10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന അഞ്ച് മികച്ച സെഡാനുകള്‍

പാസഞ്ചര്‍ വാഹന വിഭാഗത്തിലെ മറ്റ് സെഗ്മെന്റുകളെപ്പോലെ രണ്ട് പ്രധാന വിഭാഗങ്ങളാണ് എസ്യുവികളുടേയും സെഡാനുകളുടെയും. എന്നാല്‍ കുറച്ച് നാളായി സെഡാന്‍ ശ്രേണിയില്‍ കാര്യമായ ചലനങ്ങള്‍ ഇല്ലെന്ന് വേണം പറയാന്‍.

10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന അഞ്ച് മികച്ച സെഡാനുകള്‍

കോംപാക്ട് എസ്‌യുവി ശ്രേണിയിലാണ് ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്നതെന്ന് വേണം പറയാന്‍. നഗരങ്ങള്‍ക്ക് സെഡാനുകള്‍ പ്രായോഗികവും സ്‌റ്റൈലിഷ് വാഹനങ്ങളുമാണെന്ന് വേണം പറയാന്‍.

10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന അഞ്ച് മികച്ച സെഡാനുകള്‍

ചെറിയ ഹാച്ച്ബാക്കുകളില്‍ നിന്ന് അപ്ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എസ്‌യുവികള്‍ക്കായുള്ള ബജറ്റ് ഇല്ലാത്തവര്‍ക്കും തെരഞ്ഞെടുക്കാവുന്ന ഒരു ശ്രേണിയാണ് സെഡാനുകളുടേത്.

10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന അഞ്ച് മികച്ച സെഡാനുകള്‍

അതുപോലെ തന്നെ സ്‌റ്റൈലിംഗിന്റെ കാര്യത്തിലും, സെഡാനുകള്‍ എസ്‌യുവികളേക്കാളും കോംപാക്ട് എസ്‌യുവികളേക്കാളും കൂടുതല്‍ സൗന്ദര്യാത്മകമാണെന്ന് വേണം പറയാന്‍. ബാക്കിയുള്ള ആഗോള ഓട്ടോമൊബൈല്‍ വിപണിയെപ്പോലെ, ഇന്ത്യയിലും, ഗണ്യമായ രീതിയില്‍ കാര്‍ വാങ്ങുന്നവര്‍ എസ്‌യുവികള്‍ തെരഞ്ഞെടുക്കുന്നു.

10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന അഞ്ച് മികച്ച സെഡാനുകള്‍

എന്നിരുന്നാലും, സെഡാനുകള്‍ അവയുടെ സവിശേഷതകളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് പണത്തിന് തുല്യമായ മൂല്യം വാഗ്ദാനം ചെയ്യുന്നു. ഇന്ന് ഈ വിഭാഗത്തില്‍ നിരവധി സെഡാനുകള്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. നിങ്ങള്‍ക്ക് 10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന അഞ്ച് മികച്ച സെഡാനുകള്‍ ഏതൊക്കെയെന്ന് പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ ചെയ്യുന്നത്.

10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന അഞ്ച് മികച്ച സെഡാനുകള്‍

മാരുതി സുസുക്കി ഡിസയര്‍

മാരുതി സുസുക്കി ഡിസയര്‍ തീര്‍ച്ചയായും ഏറ്റവും ജനപ്രിയമായ സെഡാനുകളില്‍ ഒന്നാണ്. 23.26 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന മികച്ച ഇന്ധനക്ഷമതയുള്ള പെട്രോള്‍ എഞ്ചിനൊപ്പം ഈ കാര്‍ ലഭ്യമാണ്.

10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന അഞ്ച് മികച്ച സെഡാനുകള്‍

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 90 bhp കരുത്തും 113 Nm torque ഉം പുറപ്പെടുവിക്കാന്‍ കഴിയും. ഇത് നഗര യാത്രയ്ക്ക് നല്ലതാണ്, മാനുവല്‍, എഎംജി ഗിയര്‍ബോക്‌സ് ഓപ്ഷനുകളുടെ ലഭ്യത അതിന്റെ ആകര്‍ഷണം കൂടുതല്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന അഞ്ച് മികച്ച സെഡാനുകള്‍

മികച്ച ഡിസൈനും, മികച്ച ക്യാബിനും കൂടി ചേരുന്നതോടെ വാഹനം വിപണിയില്‍ ജനപ്രീയമായി മാറിയെന്ന് വേണം പറയാന്‍. ബജറ്റ് സെഡാന്‍ തെരയുന്ന ഒരാള്‍ക്ക് ഈ കാര്‍ പ്രായോഗികവും പണത്തിന്റെ മൂല്യവും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന അഞ്ച് മികച്ച സെഡാനുകള്‍

മാരുതി സുസുക്കി സിയാസ്

പ്രീമിയം സ്‌റ്റൈലിംഗും സവിശേഷതകളുമുള്ള ഒരു സെഡാനാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍, സിയാസ് ഒരു നല്ല ഓപ്ഷനാണ്. നെക്‌സ റീട്ടെയില്‍ നെറ്റ്വര്‍ക്കിലൂടെ വിറ്റഴിക്കപ്പെടുന്ന മാരുതി സുസുക്കി സിയാസ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇടത്തരം സെഡാനുകളില്‍ ഒന്നാണ്.

