പകല്‍ കൊവിഡ് പരിചരണം, രാത്രിയുറക്കം കാറില്‍; ഡോക്ടര്‍ക്ക് താമസസൗകര്യമൊരുക്കി അധികൃതര്‍

ഈ കൊറോണ കാലത്ത് പല രീതിയില്‍ വാര്‍ത്തകളില്‍ നിറയുന്ന ഒരുപാട് പേരെ നമ്മള്‍ കണ്ടു. ഇപ്പോഴിതാ സച്ചിന്‍ നായിക്ക് എന്നൊരു ഡോക്ടറും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്.

പകല്‍ കൊവിഡ് പരിചരണം, രാത്രിയുറക്കം കാറില്‍; ഡോക്ടര്‍ക്ക് താമസസൗകര്യമൊരുക്കി അധികൃതര്‍

സംഭവം എന്താണെന്നല്ല! ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ സച്ചിന്‍ നായിക്കാണ് വാര്‍ത്തകളിലെ ഹീറോ. പകല്‍ മുഴുവന്‍ ആശുപത്രിയില്‍ കൊവിഡ് 19 രോഗികളെ പരിചരിക്കുകയും, ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങാതെ സ്വന്തം കാറിലായിരുന്നു ഡോക്ടറിന്റെ വിശ്രമം.

പകല്‍ കൊവിഡ് പരിചരണം, രാത്രിയുറക്കം കാറില്‍; ഡോക്ടര്‍ക്ക് താമസസൗകര്യമൊരുക്കി അധികൃതര്‍

കൊറോണ കാലത്ത് ഏറ്റവും കഠിനാധ്വാനം ചെയ്യുന്ന കൂട്ടരിലൊന്നാണ് ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരുമെല്ലാം. കൊവിഡ് 19 രോഗികളെ പരിചരിക്കുന്ന ഇവര്‍ക്ക് ചിലപ്പോള്‍ വിശ്രമിക്കാന്‍ പോലും സമയം കിട്ടാറില്ല.

MOST READ: ഇലക്ട്രിക്ക് വാഹനത്തില്‍ കരുത്ത് തെളിയിക്കാന്‍ റെനോ; ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍

പകല്‍ കൊവിഡ് പരിചരണം, രാത്രിയുറക്കം കാറില്‍; ഡോക്ടര്‍ക്ക് താമസസൗകര്യമൊരുക്കി അധികൃതര്‍

സമ്പര്‍ക്കത്തിലൂടെ പകരുന്ന രോഗമായതുകൊണ്ട് വീട്ടുകാരുടെ സുരക്ഷയെക്കരുതി അവരില്‍ നിന്ന് അകന്നായിരിക്കും ഇവര്‍ കഴിയുക. ഏകദേശം ഒരാഴ്ചയിലധികമായി ഡോക്ടര്‍ ഇത്തരത്തില്‍ തന്റെ കാറില്‍ തന്നെയായിരുന്നു രാത്രി വിശ്രമിച്ചിരുന്നത്.

പകല്‍ കൊവിഡ് പരിചരണം, രാത്രിയുറക്കം കാറില്‍; ഡോക്ടര്‍ക്ക് താമസസൗകര്യമൊരുക്കി അധികൃതര്‍

സംഭവം വാര്‍ത്തയായതോടെ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെ ഡോക്ടറെ പ്രശംസിച്ച ശിവരാജ് ചൗഹാന്‍ കുടുംബം സുരക്ഷിതമായിരിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. അതേസമയം ഡോക്ടറിന്റെ താമസം ഹോട്ടലിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഒറ്റ ക്ലിക്കില്‍ വാഹനം വീട്ടിലെത്തും; ഓണ്‍ലൈന്‍ സംവിധാനവുമായി ബിഎംഡബ്ല്യു

പകല്‍ കൊവിഡ് പരിചരണം, രാത്രിയുറക്കം കാറില്‍; ഡോക്ടര്‍ക്ക് താമസസൗകര്യമൊരുക്കി അധികൃതര്‍

കൊവിഡ് 19 രോഗിയെ ചികിത്സിച്ച തന്നിലേക്ക് വൈറസ് പകര്‍ന്നിട്ടുണ്ടെങ്കില്‍ അത് വീട്ടിലുള്ളവര്‍ക്കും ലഭിക്കാതിരിക്കാനാണ് ഈ മുന്‍കരുതല്‍ എടുത്തതെന്ന് ഡോക്ടര്‍ പറഞ്ഞു. ഭാര്യയും മക്കളുമായി വിഡിയോ കോളിലൂടെ ദിവസവും സംസാരിക്കുന്നുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.

