സെക്കൻഡ് ഹാൻഡ് വിറ്റാര ബ്രെസ വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

സബ് കോംപാക്‌‌ട് എസ്‌യുവി സെഗ്മെന്റിലെ തന്നെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ.

ഏകദേശം ആറ് വർഷം മുമ്പ് പുറത്തിറക്കിയ വാഹനത്തിന്റെ 7.50 യൂണിറ്റുകളാണ് കമ്പനി ഇതുവരെ വിറ്റഴിച്ചിരിക്കുന്നത്.

Recommended Video

Mahindra Scorpio N ഓട്ടോമാറ്റിക്, 4WD വേരിയന്റുകളുടെ വില ജൂലൈ 21-ന് പ്രഖ്യാപിക്കും | ഡെലിവറികൾ
സെക്കൻഡ് ഹാൻഡ് Maruti Vitara Brezza വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

അടുത്തിടെ പുതുക്കിയ സ്റ്റൈലിംഗും പുത്തൻ ഫീച്ചറുകളും സാങ്കേതികവിദ്യയും കൂടാതെ കുറച്ച് മെക്കാനിക്കൽ പരിഷ്ക്കരണവും നൽകി മാരുതി പുതിയ ബ്രെസയെ പുറത്തിറക്കി. ഈ പരിഷ്ക്കാരങ്ങളിലൂടെ എസ്‌യുവുടെ വിലയിൽ ഗണ്യമായ വർധനവാണ് ലഭിച്ചിരിക്കുന്നതും.

സെക്കൻഡ് ഹാൻഡ് Maruti Vitara Brezza വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

10 ലക്ഷം രൂപയിൽ താഴെയുള്ള ബജറ്റിൽ വിശ്വസനീയമായ ഒരു സബ്‌കോംപാക്‌ട് എസ്‌യുവി വാങ്ങാനെത്തുന്ന ഒരാൾക്ക് പുത്തൻ ബ്രെസയുടെ ബേസ് വേരിയന്റ് മാത്രമാകും സ്വന്തമാക്കാനാവുക. ആയതിനാൽ എന്തുകൊണ്ട് ഒരു സെക്കൻഡ് ഹാൻഡ് മാരുതി സുസുക്കി വിറ്റാര ബ്രെസ വാങ്ങിക്കൂടാ എന്ന ചോദ്യം പലരുടെയും മനസിൽ ഉദിക്കാൻ സാധ്യതയുണ്ട്.

സെക്കൻഡ് ഹാൻഡ് Maruti Vitara Brezza വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

അത്തരത്തിൽ ഒരു ആശയം മനസിലെത്തിയാൽ അധികം ആശങ്കകൾ ഒന്നുമില്ലാതെ മാരുതി വിറ്റാര ബ്രെസയുടെ ഒരു യൂസ്‌ഡ് വാഹനം വാങ്ങാനാവും, എങ്കിലും ഇങ്ങനെ വാങ്ങാൻ ഒരുങ്ങുമ്പോൾ ചില കാര്യങ്ങൾ മനസിൽ വെക്കേണ്ടതുണ്ട്. അതായത് ബ്രെസ എസ്‌യുവിയുടെ ചില ഗുണദോഷങ്ങൾ. അതെന്തെല്ലാമാണെന്ന് പറഞ്ഞു തരാം.

സെക്കൻഡ് ഹാൻഡ് Maruti Vitara Brezza വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

ഗുണങ്ങൾ

വില

ആദ്യം വാഹനത്തിന്റെ ഗുണഫലങ്ങളിലേക്ക് തന്നെ നോക്കാം. മാരുതി സുസുക്കി കാറുകളുടെ എല്ലാ ഗുണഫലങ്ങളും അടങ്ങിയ വാഹനം തന്നെയാണ് വിറ്റാര ബ്രെസയും. പോക്കറ്റിന് അധികം പണി തരാതെ കുറഞ്ഞ മെയിന്റനെൻസിൽ കൊണ്ടുനടക്കാൻ ബ്രെസയും മിടുക്കനാണ്.

സെക്കൻഡ് ഹാൻഡ് Maruti Vitara Brezza വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

7.99 ലക്ഷം മുതൽ 13.96 ലക്ഷം രൂപ വരെയാണ് മാരുതി വിറ്റാര ബ്രെസയുടെ എക്സ്ഷോറൂം വില വന്നിരുന്നത്. എന്നിരുന്നാലും, നിങ്ങൾ തിരഞ്ഞെടുക്കുന്ന മോഡൽ വർഷത്തെയും വേരിയന്റിനെയും ആശ്രയിച്ച് യൂസ്ഡ് കാർ വിപണിയിൽ 5 വർഷത്തിൽ താഴെ പഴക്കമുള്ള ബ്രെസ 6 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ള വിലയിൽ ലഭ്യമായേക്കും.

സെക്കൻഡ് ഹാൻഡ് Maruti Vitara Brezza വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

ഡീസൽ എഞ്ചിൻ

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 1.3 ലിറ്റർ ഡീസൽ എഞ്ചിനിലാണ് മാരുതി സുസുക്കി വിറ്റാര ബ്രെസയെ ആദ്യ കാലത്ത് പുറത്തിറക്കിയിരുന്നത്. പരമാവധി 89 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ യൂണിറ്റ് 2020 ഏപ്രിൽ ഒന്നിന് രാജ്യത്ത് നടപ്പിലായ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ കാരണമാണ് കമ്പനി നിർത്തലാക്കിയത്.

