ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ചാലും പിഴയില്ല; ഇളവ് നല്‍കി ഗതാഗത മന്ത്രാലയം

നിലവിലുള്ള കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മോട്ടോര്‍ വാഹന രേഖകളുടെ ഡ്രൈവിംഗ് ലൈസന്‍സ് (DL), രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (RC), പെര്‍മിറ്റുകള്‍ എന്നിവ 2021 സെപ്റ്റംബര്‍ 30 വരെ നീട്ടി നല്‍കി കേന്ദ്രസര്‍ക്കാര്‍.

ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ചാലും പിഴയില്ല; ഇളവ് നല്‍കി ഗതാഗത മന്ത്രാലയം

കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ പിഴ ഈടാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ചാലും പിഴയില്ല; ഇളവ് നല്‍കി ഗതാഗത മന്ത്രാലയം

ലൈസന്‍സിന് പുറമെ, വാഹനങ്ങളുടെ ഫിറ്റ്‌നെസ്, രജിസ്‌ട്രേഷന്‍ തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും പിഴയില്‍ നിന്ന് ഒഴിവാക്കണമെന്നും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ചാലും പിഴയില്ല; ഇളവ് നല്‍കി ഗതാഗത മന്ത്രാലയം

2020 ഫെബ്രുവരി 20-ന് ശേഷം കാലാവധി അവസാനിച്ച രേഖകള്‍ക്കാണ് ഈ ഇളവ് നല്‍കിയിട്ടുള്ളത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പല ഓഫീസുകളുടെയും പ്രവര്‍ത്തനം നിലക്കുകയും ഈ സാഹചര്യത്തില്‍ രേഖകള്‍ പുതുക്കാന്‍ സാധിക്കാത്തതും കണക്കിലെടുത്താണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ചാലും പിഴയില്ല; ഇളവ് നല്‍കി ഗതാഗത മന്ത്രാലയം

എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ നിര്‍ദേശം നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണ ഗതിയില്‍ കാലവധി അവസാനിച്ച ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് 5000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്.

ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ചാലും പിഴയില്ല; ഇളവ് നല്‍കി ഗതാഗത മന്ത്രാലയം

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കാത്തതിന് 5000, പെര്‍മിറ്റ് പുതുക്കിയില്ലെങ്കില്‍ 10,000, ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചാല്‍ 2000 മുതല്‍ 5000 രൂപ വരെയുമാണ് പിഴ ഈടാക്കിയിരുന്നത്.

ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ചാലും പിഴയില്ല; ഇളവ് നല്‍കി ഗതാഗത മന്ത്രാലയം

രേഖകളുടെ സാധുത ചൂണ്ടിക്കാട്ടി ഈ മഹാമാരി കാലത്ത് ആവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെയും, മറ്റ് ഗതാഗത മാര്‍ഗങ്ങളും തടസ്സപ്പെടാതിരിക്കാനാണ് ഈ നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ചാലും പിഴയില്ല; ഇളവ് നല്‍കി ഗതാഗത മന്ത്രാലയം

മോട്ടോര്‍ വെഹിക്കിള്‍സ് ആക്റ്റ്, 1988, സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ്, 1989 എന്നിവയുമായി ബന്ധപ്പെട്ട രേഖകളുടെ സാധുത വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് 2020 മാര്‍ച്ച് 30, 2020 ജൂണ്‍ 9, 2020 ഓഗസ്റ്റ് 24, 2020 ഡിസംബര്‍ 27, 2021 മാര്‍ച്ച് 26 തീയതികളില്‍ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ഉപദേശങ്ങള്‍ നല്‍കിയിരുന്നു.

ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ചാലും പിഴയില്ല; ഇളവ് നല്‍കി ഗതാഗത മന്ത്രാലയം

അടുത്തിടെയാണ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ക്ക് പുതിയ നിയമങ്ങളും മാനദണ്ഡങ്ങളും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അവതരിപ്പിച്ചത്. ഇവ 2021 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Driving Licence, Vehicle Registration Validity Extended By Central Government, Find Here All Details. Read in Malayalam.
Story first published: Thursday, June 17, 2021, 17:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X