പകല്‍ കൊവിഡ് പരിചരണം, രാത്രിയുറക്കം കാറില്‍; ഡോക്ടര്‍ക്ക് താമസസൗകര്യമൊരുക്കി അധികൃതര്‍

കഴിഞ്ഞ ദിവസമാണ് തെലങ്കാന സ്വദേശിനിയായ റസിയ ബീഗം എന്ന അമ്മ വാര്‍ത്തകളില്‍ നിറയുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ അകപ്പെട്ട മകനെ തിരിച്ചെത്തിക്കാന്‍ ഈ അമ്മ നടത്തിയ യാത്രയാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

MOST READ: കിക്ക്‌സ്, മാഗ്‌നൈറ്റ് മോഡലുകളെ ചലിപ്പിക്കാന്‍ ടര്‍ബോ എഞ്ചിനുമായി നിസാന്‍

പകല്‍ കൊവിഡ് പരിചരണം, രാത്രിയുറക്കം കാറില്‍; ഡോക്ടര്‍ക്ക് താമസസൗകര്യമൊരുക്കി അധികൃതര്‍

48 കാരിയായ റസിയ ബീഗം തെലങ്കാനയിലെ നിസാമാബാദിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയാണ്. 15 വര്‍ഷം മുമ്പ് ഇവര്‍ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. രണ്ട് മക്കളുണ്ട്.

പകല്‍ കൊവിഡ് പരിചരണം, രാത്രിയുറക്കം കാറില്‍; ഡോക്ടര്‍ക്ക് താമസസൗകര്യമൊരുക്കി അധികൃതര്‍

ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ 19 വയസുള്ള ഇളയമകന്‍ നിസാമുദ്ദീന്‍ ആന്ധ്രാ പ്രാദേശിലായിരുന്നു. എംബിബിഎസ് പ്രവേശനത്തിനുള്ള പരിശീലനത്തിലായിരുന്നു നിസാമുദ്ദീന്‍. ലോക്ക്ഡൗണില്‍ മകന് തിരികെയെത്താന്‍ വഴിയില്ല എന്ന് കണ്ടപ്പോള്‍ റസിയ തന്നെയാണ് യാത്ര തീരുമാനിച്ചത്.

MOST READ: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

പകല്‍ കൊവിഡ് പരിചരണം, രാത്രിയുറക്കം കാറില്‍; ഡോക്ടര്‍ക്ക് താമസസൗകര്യമൊരുക്കി അധികൃതര്‍

ഏപ്രില്‍ 6-ന് രാവിലെ യാത്ര ആരംഭിച്ച റസിയ പിറ്റേന്ന് ഉച്ചയ്ക്ക് നെല്ലൂരിലെത്തി. അങ്ങോട്ടും ഇങ്ങോട്ടുമുള്ള മുന്നുദിവസത്തെ യാത്രയില്‍ ഈ അമ്മ സഞ്ചരിച്ചത് 1,400 കിലോമീറ്ററാണ്.

പകല്‍ കൊവിഡ് പരിചരണം, രാത്രിയുറക്കം കാറില്‍; ഡോക്ടര്‍ക്ക് താമസസൗകര്യമൊരുക്കി അധികൃതര്‍

ഒരു സ്ത്രീക്ക് ഇതുപോലൊരു വാഹനത്തില്‍ ഇത്രയും ദൂരം സഞ്ചരിക്കുക എന്നത് പ്രയാസകരം തന്നെയാണ്. പക്ഷേ, മകനെ തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തില്‍ എന്റെ പേടിയെല്ലാം പോയി. ഭക്ഷണത്തിനായി റൊട്ടി പായ്ക്ക് ചെയ്തു. ആളുകളില്ലാത്ത റോഡുകളിലെ രാത്രിയാത്രയാണ് ഭീതിപ്പെടുത്തിയത് റസിയ പറഞ്ഞു.

പകല്‍ കൊവിഡ് പരിചരണം, രാത്രിയുറക്കം കാറില്‍; ഡോക്ടര്‍ക്ക് താമസസൗകര്യമൊരുക്കി അധികൃതര്‍

പൊലീസില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് റസിയ ബീഗം യാത്ര ആരംഭിച്ചത്. മൂത്ത മകനെ അയച്ചാല്‍ റൈഡ് പോവുകയാണെന്ന് കരുതി പൊലീസ് തടയുമെന്ന് കരുതിയാണ് താന്‍ തന്നെ യാത്ര ചെയ്തതെന്ന് റസിയ പിന്നീട് പറഞ്ഞു.

Most Read Articles

Malayalam
English summary
Bhopal Doctor Shifts To Hotel After Car Quarantine. Read in Malayalam.
Story first published: Saturday, April 11, 2020, 20:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X