കാറിൽ വൈഫൈ വേണോ? ഇൻ-കാർ വൈഫൈ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള മൂന്ന് വ്യത്യസ്ത രീതികൾ ഇതാ

യാത്രകൾക്ക് മാത്രമായല്ല ഇന്ന് പലരും ഒരു കാർ വാങ്ങുന്നത്. ശരിക്കും പറഞ്ഞാൽ ആധുനിക കാറുകൾ പോയിന്റ് എ മുതൽ പോയിന്റ് ബി വരെയുള്ള യാത്രാ മാർഗം എന്നതിനിനേക്കാൾ കൂടുതലായി കണക്‌റ്റഡ് ഉപകരണങ്ങളായി മാറുകയാണ്.

കാറിൽ വൈഫൈ വേണോ? ഇൻ-കാർ വൈഫൈ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള മൂന്ന് വ്യത്യസ്ത രീതികൾ ഇതാ

സോഫ്റ്റ്‌വെയർ, കണക്റ്റഡ് ഫീച്ചറുകൾ, മറ്റ് സാങ്കേതികവിദ്യ മുതലായവയെ ഇവ കൂടുതലായി ആശ്രയിക്കുന്നുണ്ട്. അതേസമയം AUX, USB, മറ്റ് കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവ ഇതിനകം തന്നെ ഒരുപാട് കാറുകളിൽ ഇടംനേടുകയും ചെയ്‌തിട്ടുണ്ട്. എന്ന പുതുയുഗം ഇതിനേക്കാൾ ഒരുപടി മുന്നിലാണെന്ന് പറയാം.

കാറിൽ വൈഫൈ വേണോ? ഇൻ-കാർ വൈഫൈ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള മൂന്ന് വ്യത്യസ്ത രീതികൾ ഇതാ

ഇൻ-കാർ കണക്റ്റിവിറ്റിയുടെ പുതിയ യുഗം ഇൻ-കാർ വൈഫൈ ഉപയോഗത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇന്ന് ആളുകൾ വീടുകളിൽ മൊബൈൽ ഡാറ്റയ്ക്ക് പകരം കൂടുതലായും വൈഫൈയെ ആശ്രയിക്കുന്നവരാണ്. ഇവർ കാറുകളിൽ സഞ്ചരിക്കുമ്പോഴും ഈ സൗകര്യം ലഭിച്ചാൽ നന്നായിരുന്നുവെന്ന് ആഗ്രഹിക്കുന്നവരുമാണ്.

MOST READ: ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

കാറിൽ വൈഫൈ വേണോ? ഇൻ-കാർ വൈഫൈ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള മൂന്ന് വ്യത്യസ്ത രീതികൾ ഇതാ

ഇന്റര്‍നറ്റ് ഭക്ഷണവും വെള്ളത്തിനോടൊപ്പം തന്നെ നമുക്ക് പ്രധാനപ്പെട്ട ഒന്നായി മാറിയിട്ട് കാലങ്ങള്‍ പിന്നിടുകയും ചെയ്‌തിട്ടുണ്ട്. നിരവധി ഹൈ-എൻഡ് ആഡംബര കാറുകൾ ഇൻ-കാബിൻ വൈഫൈ സംവിധാനങ്ങൾ കൊണ്ട് സജ്ജീകരിച്ചിട്ടുണ്ടെങ്കിലും മിക്ക കാറുകൾക്കും അവ സ്റ്റാൻഡേർഡ് ഫീച്ചറുകളായി ലഭിക്കുന്നില്ലെന്നതാണ് മറ്റൊരു വസ്‌തുത.

കാറിൽ വൈഫൈ വേണോ? ഇൻ-കാർ വൈഫൈ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള മൂന്ന് വ്യത്യസ്ത രീതികൾ ഇതാ

എന്നിരുന്നാലും വാഹനത്തിന്റെ ക്യാബിനിനുള്ളിൽ തടസമില്ലാത്ത വൈഫൈ കണക്ഷൻ ഉറപ്പാക്കാൻ ഒരു ഉപഭോക്താവിന് ഒരു തേർഡ് പാർട്ടി ആക്‌സസറി വാങ്ങിവെക്കുവാനും സാധിക്കും. ഇൻ-കാർ വൈഫൈ ഉറപ്പാക്കാൻ നിരവധി മാർഗങ്ങളുണ്ടെന്നാണ് ഈ പറഞ്ഞുവരുന്നത്.

