവ കുറഞ്ഞ സവിശേഷതകളോടെയുള്ള വിലയ്ക്കാണ് നിർമിച്ചിരിക്കുന്നത്. അതേസമയം ഹൈ-സ്പീഡ് ഇവികൾ സാങ്കേതിക വിദ്യകളാൽ സമ്പന്നമാണ്.

ഹൈ-സ്‌പീഡ്, ലോ-സ്‌പീഡ് ഇലക്‌ട്രിക് മോഡലുകൾ; അറിയാം വ്യത്യാസങ്ങൾ

അവയിൽ ചിലത് ഫുൾ TFT ഡിസ്‌പ്ലേ, ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ സ്മാർട്ട്‌ഫോൺ കണക്ഷൻ, GPS, ഓവർ ദി എയർ (OTA) അപ്‌ഡേറ്റ് കഴിവുകൾ എന്നിവയും അതിലേറെയും സജ്ജീകരിച്ചിരിക്കുന്നു. അതു മാത്രമല്ല, ലോ-സ്പീഡ് ഇലക്‌ട്രിക് വാഹനങ്ങൾക്ക് മുന്നിലും പിന്നിലും ഡ്രം ബ്രേക്ക് സജ്ജീകരണമായിരിക്കും ലഭിക്കുക.

ഹൈ-സ്‌പീഡ്, ലോ-സ്‌പീഡ് ഇലക്‌ട്രിക് മോഡലുകൾ; അറിയാം വ്യത്യാസങ്ങൾ

കാരണം അവയുടെ ഉയർന്ന വേഗത കൂടുതൽ സങ്കീർണമായ ബ്രേക്കിംഗ് ആവശ്യമായി വരില്ല എന്നതിനാലാണ്. മറുവശത്ത് ഹൈ-സ്പീഡ് മോഡലുകൾക്ക് സാധാരണയായി ഫ്രണ്ട് ഡിസ്കും പിൻ ഡ്രം ബ്രേക്കും ലഭിക്കും. എന്നാൽ ചില സന്ദർഭങ്ങളിൽ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാനായി CBS സ്റ്റാൻഡേർഡായി നൽകാറുള്ള കമ്പനികളും ഇന്ത്യയിലുണ്ട്.

ഹൈ-സ്‌പീഡ്, ലോ-സ്‌പീഡ് ഇലക്‌ട്രിക് മോഡലുകൾ; അറിയാം വ്യത്യാസങ്ങൾ

വില നിർണയം

ഏതൊരു വാഹനവും വാങ്ങുമ്പോഴുള്ള പ്രധാന വശങ്ങളിലൊന്ന് ഇലക്‌ട്രിക് മോഡലുകളുടെ വിലയാണ്. കുറഞ്ഞ വേഗതയുള്ള ഇവികൾ സാധാരണയായി 40,000 മുതൽ 70,000 രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് ലഭ്യമാവാറ്. അതേസമയം ഹൈ-സ്പീഡ് ഇവികൾക്ക് 80,000 രൂപ മുതൽ 1.50 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി ഇന്ത്യയിൽ മുടക്കേണ്ടി വരും.

ഹൈ-സ്‌പീഡ്, ലോ-സ്‌പീഡ് ഇലക്‌ട്രിക് മോഡലുകൾ; അറിയാം വ്യത്യാസങ്ങൾ

ഹീറോ ഇലക്ട്രിക് ഫ്ലാഷ് LX, ഒപ്റ്റിമ LX, ഒഖിനാവ ലൈറ്റ്, ഒഖിനാവ R30 എന്നിവ ആഭ്യന്തര വിപണിയിലെ ജനപ്രിയ ലോ-സ്പീഡ് ഇവികളിൽ ചിലതാണ്. പെഡൽ അസിസ്റ്റഡ്, ശുദ്ധമായ ഇലക്ട്രിക് സൈക്കിളുകളും ലോ-സ്പീഡ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹൈ-സ്‌പീഡ്, ലോ-സ്‌പീഡ് ഇലക്‌ട്രിക് മോഡലുകൾ; അറിയാം വ്യത്യാസങ്ങൾ

മറുവശത്ത് ചില ഹൈ-സ്പീഡ് ഇലക്‌ട്രിക് ടൂ വീലർ സെഗ്മെന്റിൽ ഓല S1 പ്രോ, ഏഥർ 450X, ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്, റിവോൾട്ട് RV 400, ബജാജ് ടേതക് ഇവി എന്നിവയാണ് ഉൾപ്പെടുന്നുത് RV400 ഏറ്റവും ജനപ്രിയമായ ഇ-ബൈക്കാണ്. നിങ്ങൾ ഒരു പെർഫോമൻസ് ഓറിയന്റഡ് ഇലക്ട്രിക് മോട്ടോർസൈക്കിളാണ് തിരയുന്നതെങ്കിൽ, അൾട്രാവയലറ്റ് F77 എന്ന മോഡലാകും അനുയോജ്യം.

Most Read Articles

Malayalam
English summary
Differences between high speed and low speed electric two wheelers details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X