കിലോമീറ്ററിന് ചെലവ് വെറും 60 പൈസ മാത്രം, ടിയാഗോ ഇവിയുണ്ടേൽ കാശ് പോക്കറ്റിൽ കിടക്കുമെന്ന് ടാറ്റ

ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള ഇലക്‌ട്രിക് കാറായി ടിയാഗോ ഇവി കടന്നുവന്നിട്ട് ദിവസങ്ങൾ മാത്രമാണായത്. എന്നിരുന്നാലും വിപണിയിൽ തന്റെ വരവറിയിക്കാൻ ഈ ഹാച്ച്ബാക്കിനായിട്ടുണ്ട്.

കിലോമീറ്ററിന് ചെലവ് വെറും 60 പൈസ മാത്രം, ടിയാഗോ ഇവിയുണ്ടേൽ കാശ് പോക്കറ്റിൽ കിടക്കുമെന്ന് ടാറ്റ

2022 ഒക്ടോബർ 10-ന് ബുക്കിംഗ് ആരംഭിക്കുന്ന ഇലക്ട്രിക് ഹാച്ച്ബാക്കിന് ഇന്ത്യയിൽ 8.49 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില. എന്നാൽ ടിയാഗോ ഇവിക്കായുള്ള ഡെലിവറി അടുത്ത വർഷം ജനുവരിയിലാവും തുടങ്ങുക. 2026 ഓടെ പത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഒരു നിര രൂപപ്പെടുത്താനുള്ള കമ്പനിയുടെ പദ്ധതികളുടെ ഭാഗമാണ് ഈ മോഡൽ.

കിലോമീറ്ററിന് ചെലവ് വെറും 60 പൈസ മാത്രം, ടിയാഗോ ഇവിയുണ്ടേൽ കാശ് പോക്കറ്റിൽ കിടക്കുമെന്ന് ടാറ്റ

IP67 റേറ്റിംഗുള്ള 24 kWh, 19.2 kWh ബാറ്ററി പായ്ക്കുകളുമായാണ് ടാറ്റ ടിയാഗോ ഇലക്ട്രിക് വിപണിയിൽ എത്തുന്നത്. ആദ്യത്തേതിന് 315 കിലോമീറ്റർ MIDC ഡ്രൈവ് റേഞ്ച് കമ്പനി അവകാശപ്പെടുമ്പോൾ രണ്ടാമത്തേതിന് ഒറ്റ ചാർജിൽ 250 കിലോമീറ്റർ ലഭിക്കുമെന്നും ടാറ്റ മോട്ടോർസ് പറയുന്നു.

കിലോമീറ്ററിന് ചെലവ് വെറും 60 പൈസ മാത്രം, ടിയാഗോ ഇവിയുണ്ടേൽ കാശ് പോക്കറ്റിൽ കിടക്കുമെന്ന് ടാറ്റ

വാഹനത്തെ കൂടുതൽ ആകർഷകമാക്കാൻ ബാറ്ററിക്കും ഇലക്ട്രിക് മോട്ടോറിനും എട്ട് വർഷത്തെ അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറണ്ടിയും ടാറ്റ ഇലക്ട്രിക് ഹാച്ചിലുണ്ട്. കൂടുതൽ സൗകര്യത്തിനായി, നാല് ചാർജിംഗ് ഓപ്ഷനുകളും ലഭ്യമാണ്.

കിലോമീറ്ററിന് ചെലവ് വെറും 60 പൈസ മാത്രം, ടിയാഗോ ഇവിയുണ്ടേൽ കാശ് പോക്കറ്റിൽ കിടക്കുമെന്ന് ടാറ്റ

അതിൽ എവിടെയും, എപ്പോൾ വേണമെങ്കിലും ചാർജുചെയ്യാനുള്ള 15A പ്ലഗ് പോയിന്റ്, ഒരു സാധാരണ 3.3kW എസി ചാർജർ, 7.2kW എസി ഹോം ഫാസ്റ്റ് ചാർജർ, വെറും 30 മിനിറ്റിനുള്ളിൽ 35 കിലോമീറ്റർ റേഞ്ച് ചേർക്കാൻ കഴിയുന്ന ഒരു DC ഫാസ്റ്റ് ചാർജർ എന്നിവയാണ് ടിയാഗോ ഇവിക്കൊപ്പം ടാറ്റ നൽകുന്നത്.

