ഓഫറില്ലെന്ന് കരുതി വിഷമിക്കണ്ട; പുതിയ കാര്‍ വാങ്ങുമ്പോള്‍ പൈസ ലാഭിക്കാനുള്ള വഴികള്‍

ലോകത്തെയാകെ നിശ്ചലമാക്കിയ കോവിഡ് മഹാമാരി ഏറ്റവും വലിയ തിരിച്ചടിയേകിയ വ്യവസായങ്ങളില്‍ ഒന്നാണ് ഓട്ടോമൊബൈല്‍. കോവിഡ് മഹാമാരി വാഹന വ്യവസായത്തെ ആകെ മാറ്റം വരുത്തിയിട്ടുണ്ട്. മഹാമാരിയെ തുടര്‍ന്ന് അനുഭവപ്പെട്ട സെമി കണ്ടക്ടര്‍ ക്ഷാമം ആവശ്യകതയും വിതരണത്തിനുമിടയില്‍ ഒരു അസന്തുലിതാവസ്ഥ സൃഷ്ടിച്ചു. ഇത് കാര്‍ വിപണിയില്‍ പല മാറ്റങ്ങള്‍ക്കും കാരണമായി.

കാര്‍ ഡീലര്‍മാരുടെ കാര്യം എടുത്താല്‍ ഇന്ന് ആരുടെ യാര്‍ഡിലും വില്‍ക്കപ്പെടാത്ത മോഡലുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയില്ല. അതുമാത്രമല്ല ജനപ്രിയ മോഡലുകള്‍ വാങ്ങാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതി വിശേഷമാണ്. ഇന്ന് ഉപഭോക്താക്കളില്‍ വലിയ പങ്കും ഓഫറിനും ഡിസ്‌കൗണ്ടുകള്‍ക്കും കാത്തുനില്‍ക്കാതെ ഇഷ്ടപ്പെട്ട മോഡലും നിറവും ലഭിക്കാന്‍ എത്ര നാള്‍ കാത്തിരിക്കാനും റെഡിയാണ്. വാഹന ഡീലര്‍മാര്‍ 'ഡിസ്‌കൗണ്ട്' എന്ന വാക്ക് മറന്ന മട്ടാണ്. കഴിഞ്ഞ മാസം 2022 മോഡല്‍ ഇയര്‍ വാഹനങ്ങള്‍ ഡിസ്‌കൗണ്ടില്‍ വിറ്റതല്ലാതെ ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും വില കൂട്ടുകയാണ് ചെയ്തത്.

ഓഫറില്ലെന്ന് കരുതി വിഷമിക്കണ്ട; പുതിയ കാര്‍ വാങ്ങുമ്പോള്‍ പൈസ ലാഭിക്കാനുള്ള വഴികള്‍

എന്തുകൊണ്ടാകും അവര്‍ ഇങ്ങനെ ചെയ്യുന്നത്?. ഇന്ന് വിതരണത്തേക്കാള്‍ കൂടുതല്‍ ഡിമാന്‍ഡ് ഉണ്ട് എന്നതാണ് അതിനുള്ള ഉത്തരം. അതിനര്‍ഥം നിങ്ങള്‍ക്ക് നല്ല ഡീല്‍ പുതിയ കാര്‍ ലഭിക്കില്ല എന്നല്ല. അതിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്. ഒരു പുതിയ കാറിന്റെ അന്തിമ വിലയില്‍ നിശ്ചയിക്കുമ്പോള്‍ അതില്‍ എന്തൊക്കെ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതും അല്ലാത്തതുമായ കാര്യങ്ങള്‍ ഒരുപക്ഷേ എല്ലാവര്‍ക്കും അറിയാന്‍ വഴിയില്ല. വില വിവരത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒന്നിലധികം കാര്യങ്ങള്‍ മാത്രമേ അധികാരികള്‍ നിര്‍ബന്ധമാക്കിയിട്ടുള്ളൂ.

നിങ്ങളുടെ കാറിന്റെ 'എക്സ്-ഷോറൂം വില' കൂടാതെ വണ്ടി കൈയ്യില്‍ കിട്ടാന്‍ നിങ്ങള്‍ കുറച്ച് ക്യാഷ് കൂടുതല്‍ മുടക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ വലിയൊരു ശതമാനം സര്‍ക്കാറില്‍ അടക്കേണ്ട നികുതിയാണ്. കാറിന്റെ വില 10 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് റോഡ് ടാക്‌സും രജിസ്‌ട്രേഷന്‍ നിരക്കുകളും ഇന്‍ഷുറന്‍സ് പ്രീമിയവും മാറ്റം വരും.
ഇന്‍ഷൂറന്‍സ് കവറേജിന്റെ കാര്യം നോക്കിയാല്‍. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ആണ് ഏറ്റവും വില കുറഞ്ഞത്.

ഓഫറില്ലെന്ന് കരുതി വിഷമിക്കണ്ട; പുതിയ കാര്‍ വാങ്ങുമ്പോള്‍ പൈസ ലാഭിക്കാനുള്ള വഴികള്‍

കുറഞ്ഞപക്ഷം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് കവറേജ് വാഹനത്തിന് ഉണ്ടായിരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ ഇതിന്റെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ നിങ്ങളുടെ വാഹനം അപകടത്തില്‍ പെട്ടാല്‍ മൂന്നാം കക്ഷിക്കുണ്ടാകുന്ന പരിക്കിനോ നാശനഷ്ടത്തിനോ മാത്രമേ പരിരക്ഷ ലഭിക്കൂ. നിങ്ങള്‍ക്കും നിങ്ങളുടെ കാറിനും യാതൊരു പരിരക്ഷയുമില്ലെന്ന് അര്‍ത്ഥം. സീറോ ഡിപ്രീസിയേഷന്‍ കവര്‍ എടുക്കുന്നതാണ് ഏറ്റവും ഉത്തമം. എന്നാല്‍ അതിന് അത്യാവശ്യം നല്ല ചിലവ് വരും.