MOST READ: പുത്തൻ ഫോർച്യൂണർ മുതൽ പാലിസേഡ് വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന ഫുൾ- സൈസ് എസ്‌യുവി മോഡലുകൾ

കാറിൽ വൈഫൈ വേണോ? ഇൻ-കാർ വൈഫൈ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള മൂന്ന് വ്യത്യസ്ത രീതികൾ ഇതാ

കാറിനുള്ളിൽ വൈഫൈ ലഭിക്കുന്നതിനുള്ള ഏറ്റവും എളുപ്പ മാർഗം സ്മാർട്ട്ഫോൺ ഒരു വയർലെസ് ഹോട്ട്സ്പോട്ട് ആയി ഉപയോഗിക്കുക എന്നതാണ്. കൂടാതെ, ഒരു പ്രത്യേക മൊബൈൽ ഹോട്ട്‌സ്‌പോട്ട് അല്ലെങ്കിൽ OBD-II ഉപകരണം ഇൻസ്റ്റാൾ ചെയ്യുന്നത് കാറിന്റെ ക്യാബിനിനുള്ളിൽ ഒരു വൈഫൈ കണക്‌ടിവിറ്റി ലഭ്യമാക്കാനും സഹായകരമാവും.

കാറിൽ വൈഫൈ വേണോ? ഇൻ-കാർ വൈഫൈ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള മൂന്ന് വ്യത്യസ്ത രീതികൾ ഇതാ

പല ഉപഭോക്താക്കളും വാഹനത്തിന്റെ ക്യാബിനിനുള്ളിൽ ഒരു വൈഫൈ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതിനായി പെർമെനൻറ് വയർലെസ് മോഡവും റൂട്ടറും സജ്ജീകരിക്കുന്നതാണ് പതിവ്.

MOST READ: കൂടുതൽ അഴകോടെ, കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് വരുന്നു, അവതരണം സെപ്റ്റംബറിൽ

കാറിൽ വൈഫൈ വേണോ? ഇൻ-കാർ വൈഫൈ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള മൂന്ന് വ്യത്യസ്ത രീതികൾ ഇതാ

ഇൻ-കാർ വൈഫൈ ചേർക്കുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ മാർഗം ഇതാണെങ്കിലും ഏറ്റവും ചെലവേറിയ നിർദേശം കൂടിയാണിത്. കാറിൽ വൈഫൈ ലഭ്യമാക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇൻ-കാർ വൈഫൈ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള മൂന്ന് വ്യത്യസ്ത രീതികൾ ഒന്നിറിഞ്ഞിരുന്നാലോ?

കാറിൽ വൈഫൈ വേണോ? ഇൻ-കാർ വൈഫൈ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള മൂന്ന് വ്യത്യസ്ത രീതികൾ ഇതാ

മൊബൈൽ ഹോട്ട്‌സ്‌പോട്ട് ഉപയോഗിക്കുക

മൊബൈൽ ഹോട്ട്‌സ്‌പോട്ട് ഉപയോഗിക്കുന്നതാണ് കാറിനുള്ളിൽ വൈഫൈ ലഭിക്കുന്നതിനുള്ള ഏറ്റവും ലളിതമായ കാര്യം. ഇതിന് സെല്ലുലാർ ഡാറ്റ കണക്ഷനുള്ള ഒരു സ്മാർട്ട്‌ഫോൺ ആവശ്യമാണെന്നു മാത്രം. അല്ലെങ്കിൽ വിപണിയിൽ സുലഭമായി ലഭിക്കുന്ന ഡോംഗിളുകളും വാങ്ങുക എന്നതാണ് ഹോട്ട്‌സ്‌പോട്ടായി വൈഫൈ കണക്ഷൻ ഉപയോഗിക്കാനുള്ള മറ്റൊരു മാർഗം.

MOST READ: വരാനിരിക്കുന്ന അപ്പ്ഡേറ്റഡ് 2022 Maruti Brezza കോംപാക്ട് എസ്‌യുവിയ്ക്ക് എന്ത് വില പ്രതീക്ഷിക്കാം?

കാറിൽ വൈഫൈ വേണോ? ഇൻ-കാർ വൈഫൈ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള മൂന്ന് വ്യത്യസ്ത രീതികൾ ഇതാ

ഇത് രണ്ടു വ്യത്യസ്ത തരം ഉപകരണങ്ങളാണെങ്കിലും സ്മാർട്ട്ഫോണുകളും ഡോംഗിളുകളും സജീവ സെല്ലുലാർ ഡാറ്റ കണക്ഷനുള്ള ഒരു സിം കാർഡ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. എന്നിരുന്നാലും ഈ സംവിധാനത്തിന്റെ ഒരു പോരായ്മ കാറിന്റെ ക്യാബിനിൽ നിന്ന് ഡോങ്കിളോ സ്മാർട്ട്ഫോണോ മാറ്റിവെച്ചാൽ ഉപയോക്താക്കൾക്ക് വൈഫൈ അപ്രാപ്യമാകും.

