Just In
- 6 min ago
ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി ബജാജ്
- 33 min ago
കാർ വിൽക്കാൻ ഒരുങ്ങുകയാണോ? ആർടിഒയുടെ ഫോം 28, 29, 30, 35 എന്താണെന്ന് അറിയാം
- 1 hr ago
കുട്ടി കുറ്റത്തിന് ചൂരൽ കഷായത്തിന് പകരം സൈക്കിൾ സമ്മാനിച്ച് പൊലീസ്
- 1 hr ago
ഇന്ത്യയില്‍ നിര്‍മ്മിച്ച കിയ സോനെറ്റ് 7-സീറ്ററിനെ അടുത്തറിയാം; വീഡിയോ
Don't Miss
- Finance
99 ശതമാനം കൊവിഡ് വൈറസിനെ നശിപ്പിക്കും; വായു ശുചീകരണ ഉപകരണവുമായി കേരള സ്റ്റാര്‍ട്ടപ്പ്
- Sports
IPL 2020-21: വാംഖഡെയില്‍ ആര്‍ക്കു മുന്‍തൂക്കം? ഡിസി-സിഎസ്കെ അങ്കത്തിനു മുമ്പ് കണക്കുകളറിയാം
- Movies
സ്റ്റാര്‍ മാജിക് താരം ശ്രീവിദ്യയ്ക്ക് കൊവിഡ്; ആശങ്കയോടെ ആരാധകര്‍
- News
ആളുകളെ ആക്രമണത്തിന് പ്രേരിപ്പിക്കുന്ന തന്ത്രം വിലപ്പോവില്ല; മമതയ്ക്കെതിരെ നരേന്ദ്രമോദി
- Lifestyle
വാള്‍നട്ട് കഴിക്കുന്നത് നല്ലതാണ്; പക്ഷേ ഗുണം ലഭിക്കണമെങ്കില്‍ ഇങ്ങനെ കഴിക്കണം
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലൈസന്‍സടക്കം എല്ലാ സേവനങ്ങളും ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈനില്‍ പുതുക്കുന്നത് ഇങ്ങനെ
ഡ്രൈവിംഗ് ലൈസന്‍സും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും സംബന്ധിച്ച ചില സേവനങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.

ഇതിനോടനുബന്ധിച്ച് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഡ്രൈവിംഗ് ലൈസന്‍സടക്കമുള്ളവയ്ക്കായി ഇനിമുതല്‍ ആര്‍ടിഓഫീസില്‍ പോകേണ്ട ആവശ്യമില്ലെന്ന് പറയുന്നു.

ആവശ്യമായ ഡോക്യുമെന്റുകള്‍ ഉപയോഗിച്ച്, സ്വമേധയാ, ആര്‍ക്കും പ്രാദേശിക ഗതാഗത ഓഫീസോ ആര്‍ടിഒയോ സന്ദര്‍ശിക്കാതെ തന്നെ ലൈസന്‍സ് പുതുക്കാനും ഡ്യൂപ്ലിക്കേറ്റ് ആര്‍സിയും സമാന സേവനങ്ങളും നേടാനും കഴിയും.
MOST READ: മാര്‍ച്ച് മാസത്തിലും കിക്സിന് 95,000 രൂപയുടെ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നിസാന്‍

'പൗരന് സൗകര്യപ്രദവും തടസ്സരഹിതവുമായ സേവനങ്ങള്‍ നല്‍കും. പുതിയ മാറ്റങ്ങള്‍ മാധ്യമങ്ങളിലൂടെയും വ്യക്തിഗത അറിയിപ്പുകളിലൂടെയും വ്യാപകമായ പ്രചരിപ്പിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും മന്ത്രാലയം നടത്തും'.- പുതിയ പദ്ധതി സംബന്ധിച്ച് റോഡ്, ഗതാഗത, ദേശീയപാത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

ഇപ്പോള്‍, 18 ഓളം കോണ്ടാക്റ്റ്ലെസ് സേവനങ്ങള്‍ മന്ത്രാലയം വാഗ്ദാനം ചെയ്യുന്നു. ഡ്രൈവിങ് ലൈസന്‍സും വാഹനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും ആധാറുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെയാണ് നടപടി.
MOST READ: പുറംമോടി പോലെ തന്നെ അകത്തളവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ

ലേണേഴ്സ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സിലെ വിലാസം മാറ്റല്‍, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റ്, താല്‍ക്കാലിക വാഹന രജിസ്ട്രേഷന് തുടങ്ങി ആര്‍ടി ഓഫീസുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഇനിമുതല്‍ ഓണ്‍ലൈനിലും ലഭ്യമാകും.

രജിസ്ട്രേഷന്റെ ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള അപേക്ഷ, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിനായി എന്‍ഒസി അനുവദിക്കുന്നതിനുള്ള അപേക്ഷ, വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അറിയിപ്പ്, വാഹന ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അപേക്ഷ, സര്‍ട്ടിഫിക്കറ്റില്‍ വിലാസം മാറ്റുന്നതിനുള്ള അറിയിപ്പ് എന്നിവയും ഇനിമുതല്‍ ഓണ്‍ലൈനില്‍ തന്നെ നല്കാന് സാധിക്കും.

