കൊൽക്കത്തയുടെ നഗരവീധികളിൽ വീണ്ടും ഡബിൾ ഡെക്കർ ബസുകൾ എത്തുന്നു

ഡബിൾ ഡെക്കർ ബസുകൾ ഒരുകാലത്ത് കൊൽക്കത്തയുടെ മുഖമുദ്രയായിരുന്നു, എന്നാൽ 90 കളുടെ പകുതിയോടെ അറ്റകുറ്റപ്പണികൾ ഉയർന്നതിനാൽ അവ നിർത്തലാക്കിയിരുന്നു.

കൊൽക്കത്തയുടം നഗവീധികളിൽ വീണ്ടും ഡബിൾ ഡെക്കർ ബസുകൾ എത്തുന്നു

എന്നാൽ ഇപ്പോൾ പശ്ചിമ ബംഗാൾ ഗതാഗത വകുപ്പ് നഗര റോഡുകളിൽ ഐതിഹാസിക ഡബിൾ ഡെക്കർ ബസുകൾ വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

കൊൽക്കത്തയുടം നഗവീധികളിൽ വീണ്ടും ഡബിൾ ഡെക്കർ ബസുകൾ എത്തുന്നു

മാർച്ചിൽ പുതിയ ഡബിൾ ഡെക്കർ ബസുകൾ റോഡുകളിൽ എത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗതാഗത വകുപ്പ് ബസ് ബോഡികൾ സ്വയം രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും ഇതിൽ രണ്ടെണ്ണം സേവനത്തിനായി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും പശ്ചിമ ബംഗാൾ ഗതാഗത സെക്രട്ടറി N.S നിഗം പറഞ്ഞു.

കൊൽക്കത്തയുടം നഗവീധികളിൽ വീണ്ടും ഡബിൾ ഡെക്കർ ബസുകൾ എത്തുന്നു

ഇവയ്ക്ക് തുറന്ന റൂഫായിരിക്കും, ഡിസൈൻ വിജയകരമാണെങ്കിൽ, അത്തരം കൂടുതൽ ബസുകൾ നിർമ്മിക്കാനുള്ള ഓപ്ഷനുകൾ പരിശോധിക്കാം എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കൊൽക്കത്തയുടം നഗവീധികളിൽ വീണ്ടും ഡബിൾ ഡെക്കർ ബസുകൾ എത്തുന്നു

രണ്ട് ഓപ്പൺ റൂഫ് ഡബിൾ ഡെക്കർ ബസുകൾ ടൂറിസ്റ്റ് സേവനങ്ങൾക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാൻഡേർഡായി ഡിസൈൻ ഇല്ലാത്തതിനാൽ തങ്ങൾ അവ വികസിപ്പിക്കണം, സ്വന്തം ഡിസൈൻ തങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്, നഗര റൂട്ടുകളിൽ പൊതുഗതാഗതത്തിനായി ഡബിൾ ഡെക്കർ ബസുകൾ ഏർപ്പെടുത്തുമോ എന്ന് ചോദിച്ചപ്പോൾ നിഗം വ്യക്തമാക്കി.

കൊൽക്കത്തയുടം നഗവീധികളിൽ വീണ്ടും ഡബിൾ ഡെക്കർ ബസുകൾ എത്തുന്നു

ഓപ്പൺ റൂഫ് ബസുകൾ ആരംഭിച്ചതിനുശേഷം പൊതുഗതാഗതത്തിനായി പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഈ ബസുകളുടെ ബോഡികളുടെ രൂപകൽപ്പന കൂടുതൽ വികസിപ്പിക്കാൻ ഗതാഗത വകുപ്പ് ശ്രമിക്കുമെന്ന് നിഗം പറഞ്ഞു.

കൊൽക്കത്തയുടം നഗവീധികളിൽ വീണ്ടും ഡബിൾ ഡെക്കർ ബസുകൾ എത്തുന്നു

രാജ കാലഘട്ടത്തിലാണ് ഡബിൾ ഡെക്കർ ബസുകൾ നഗരത്തിലെ റോഡുകളിൽ എത്തിയിത്. ഉയർന്ന അറ്റകുറ്റപ്പണികൾ കാരണം ഇവ ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതിന് മുമ്പ് ചുവപ്പും വെള്ളയും നിറമുള്ള ബെഹമോത്തുകൾ 1990 -കളുടെ പകുതി വരെ കൊൽക്കത്തയുടെ പൊതുഗതാഗതത്തിന്റെ ഭാഗമായിരുന്നു, .

കൊൽക്കത്തയുടം നഗവീധികളിൽ വീണ്ടും ഡബിൾ ഡെക്കർ ബസുകൾ എത്തുന്നു

മൂന്ന് സംസ്ഥാന ഗതാഗത സ്ഥാപനങ്ങളുടെ ലയനത്തെത്തുടർന്ന് ഇപ്പോൾ WBTC എന്നറിയപ്പെടുന്ന കൊൽക്കത്ത സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (CSTC) ഏതാനും റൂട്ടുകളിൽ ട്രെയിലർ ഡബിൾ ഡെക്കറുകൾ പ്രവർത്തിപ്പിച്ചിരുന്നു, അവയിൽ ഏറ്റവും പ്രചാരമുള്ളത് L-9 എന്നവയായിരുന്നു.

കൊൽക്കത്തയുടം നഗവീധികളിൽ വീണ്ടും ഡബിൾ ഡെക്കർ ബസുകൾ എത്തുന്നു

പൊതുഗതാഗത മേഘലയിൽ ഡബിൾ ഡെക്കർ ബസുകൾ സജീവമായി ഇപ്പോഴുമുള്ള രാജ്യത്തെ ഏക നഗരം മുംബൈയാണ്, ഇതിൽ 50 ഓളം ബസുകൾ ഇന്നും ഓടുന്നു. കേരളത്തിൽ പേരിന് തിരുവന്തപുരത്തും എറണാകുളത്തും ചില ബസ്സുകൾ ഇന്നും സർവ്വീസ് നടത്തുന്നു.

Most Read Articles

Malayalam
English summary
Double Decker bus will return to Kolkata Roads. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X