10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന അഞ്ച് മികച്ച സെഡാനുകള്‍

ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ മുതലായവയോടാണ് വാഹനം മത്സരിക്കുന്നത്. മൈല്‍ഡ്-ഹൈബ്രിഡ് ടെക് ഉപയോഗിച്ച് ജോടിയാക്കിയ 1.5 ലിറ്റര്‍ പെട്രോള്‍ മോട്ടോറില്‍ നിന്നാണ് ഇതിന് ശക്തി ലഭിക്കുന്നത്. ഇത് 20.65 kmpl ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു.

10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന അഞ്ച് മികച്ച സെഡാനുകള്‍

അടുത്തിടെയാണ് വാഹനത്തിന്റെ വില്‍പ്പന മൂന്ന് ലക്ഷം യൂണിറ്റ് പിന്നിട്ടതായി കമ്പനി അറിയിച്ചത്. 2014-ല്‍ ആദ്യമായി വിപണിയില്‍ എത്തിയ മോഡല്‍ ചുരുങ്ങിയ കാലംകൊണ്ടാണ് ഈ വിഭാഗത്തില്‍ ഇത്രയധികം യൂണിറ്റുകള്‍ വിറ്റഴിക്കുന്നതെന്നും കമ്പനി അറിയിച്ചു.

10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന അഞ്ച് മികച്ച സെഡാനുകള്‍

ഹോണ്ട അമേസ്

മാരുതി സുസുക്കി ഡിസയറിന്റെ അതേ സെഗ്മെന്റിലാണ് ഹോണ്ട അമേസ് എത്തുന്നത്. അമേസ് അതിന്റെ ഏറ്റവും അടുത്ത എതിരാളിയായ ഡിസയര്‍ പോലെ തന്നെ ജനപ്രിയമാണ്.

10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന അഞ്ച് മികച്ച സെഡാനുകള്‍

ഈ കാറിന് അടുത്തിടെ ഒരു നേരിയ നവീകരണം ജാപ്പനീസ് ബ്രാന്‍ഡ് സമ്മാനിച്ചിരുന്നു. എന്നിരുന്നാലും, കാറിന്റെ വില നിര്‍ണ്ണയം നേരിയ വര്‍ധനവ് മാത്രമാണ് കണ്ടത്. അമേസിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റ് 10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാം. വ്യക്തിഗത വാങ്ങുന്നവര്‍ക്കിടയില്‍ മാത്രമല്ല, ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കിടയിലും ഈ കാര്‍ ജനപ്രിയമാണ്.

10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന അഞ്ച് മികച്ച സെഡാനുകള്‍

ഹ്യുണ്ടായി ഓറ

ഹ്യുണ്ടായി എക്‌സെന്റിന്റെ പിന്‍ഗാമിയായിട്ടാണ് ഓറ വിപണിയില്‍ എത്തുന്നത്. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതുമുതല്‍, വ്യക്തിഗത വാങ്ങുന്നവര്‍ക്കും ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും എക്‌സ്സെന്റ് വളരെ ജനപ്രിയമാണ്.

10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന അഞ്ച് മികച്ച സെഡാനുകള്‍

ഹ്യുണ്ടായി ഓറയും അതേ ജനപ്രീതി ലഭിച്ചുവെന്ന് വേണം പറയാന്‍. ഈ സെഡാനെക്കുറിച്ചുള്ള ഒരു രസകരമായ വസ്തുത, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാണ് ഇത് വരുന്നത് എന്നതാണ്. 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഫ്‌ലോട്ടിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്‌നോളജി, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകള്‍ കാറിന് ലഭിക്കുകയും ചെയ്യുന്നു.

10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന അഞ്ച് മികച്ച സെഡാനുകള്‍

ടാറ്റ ടിഗോര്‍

തനതായ സ്‌പോര്‍ട്ട്ബാക്ക് ഡിസൈനിലാണ് ടാറ്റ ടിഗോര്‍ വരുന്നത്. ഇതിന് ഫോര്‍-സ്റ്റാര്‍ ഗ്ലോബല്‍ NCAP സുരക്ഷാ റേറ്റിംഗ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ ലഭ്യമായ ഈ കാറിന് 5 സ്പീഡ് മാനുവലും എഎംടി ഓപ്ഷനും ഓഫറില്‍ ലഭിക്കും.

10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന അഞ്ച് മികച്ച സെഡാനുകള്‍

ഈ സെഡാന്റെ ക്യാബിന് 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹര്‍മന്‍-സോഴ്‌സ്ഡ് ഓഡിയോ സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകളും ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Dzire to tigor find here some top sedans you can buy under 10 lakh in india details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X