സെക്കൻഡ് ഹാൻഡ് Maruti Vitara Brezza വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

സെഗ്‌മെന്റിലെ മികച്ച എഞ്ചിനുകളിൽ ഒന്നായിരുന്നു ഇതെന്നതിൽ ആർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. ആയതിനാൽ ഡീസൽ എഞ്ചിനുള്ള മികച്ചൊരു ബ്രെസയെ കണ്ടെത്തിയാൽ ഒരു ആശങ്കകളും കൂടാതെ വാഹനം വാങ്ങാം.

സെക്കൻഡ് ഹാൻഡ് Maruti Vitara Brezza വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

റീസെയിൽ വാല്യു

സെക്കൻഡ് ഹാൻഡ് വിറ്റാര ബ്രെസയ്ക്കും വിപണിയിൽ ശക്തമായ ഡിമാൻഡ് ഉള്ളതിനാൽ വില കുറയില്ല. ആയതിനാൽ ഒരു യൂസ്‌ഡ് മോഡൽ വാങ്ങിയാലും പിന്നീട് ഒന്നു കൊടുക്കണമെന്ന് തോന്നിയാലും വലിയ നഷ്‌ടമില്ലാതെ എസ്‌യുവി കൊത്തിക്കൊണ്ടു പോവാൻ ആളുകളുണ്ടാവും. ഇത് പൊതുവേ മാരുതി കാറുകളുടെ ഒരു പ്രത്യേകതയാണ്.

സെക്കൻഡ് ഹാൻഡ് Maruti Vitara Brezza വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

യഥാർഥത്തിൽ യൂസ്‌ഡ് കാർ വിപണിയിൽ വിറ്റാര ബ്രെസയ്ക്കുള്ള ഡിമാൻഡ് വളരെ ഉയർന്നതാണെന്നും ഡീലർമാർക്ക് മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ ഡിമാൻഡ് നിറവേറ്റുന്നതിനായി ഉപയോഗിച്ച അത്രയും യൂണിറ്റുകൾ വാങ്ങാൻ കഴിയുന്നില്ലെന്നും മാരുതി സുസുക്കി പറയുന്നു.

സെക്കൻഡ് ഹാൻഡ് Maruti Vitara Brezza വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

സെക്കൻഡ് ഹാൻഡ് വാഹനമായാലും ഒരു അംഗീകൃത ഡീലറിന്റെ പക്കൽ നിന്നും വാങ്ങിയാൽ നിങ്ങൾക്ക് വാഹനത്തിന് ഒരു വർഷം വരെ വാറണ്ടി ലഭിക്കും. അത് തീർച്ചയായും ആശ്വാസകരമായ കാര്യമല്ലേ. വാങ്ങി വീട്ടിലെത്തി കഴിഞ്ഞ് പിന്നീടുള്ള ഘട്ടത്തിൽ ഒരു കംപ്ലയിന്റ് കണ്ടെത്തിയാൽ ഇത് അനായാസം സൌജന്യമായി അംഗീകൃത ഡീലർ പരിഹരിച്ച് തരും.

സെക്കൻഡ് ഹാൻഡ് Maruti Vitara Brezza വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

ഇനി ദോഷങ്ങൾ

മാരുതി കാറുകൾ അതിന്റെ എതിരാളികളെ അപേക്ഷിച്ച് വളരെ ഉയർന്ന റീസെയിൽ വാല്യു അർഹിക്കുന്നതിനാൽ ചുളുവിലയ്ക്ക് ഒന്നെടുക്കാമെന്ന് വെച്ചാൽ അത് സാധ്യമാവില്ലല്ലോ. അത് ഒരു ദോഷം തന്നെയാണ്. അതിനാൽ മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ സെക്കൻഡ് ഹാൻഡ് മോഡൽ ടാറ്റ നെക്സോണിനെയോ ഫോർഡ് ഇക്കോസ്‌പോർട്ടിനെയോ അപേക്ഷിച്ച് തീർച്ചയായും ചെലവേറിയതായിരിക്കും.

സെക്കൻഡ് ഹാൻഡ് Maruti Vitara Brezza വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

ഏറ്റവും പുതിയ ബ്രെസ സ്വന്തമാക്കാൻ അൽപം അധികം തുക മുടക്കേണ്ടി വരുമെങ്കിലും അതിനൊത്ത ഫീച്ചറുകളെല്ലാം മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട് എന്നത് ഒരു വസ്‌തുതയാണ്. കമ്പനി ഇപ്പോൾ ഒരു 360-ഡിഗ്രി വ്യൂ ക്യാമറ, റിയർ എസി വെന്റുകൾ, കണക്റ്റഡ് കാർ ടെക്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. പഴയ വിറ്റാര ബ്രെസയിൽ നിങ്ങൾക്ക് ഇക്കാര്യങ്ങളൊന്നും തന്നെ ലഭ്യമായേക്കില്ല.

സെക്കൻഡ് ഹാൻഡ് Maruti Vitara Brezza വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

വിറ്റാര ബ്രെസയിലെ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ സെഗ്‌മെന്റിലെ മികച്ചതല്ലെന്നു വേണം പറയാൻ. ഡ്രൈവിംഗ് പ്രേമികളുടെ മനസ് മടിപ്പിക്കുന്ന ലാഗ് ഈ വേരിയന്റിനുണ്ടാവും.

സെക്കൻഡ് ഹാൻഡ് Maruti Vitara Brezza വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

അതേസമയം പുതിയ മോഡൽ ഒരു നൂതന ടോർക്ക് കൺവെർട്ടർ യൂണിറ്റുമായി വരുന്നു. ആയതിനാൽ ഓട്ടോമാറ്റിക് ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ തീർച്ചയായും മികച്ചത് പുതിയതിലേക്ക് പോവുന്നതായിരിക്കും.

Most Read Articles

Malayalam
English summary
Do you have any plans to buy a second hand maruti vitara brezza these are the pros and cons
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X