കാറിൽ വൈഫൈ വേണോ? ഇൻ-കാർ വൈഫൈ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള മൂന്ന് വ്യത്യസ്ത രീതികൾ ഇതാ

OBD-II ഉപകരണം ഉപയോഗിക്കുക

OBD-II ഉപകരണങ്ങൾ മൊബൈൽ ഹോട്ട്‌സ്‌പോട്ട് ഉപയോഗിക്കുന്നതിനേക്കാൾ പോർട്ടബിൾ കുറവാണ്. പക്ഷേ വിശാലമായ പ്രവർത്തനക്ഷമതയും മികച്ച വിശ്വാസ്യതയും ഇവ വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ ഉപകരണങ്ങൾ വാഹനത്തിന്റെ OB-II പോർട്ടിലേക്ക് പ്ലഗ് ചെയ്യാൻ കഴിയും. അത് കമ്പ്യൂട്ടർ ഡയഗ്നോസ്റ്റിക്സ് നടത്തുന്ന അതേ കണക്ടറാണ്.

കാറിൽ വൈഫൈ വേണോ? ഇൻ-കാർ വൈഫൈ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള മൂന്ന് വ്യത്യസ്ത രീതികൾ ഇതാ

ഈ ഉപകരണങ്ങൾ ഒരു പ്രാദേശിക വൈഫൈ നെറ്റ്‌വർക്ക് സൃഷ്‌ടിക്കുകയും കാർ ക്യാബിനിനുള്ളിലെ വിവിധ മൊബൈൽ ഉപകരണങ്ങളിലേക്ക് സെല്ലുലാർ ഡാറ്റ ആക്‌സസ് നൽകുകയും ചെയ്യുന്നു. ഇവയുടെ പ്രയോജനം എന്തെന്നുവെച്ചാൽ ലൈവ് വെഹിക്കിൾ ലൊക്കേഷൻ ഡാറ്റ, വെഹിക്കിൾ ഹിസ്റ്ററോറിക് ലൊക്കേഷൻ ഡാറ്റ, ഒരു സ്‌മാർട്ട്‌ഫോൺ ആപ്പ് വഴി ഡയഗ്‌നോസ്റ്റിക് വിവരങ്ങൾ എന്നിവ നൽകുന്നു എന്നതാണ്.

കാറിൽ വൈഫൈ വേണോ? ഇൻ-കാർ വൈഫൈ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള മൂന്ന് വ്യത്യസ്ത രീതികൾ ഇതാ

വയർലെസ് മോഡം അല്ലെങ്കിൽ റൂട്ടർ

കാറിന്റെ ക്യാബിനിനുള്ളിൽ വയർലെസ് മോഡവും റൂട്ടറും ഉപയോഗിക്കുന്നത് വൈഫൈ ലഭിക്കുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ മാർഗമാണ് കേട്ടോ. എന്നിരുന്നാലും ഇത് ഏറ്റവും ചെലവേറിയ രീതിയുമാണെന്നു മാത്രം. ഓട്ടോമോട്ടീവ് വയർലെസ് റൂട്ടറുകൾ പോർട്ടബിൾ ഡോംഗിളുകളേക്കാളും MiFi ഉപകരണങ്ങളേക്കാളും ചെലവേറിയതാണ്.

കാറിൽ വൈഫൈ വേണോ? ഇൻ-കാർ വൈഫൈ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള മൂന്ന് വ്യത്യസ്ത രീതികൾ ഇതാ

അവയ്ക്ക് ചില സാങ്കേതിക ഇൻസ്റ്റാളേഷനും ആവശ്യമായി വരികയും ചെയ്യും. എന്നിരുന്നാലും ഈ ഉപകരണങ്ങൾ നൽകുന്ന വൈഫൈ നെറ്റ്‌വർക്ക് ഉയർന്ന നിലവാരമുള്ളതും ഏറ്റവും സ്ഥിരതയുള്ളതുമാണ് എന്നതിനാൽ ഇവ വിശ്വസിനീയനമായി തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
English summary
Different types of methods to install an in car wifi details
Story first published: Monday, June 20, 2022, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X