ഓണ്‍ലൈന്‍ പുതുക്കല്‍ നടപടിക്രമം
ഡ്രൈവിംഗ് ലൈസന്‍സ് ഓണ്‍ലൈനില്‍ പുതുക്കുന്നത് തികച്ചും മികച്ച ഓപ്ഷനാണെന്ന് വേണം പറയാന്‍. മാത്രമല്ല വളരെ കുറച്ച് സമയം മത്രം മതി എന്നതുകൂടി പരിഗണക്കുമ്പോള്‍.

ഇന്റര്‍നെറ്റിലേക്ക് കണക്റ്റുചെയ്തിരിക്കുന്ന ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അപേക്ഷകര്‍ക്ക് പ്രായോഗികമായി എവിടെ നിന്നും അവരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുതുക്കാന്‍ കഴിയും. ഡ്രൈവിംഗ് ലൈസന്‍സ് ഓണ്‍ലൈനില്‍ പുതുക്കുന്നത് എങ്ങനെയെന്ന് നോക്കാം.
MOST READ: ബിഎസ്-VI മോഡലുകൾക്കായി 75,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

ഘട്ടം 1: www.keralamvd.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
ഘട്ടം 2: ''ഓണ്‍ലൈന്‍ സേവനങ്ങള്‍'' ടാബില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ''ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍'' ക്ലിക്കുചെയ്യുക.
ഘട്ടം 4: അടുത്ത പേജില്‍, ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന് ''കേരളം'' തിരഞ്ഞെടുക്കുക.

ഘട്ടം 6: ഒറിജിനല്‍ ലൈസന്‍സില്‍ നല്കിയിരിക്കുന്നതുപോലെ ലൈസന്‍സ് നമ്പര്‍ മൂന്ന് ഭാഗങ്ങളായി എന്റര്‍ ചെയ്യുക.
ഘട്ടം 7: അതിനു ശേഷം താഴെ നല്‍കിയിരിക്കുന്ന കോളത്തില്‍ അപേക്ഷകന്റെ ജനനത്തീയതി എന്റര്‍ ചെയ്യുക. (ശ്രദ്ധിക്കേണ്ട കാര്യം ലൈസന്‍സില്‍ നല്‍കിയിരിക്കുന്നതുപോലെതന്നെ വേണം ജനനത്തീയതി കൊടുക്കാന്‍).

ഘട്ടം 8: അപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വായിച്ച് ''GO'' ക്ലിക്കുചെയ്യുക.
ഘട്ടം 9: അപ്പോള്‍ വരുന്ന പോപ്പ് അപ് വിന്‍ഡോയില്‍ 'OK' ക്ലിക്ക് ചെയ്യണം.
ഘട്ടം 10: നിങ്ങള്‍ എന്റര്‍ ചെയ്ത വിവരങ്ങളാണ് അടുത്ത സ്ക്രീനില്‍ പ്രത്യക്ഷപ്പെടുക. ഇത് ശരിയാണോ എന്ന് പരിശോധിച്ചതിന് ശേഷം വലതു വശത്തു താഴെ കാണുന്ന 'NEXT' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 11: ഫോണ്‍ നമ്പറും മെയില്‍ അഡ്രസും നല്‍കിയതിന് ശേഷം 'Proceed' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 12: അടുത്തതായി വരുന്ന സ്ക്രീനില്‍ ആപ്ലിക്കേഷന്‍ നമ്പര്‍ കാണിക്കും ഈ നമ്പര്‍ സേവ് ചെയ്യണം.
ഘട്ടം 13: പിന്നീട് ഒരു DTP കേന്ദ്രത്തിലോ അക്ഷയ സെന്ററിലോ ചെന്ന് ഈ ആപ്ലിക്കേഷന്‍ നമ്പര്‍ നല്കിയാല് പ്രിന്റ് എടുക്കാവുന്നതാണ്. എത്ര ഫീസ് അടക്കണം എന്നും സ്ക്രീനില്‍ കാണാന്‍ സാധിക്കും

ഘട്ടം 14: നെറ്റ്ബാങ്കിംഗ്/ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് എന്നിവ വഴി പേയ്മെന്റ് നടത്താം.
ഘട്ടം 15: അപേക്ഷാ ഫോമിന്റെ പ്രിന്റ് എടുത്തതിന് ശേഷം നിശ്ചിത സ്ഥലങ്ങളില്‍ ആറു മാസത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ഫോട്ടോ ഓടിക്കണം.
ഘട്ടം 16: അതിനുശേഷം ഒരു ഗവണ്മെന്റ് അംഗീകൃത നേത്ര രോഗ വിദഗ്ധന്റെ അടുത്ത് പരിശോധന നടത്തി ഐ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സാക്ഷ്യപ്പെടുത്തി വാങ്ങുക.

ഘട്ടം 17: അപേക്ഷ ഫോം, പേയ്മെന്റ് നടത്തിയ രസീത്, ഒറിജിനല്‍ ലൈസന്‍സ്, മേല്‍വിലാസം തെളിയിക്കുന്ന രേഖ എന്നിവയടക്കം RTO ഓഫീസിലെ ഫാസ്റ്റ് ട്രാക്ക് കൗണ്ടറില്‍ നല്കിയാല് അതേ ദിവസം തന്നെ ലൈസന്‍സ് പുതുക്കി നല്‍കും.

ഘട്ടം 18: ഇനി അപേക്ഷകന് നേരിട്ട് പോയി ഈ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ 41 രൂപാ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം അപേക്ഷ കൗണ്ടറില്‍ ഹാജരാക്കി രസീത് വാങ്ങിയാല്‍ ലൈസന്‍സ് പുതുക്കി തപാലില്‍ അയച്ചുതരും.