നിങ്ങളുടെ കാറിനെ കേടുപാടുകളില്‍ നിന്നും മോഷണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനാല്‍, സീറോ ഡിപ്രിസിയേഷന്‍ കവറിനേക്കാള്‍ കുറഞ്ഞ പ്രീമിയങ്ങള്‍ ഉള്ളതിനാല്‍ കേംപ്രഹന്‍സീവ് കവര്‍ എടുക്കുന്നതാകും നല്ലതെന്നാണ് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുക. ഒരു നല്ല ഇന്‍ഷൂറന്‍സ് പ്ലാന്‍ തെരഞ്ഞെടുക്കാനായി അല്‍പ്പം സമയം ചെലവഴിച്ചാലും നഷ്ടം വരില്ല. ഒരുപക്ഷേ ഡീലര്‍ മുമ്പിലേക്ക് വെക്കുന്ന ഇന്‍ഷൂറന്‍സ് പ്ലാനേക്കാള്‍ വലിയ മാറ്റമുള്ളവ നിങ്ങള്‍ക്ക് കണ്ടെത്താന്‍ പറ്റും. ആയിരങ്ങളാകും ഒറ്റയടിക്ക് ചിലപ്പോള്‍ നിങ്ങളുടെ കീശയിലാകുക.

ഇതിനുശേഷം ഡീലര്‍മാര്‍ പറയുന്നതെല്ലാം ഓപ്ഷണലാണ്. ചില ഡീലര്‍മാര്‍ ഹാന്‍ഡ്ലിംഗ് ഫീസ്, ആക്സസറികള്‍, പെയിന്റ് പ്രൊട്ടക്ഷന്‍ ട്രീറ്റ്മെന്റ്, മറ്റ് പാക്കേജുകള്‍ എന്നിവ വിലയില്‍ ചേര്‍ക്കുന്നതായി കാണാം. ഒപ്പം തന്നെ ഇവ നിര്‍ബന്ധിത കാര്യങ്ങളാണെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തേക്കാം. അതില്‍ വീണ് പോയാല്‍ അന്തിമ വിലയുടെ നാല് മുതല്‍ ഏഴ് ശതമാനം വരെ വര്‍ധിപ്പിക്കാനാകും. വിപുലീകൃത വാറന്റിയും പ്രീപെയ്ഡ് മെയിന്റനന്‍സ് പാക്കേജുകളും പോലും ഓപ്ഷണല്‍ ആണെന്ന് മനസ്സിലാക്കണം.

ഈ ആഡ്-ഓണുകളില്‍ നിങ്ങള്‍ക്ക് ചിലത് ഒഴിവാക്കാം വേണമെങ്കില്‍ ഇവയെല്ലാം തിരഞ്ഞെടുക്കാം. ഒപ്പം തന്നെ ഓപ്ഷണലായ ആഡ് ഓണുകള്‍ എല്ലാം ഒഴിവാക്കാനും നിങ്ങള്‍ക്ക് പൂര്‍ണ്ണ അവകാശമുണ്ട്. ഇതിനൊപ്പം പലര്‍ക്കും അറിയാത്ത ഒരു കാര്യത്തെ കുറിച്ചാണ് ഇനി പറയുന്നത്. തങ്ങളുടെ നിലവിലുള്ള കാറിന്റെ നോ ക്ലെയിം ബോണസ് (NCB) പുതിയ കാറിലേക്ക് മാറ്റാന്‍ കഴിയുമെന്ന കാര്യം അധികമാളുകള്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. നോ ക്ലെയിം ബോണസ് നിങ്ങളുടെ അടുത്ത ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കിഴിക്കാം. അതേ കാറില്‍ ആയിരിക്കണമെന്നില്ല.

മുന്‍ വര്‍ഷത്തില്‍ ഒരു ഇന്‍ഷുറന്‍സ് ക്ലെയിമും നടത്താത്ത പോളിസി ഉടമയ്ക്ക് ഇത് ഒരു ഗുണമാണ്. അര്‍ഹരായവര്‍ക്ക് അവരുടെ പുതിയ കാറിന്റെ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് മോണിറ്ററി ബെനഫിറ്റ് മാറ്റാനും പ്രീമിയത്തില്‍ 20-50 ശതമാനം ലാഭിക്കാനും കഴിയും. ഇത് ഉപഭോക്താവിന് നല്ലൊരു തുക ലാഭിക്കാന്‍ വഴിയൊരുക്കും. വാഹന നിര്‍മാതാക്കള്‍ ഓഫറുകളും ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യാത്ത സാഹചര്യത്തില്‍ മുകളില്‍ പറഞ്ഞ രീതികള്‍ അവലംബിക്കാവുന്നതാണ്.

കാറിന്റെ വില നിശ്ചയിക്കുമ്പോള്‍ അനാവശ്യമായ കാര്യങ്ങള്‍ ഒഴിവാക്കുക്കയും അത്യാവശ്യമായ അടിസ്ഥാനകാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക. കാറില്‍ ആവശ്യമില്ലാത്ത ആഡ് ഓണുകള്‍ ഒഴിവാക്കുന്നതിലൂടെ നിങ്ങള്‍ക്ക് കാറിന്റെ അന്തിമ വിലയില്‍ വലിയൊരു തുക ലാഭിക്കുക വഴി കീശക്ക് ആശ്വാസമാകും.

Most Read Articles

Malayalam
English summary
Don t worry if there is no discount ways to save money when you buy a new car
Story first published: Sunday, February 5, 2023, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X