കിലോമീറ്ററിന് ചെലവ് വെറും 60 പൈസ മാത്രം, ടിയാഗോ ഇവിയുണ്ടേൽ കാശ് പോക്കറ്റിൽ കിടക്കുമെന്ന് ടാറ്റ

ഡിസി ഫാസ്റ്റ് ചാർജിംഗിന് അര മണിക്കൂർ ചാർജിംഗ് ഉപയോഗിച്ച് 110 കിലോമീറ്റർ റേഞ്ച് നൽകാനും വെറും 57 മിനിറ്റിനുള്ളിൽ 10-80 ശതമാനം ചാർജ് ചെയ്യാനും കഴിവുള്ളതാണെന്നത് വലിയൊരു നേട്ടമാണ്. ടിയാഗോ ഇവിയുടെ പ്രവർത്തനച്ചെലവ് 1,000 കിലോമീറ്റർ ഡ്രൈവിംഗിന് വെറും 1,100 രൂപയാണ്.

കിലോമീറ്ററിന് ചെലവ് വെറും 60 പൈസ മാത്രം, ടിയാഗോ ഇവിയുണ്ടേൽ കാശ് പോക്കറ്റിൽ കിടക്കുമെന്ന് ടാറ്റ

നിലവിലെ പെട്രോൾ വില കണക്കിലെടുക്കുമ്പോൾ തികച്ചും വലിയ ലാഭത്തിൽ, കീശകീറാതെ കീറാതെ തന്നെ ടിയോഗോ ഇവി കൊണ്ടുനടക്കാൻ സാധിക്കുമെന്നത് ഏറെ ശ്രദ്ധേയമാണ്. കൂടാതെ 250 കിലോമീറ്ററിന് 20 യൂണിറ്റ് ഉപഭോഗം ചെയ്യുമ്പോൾ, നിങ്ങൾ കിലോമീറ്ററിന് വെറും 60 പൈസ മാത്രമാണ് ചെലവഴിക്കേണ്ടി വരിക.

കിലോമീറ്ററിന് ചെലവ് വെറും 60 പൈസ മാത്രം, ടിയാഗോ ഇവിയുണ്ടേൽ കാശ് പോക്കറ്റിൽ കിടക്കുമെന്ന് ടാറ്റ

കാറിലെ പെർമെനൻ്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ 55 kW പവറും 114 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വെറും 5.7 സെക്കൻഡിനുള്ളിൽ ഇത് 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് ടാറ്റ പറയുന്നത്.

കിലോമീറ്ററിന് ചെലവ് വെറും 60 പൈസ മാത്രം, ടിയാഗോ ഇവിയുണ്ടേൽ കാശ് പോക്കറ്റിൽ കിടക്കുമെന്ന് ടാറ്റ

അഞ്ച് കളർ ഓപ്ഷനുകളിലും വാഹനം തെരഞ്ഞെടുക്കാം. സിറ്റി, സ്‌പോർട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളും ഓരോ ഡ്രൈവ് മോഡുകളിലും നാല് ലെവൽ റീജനറേറ്റീവ് ക്രമീകരണങ്ങളും ടാറ്റ ടിയാഗോ ഇവി ലഭ്യമാക്കും.

കിലോമീറ്ററിന് ചെലവ് വെറും 60 പൈസ മാത്രം, ടിയാഗോ ഇവിയുണ്ടേൽ കാശ് പോക്കറ്റിൽ കിടക്കുമെന്ന് ടാറ്റ

45 കണക്റ്റഡ് കാർ ഫീച്ചറുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ കണക്റ്റിവിറ്റിയുള്ള 8-സ്പീക്കർ ഹർമൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെതറെറ്റ് സീറ്റുകൾ, കോൺട്രാസ്റ്റ് റൂഫ്, സ്റ്റാൻഡേർഡായി ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകളും ടിയാഗോ ഇവിയിൽ നൽകാൻ ടാറ്റ റെഡിയായിട്ടുണ്ട്.

കിലോമീറ്ററിന് ചെലവ് വെറും 60 പൈസ മാത്രം, ടിയാഗോ ഇവിയുണ്ടേൽ കാശ് പോക്കറ്റിൽ കിടക്കുമെന്ന് ടാറ്റ

ഇതിനു പുറമെ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ ഫോൾഡോടുകൂടിയ ഇലക്ട്രിക് ORVM-കൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ഡിആർഎല്ലുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയവയും ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ഭാഗമാണ്.

Most Read Articles

Malayalam
English summary
Do you know the running cost of the new tata tiago electric car
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X