കൊവിഡ്-19 ലോക്ക്ഡൗൺ; വാഹന രേഖകൾ പുതുക്കാനുള്ള കാലാവധി നീട്ടി

കൊറോണ വൈറസ് മഹാമാരിയുടെ ലോക്ക്ഡൗണിനിടയിൽ ചരക്കുകളുടേയും മറ്റ് അവശ്യ സാധനങ്ങളുടേയും തടസ്സരഹിതമായ ഗതാഗതം ഉറപ്പാക്കാനുള്ള നീക്കത്തിൽ ഫെബ്രുവരി 1 മുതൽ കാലഹരണപ്പെട്ട ഡ്രൈവിംഗ് ലൈസൻസുകൾ, പെർമിറ്റുകൾ, രജിസ്ട്രേഷൻ തുടങ്ങിയ രേഖകളുടെ സാധുത കേന്ദ്ര സർക്കാർ ജൂൺ 30 വരെ നീട്ടി.

കൊവിഡ്-19; ലോക്ക്ഡൗൺ കാലയളവിൽ കാലഹരണപ്പെടുന്ന രേഖകളുടെ സാധുത നീട്ടി സർക്കാർ

എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയ ഉപദേശത്തിൽ ജൂൺ 30 വരെ ഇത്തരം രേഖകൾക്ക് സാധുതയുള്ളതായി കണക്കാക്കണമെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ആവശ്യപ്പെട്ടു.

കൊവിഡ്-19; ലോക്ക്ഡൗൺ കാലയളവിൽ കാലഹരണപ്പെടുന്ന രേഖകളുടെ സാധുത നീട്ടി സർക്കാർ

ലോക്ക്ഡൗൺ കാരണം രാജ്യവ്യാപകമായി സർക്കാർ ഗതാഗത ഓഫീസുകൾ പ്രവർത്തനങ്ങൾ നിറുത്തിവച്ച് പൂട്ടിയിട്ടതുമൂലം മോട്ടോർ വാഹന നിയമവും കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളുമായി ബന്ധപ്പെട്ട വിവിധ രേഖകളുടെ സാധുത പുതുക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന പൗരന്മാർക്ക് സൗകര്യമൊരുക്കാനാണ് സർക്കാരിന്റെ തീരുമാനം.

കൊവിഡ്-19; ലോക്ക്ഡൗൺ കാലയളവിൽ കാലഹരണപ്പെടുന്ന രേഖകളുടെ സാധുത നീട്ടി സർക്കാർ

മോട്ടോർ വാഹന ആക്റ്റ് & റൂൾ‌സ് പ്രകാരമുള്ള രേഖകൾ പ്രത്യേകം‌ കൈകാര്യം ചെയ്യാൻ എല്ലാ സംസ്ഥാനങ്ങളോടുംം‌ അഭ്യർ‌ത്ഥിക്കുന്നു, ലോക്ക്ഡൗൺ‌ കാരണം സാധുത പുതുക്കാനോ, പുതിയവ നേടാനോ‌ കഴിയില്ല, ആയതിനാൽ 2020 ഫെബ്രുവരി 1 മുതൽ‌ കാലഹരണപ്പെടുകയോ ചെയ്യുന്നവ 2020 ജൂൺ 30 വരെ സാധുവാണ്.

Most Read: കൊവിഡ്-19; രോഗികളെ കൊണ്ടുപോകുന്നതിനായി ബസ് പരിഷ്കരിച്ച് ഇന്ത്യൻ സൈന്യം

കൊവിഡ്-19; ലോക്ക്ഡൗൺ കാലയളവിൽ കാലഹരണപ്പെടുന്ന രേഖകളുടെ സാധുത നീട്ടി സർക്കാർ

ഫിറ്റ്‌നെസ്, എല്ലാത്തരം പെർമിറ്റുകൾ, ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ അല്ലെങ്കിൽ മോട്ടോർ വെഹിക്കിൾസ് ആക്ടിന് കീഴിലുള്ള മറ്റേതെങ്കിലും രേഖകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Most Read: കൊവിഡ്-19; വാഹന നിർമ്മാതാക്കളോട് വെന്റിലേറ്ററുകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ട് സർക്കാർ

കൊവിഡ്-19; ലോക്ക്ഡൗൺ കാലയളവിൽ കാലഹരണപ്പെടുന്ന രേഖകളുടെ സാധുത നീട്ടി സർക്കാർ

അവശ്യവസ്തുക്കളുടെ ഉൽപാദനത്തിനും ലഭ്യതയ്ക്കുമായി സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും അത്തരം സാധനങ്ങൾ / ചരക്കുകൾ കൊണ്ടുപോകുന്നതിന് വാഹനങ്ങൾ അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Most Read: കൊവിഡ് ലോക്ക്ഡൗൺ; വായു മലിനീകരണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ഡൽഹി

കൊവിഡ്-19; ലോക്ക്ഡൗൺ കാലയളവിൽ കാലഹരണപ്പെടുന്ന രേഖകളുടെ സാധുത നീട്ടി സർക്കാർ

അവശ്യ സേവനങ്ങൾ നൽകുന്ന ജനങ്ങളും ട്രാൻസ്പോർട്ടറുകളും സംഘടനകളും ഉപദ്രവിക്കപ്പെടാതിരിക്കാനും ബുദ്ധിമുട്ടുകൾ നേരിടാതിരിക്കാനും ഈ ഉപദേശം കർശനമായി നടപ്പാക്കാൻ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും അഭ്യർത്ഥിച്ചു.

Most Read Articles

Malayalam
English summary
Coronavirus Lockdown: Vehicles Registration Documents & Driving Licence Validity Extended Till June. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X