ഗുരുഗ്രാം പൊലീസ് വാഹനങ്ങൾക്ക് സാനിറ്റൈസേഷൻ പാക്കേജുമായി ഡ്രൂം

കൊവിഡ്-19 വ്യാപനം തടയുന്നതിനായി രാപ്പകൽ അധ്വാനിക്കുകയാണ് നമ്മുടെ നാട്ടിലെ ആരോഗ്യ പ്രവർത്തകരും, പൊലീസ് സേനയും. വ്യക്തികളുടെ ശുചിത്വം എന്ന പോലെ തന്നെ വാഹനങ്ങളുടേയും ശുചിത്വം പ്രധാനമാണ്.

ഗുരുഗ്രാം പൊലീസ് വാഹനങ്ങൾക്ക് സാനിറ്റൈസേഷൻ പാക്കേജുമായി ഡ്രൂം

വൈറസ് ബാധയിൽ നിന്ന് വാഹനങ്ങളെ അണുവിമുക്തമാക്കുന്നതിന് ഓൺലൈൻ ഓട്ടോമോട്ടീവ് വിപണന പ്ലാറ്റഫോമായ ഡ്രൂം ഒരു സാനിറ്റൈസിംഗ് പാക്കേജ് അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഗുരുഗ്രാം പൊലീസിനായി കമ്പനി ഒരു സാനിറ്റൈസേഷൻ ഡ്രൈവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഗുരുഗ്രാം പൊലീസ് വാഹനങ്ങൾക്ക് സാനിറ്റൈസേഷൻ പാക്കേജുമായി ഡ്രൂം

നിലവിൽ ഗുരുഗ്രാം പൊലീസ് ഉപയോഗിക്കുന്ന കാറുകളും ബൈക്കുകളും ശുദ്ധീകരിക്കുന്നതിനായി കമ്പനി തങ്ങളുടെ ജേം-ഷീൽഡ് സാങ്കേതികവിദ്യ വ്യാപിപ്പിക്കുകയാണെന്ന് അറിയിച്ചു.

ഗുരുഗ്രാം പൊലീസ് വാഹനങ്ങൾക്ക് സാനിറ്റൈസേഷൻ പാക്കേജുമായി ഡ്രൂം

കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമുള്ള ആന്റിമൈക്രോബയൽ ഉപരിതല സംരക്ഷണ കവചമാണ് ഡ്രൂം ഹെൽത്തിന് കീഴിൽ ആരംഭിച്ച സാങ്കേതികവിദ്യയായ ജേം-ഷീൽഡ് എന്നത്. SARS നും മറ്റ് ഡ്രോപ്ലെറ്റ് അധിഷ്ഠിത വൈറസുകൾക്കുമെതിരെ മൂന്ന് മാസം വരെ ഈ സാങ്കേതികവിദ്യ ഫലപ്രദമാണെന്ന് ഡ്രൂം അവകാശപ്പെടുന്നു.

ഗുരുഗ്രാം പൊലീസ് വാഹനങ്ങൾക്ക് സാനിറ്റൈസേഷൻ പാക്കേജുമായി ഡ്രൂം

ഗുരുഗ്രാം പൊലീസിനായുള്ള ഈ ക്വാറൻന്റൈൻ ശുചിത്വ ഡ്രൈവ് ഈ ധീരരായ യോദ്ധാക്കളുടെയും നമ്മുടെ സമൂഹത്തിലെ യഥാർത്ഥ വീരന്മാരുടെയും സംരക്ഷണത്തിനായി ഡ്രൂമിന്റെ സംഭാവനയുടെ ഭാഗമാണ് എന്ന് ഈ സംരംഭത്തെക്കുറിച്ച് സംസാരിച്ച ഡ്രൂമിന്റെ സ്ഥാപകനും സിഇഒയുമായ സന്ദീപ് അഗർവാൾ പറഞ്ഞു.

ഗുരുഗ്രാം പൊലീസ് വാഹനങ്ങൾക്ക് സാനിറ്റൈസേഷൻ പാക്കേജുമായി ഡ്രൂം

മഹാമാരിക്കെതിരെ പൊരാടുമ്പോൾ ഗുരുഗ്രാം പൊലീസ് നേരിടുന്ന വെല്ലുവിളി കണക്കിലെടുത്ത് ഞങ്ങളുടെ സാങ്കേതികവിദ്യ മൂന്ന് മാസത്തേക്ക് വൈറസുകളിൽ നിന്ന് സുരക്ഷ നൽകുന്നുണ്ടെങ്കിലും, കൊവിഡ്-19 നെതിരെ രാജ്യം വിജയം നേടുന്നതുവരെ തങ്ങൾ പൊലീസ് സേനയുടെ നിരവധി വാഹനങ്ങൾ ദിവസേന ശുചിത്വവത്കരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുരുഗ്രാം പൊലീസ് വാഹനങ്ങൾക്ക് സാനിറ്റൈസേഷൻ പാക്കേജുമായി ഡ്രൂം

ഈ സേവനം ആരംഭിച്ചതിനും മഹാമാരിയായ കൊറോണ വൈറസിൽ നിന്ന് തങ്ങളെ സംരക്ഷിക്കുന്നതിനും ഡ്രൂമിനോട് തങ്ങൾ നന്ദിയുള്ളവരാണ്.

ഗുരുഗ്രാം പൊലീസ് വാഹനങ്ങൾക്ക് സാനിറ്റൈസേഷൻ പാക്കേജുമായി ഡ്രൂം

കൊറോണ വൈറസ് പകർച്ചവ്യാധി തടുക്കുന്നതിന്റെ ഒരു പ്രധാന ഘടകം ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് വൈറസിന്റെ വ്യാപനം തടയുക എന്നതാണ്.

ഗുരുഗ്രാം പൊലീസ് വാഹനങ്ങൾക്ക് സാനിറ്റൈസേഷൻ പാക്കേജുമായി ഡ്രൂം

അതോടൊപ്പം ഡ്രൂമിന്റെ ജേം-ഷീൽഡ് സാങ്കേതികവിദ്യ ഈ ലക്ഷ്യത്തിലേക്കുള്ള ഒരു വലിയ പടിയാണ് എന്ന് ശുചിത്വ ഡ്രൈവിനെക്കുറിച്ച് അഭിപ്രായപ്പെട്ട ഗുരുഗ്രാമിം ഡിസിപി ആസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥയായ നിതിക ഗഹ്‌ലൗട്ട് പറഞ്ഞു.

Most Read Articles

Malayalam
English summary
Droom uses special sanitizing package for Gurugram police vehicle fleet. Read in Malayalam.
Story first published: Wednesday, April 8, 2020, 2:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X