രാജ്യം വിട്ട നീരവ് മോദിയുടെ വാഹനങ്ങൾ ഓൺലൈൻ ലേലത്തിന്

ഇന്ത്യയിൽ നിന്ന് ഒളിച്ചോടി നിലവിൽ യുകെയിലുള്ള വ്യവസായി പ്രമുഖൻ നീരവ് മോദിക്ക് നിലവിൽ സർക്കാർ കസ്റ്റഡിയിലുള്ള സ്വത്തുക്കളെല്ലാം നഷ്ടപ്പെടും. പിടിച്ചെടുത്ത സ്വത്തുക്കളുടെ ലേലം നിയന്ത്രിക്കാൻ എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റ് (ED) സാഫ്രൊണാർട്ട് ഓക്ഷൻ ഹൗസിനെ ചുമതല ഏൽപ്പിച്ചു.

രാജ്യം വിട്ട നീരവ് മോദിയുടെ വാഹനങ്ങൾ ഓൺലൈൻ ലേലത്തിന്

ഫെബ്രുവരി 27 ന് ലേലശാല പൊതു ലേലവും തുടർന്ന് മാർച്ച് 3, 4 തീയതികളിൽ പിടിച്ചെടുത്ത വസ്തുക്കളുടെ ഓൺലൈൻ ലേലവും നടക്കും. പോർഷെ പനാമേര, റോൾസ് റോയ്‌സ് ഗോസ്റ്റ്, ഉയർന്ന മൂല്യമുള്ള പെയിന്റിംഗുകൾ എന്നിവയുൾപ്പെടെ മൊത്തം 112 വസ്തുക്കളാവും ഓൺലൈൻ ലേലത്തിൽ ഉണ്ടായിരിക്കുന്നത്.

രാജ്യം വിട്ട നീരവ് മോദിയുടെ വാഹനങ്ങൾ ഓൺലൈൻ ലേലത്തിന്

1.5 കോടി രൂപയുടെ അടിസ്ഥാന വിലയിട്ടിരുന്ന റോൾസ് റോയ്‌സ് ഗോസ്റ്റിനും 60 ലക്ഷം രൂപ അടിസ്ഥാന വില നൽകിയിരുന്ന പോർഷെ പനാമേരയ്ക്കും ലേലം വിളിക്കുന്നതിൽ എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ പരാജയപ്പെട്ടിരുന്നു.

രാജ്യം വിട്ട നീരവ് മോദിയുടെ വാഹനങ്ങൾ ഓൺലൈൻ ലേലത്തിന്

പുതിയ റിപ്പോർട്ട് അനുസരിച്ച് ഗോസ്റ്റിന്റെ അടിസ്ഥാന വില 75 ലക്ഷത്തിനും 95 ലക്ഷത്തിനും ഇടയിലായിരിക്കും. പോർഷെ പനാമേരയുടെ കാര്യത്തിൽ ഇത്തവണ കണക്കുകൂട്ടലുകളൊന്നുമില്ല.

രാജ്യം വിട്ട നീരവ് മോദിയുടെ വാഹനങ്ങൾ ഓൺലൈൻ ലേലത്തിന്

MSTC കഴിഞ്ഞ ലേലത്തിൽ 37.8 ലക്ഷം രൂപ അടിസ്ഥാന വില ഇട്ടിരുന്ന മെർസിഡീസ് ബെൻസ് GL-ക്ലാസ് എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റ് വിജയകരമായി വിറ്റു. കൂടുതൽ പണം നേടുന്നതിനായി മറ്റ് ഏഴ് കാറുകളുടെ ലേലം ED അംഗീകരിച്ചില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

രാജ്യം വിട്ട നീരവ് മോദിയുടെ വാഹനങ്ങൾ ഓൺലൈൻ ലേലത്തിന്

എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റ് ലേലത്തിൽ നിന്ന് കൂടുതൽ പണം പ്രതീക്ഷിക്കുകയും ഉയർന്ന അടിസ്ഥാന വില നിശ്ചയിക്കാൻ ആഗ്രഹിക്കുകയും ചെയ്തുവെങ്കിലും അത് പ്രായോഗികമായില്ല.

രാജ്യം വിട്ട നീരവ് മോദിയുടെ വാഹനങ്ങൾ ഓൺലൈൻ ലേലത്തിന്

പലായനം ചെയ്തവ നീരവിൽ നിന്ന് രണ്ട് വ്യത്യസ്ത റോൾസ് റോയ്‌സ് ഗോസ്റ്റ് സെഡാനുകൾ ED പിടിച്ചെടുത്തിരുന്നു. വെളുത്ത നിറമുള്ള റോൾസ് റോയ്‌സ് ഗോസ്റ്റ് 2019 ഏപ്രിലിൽ ലേലത്തിലൂടെ വിറ്റ ഏറ്റവും ചെലവേറിയ വാഹനമായിരുന്നു.

രാജ്യം വിട്ട നീരവ് മോദിയുടെ വാഹനങ്ങൾ ഓൺലൈൻ ലേലത്തിന്

ഇത് 1.33 കോടി രൂപയ്ക്കാണ് വിറ്റു പോയത്, ഇതിന് എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റ് നിശ്ചയിച്ച അടിസ്ഥാന വിലയേക്കാൾ 10,000 രൂപ മാത്രം കൂടുതൽ തുകയാണ് ലഭിച്ചത്.

രാജ്യം വിട്ട നീരവ് മോദിയുടെ വാഹനങ്ങൾ ഓൺലൈൻ ലേലത്തിന്

കഴിഞ്ഞ തവണ ലേലത്തിൽ വിറ്റ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വാഹനമാണ് പോർഷെ പനാമേര. 54 ലക്ഷം രൂപയാണ് വാഹനത്തിന് ലഭിച്ചത്. മെർസിഡീസ് ബെൻസ് GL 350 53.76 ലക്ഷം രൂപയ്ക്കാണ് വിറ്റു പോയത്.

രാജ്യം വിട്ട നീരവ് മോദിയുടെ വാഹനങ്ങൾ ഓൺലൈൻ ലേലത്തിന്

അടിസ്ഥാന വിലയായ 37.8 ലക്ഷത്തേക്കാൾ 16 ലക്ഷം രൂപ അധിക തുക വാഹനത്തിന് ലഭിച്ചു. എന്നിരുന്നാലും, ഉയർന്ന ബിഡ്ഡിംഗ് തുക പ്രതീക്ഷിച്ചതിനാൽ പോർഷെയുടെ വിൽപ്പന ED അംഗീകരിച്ചില്ല.

രാജ്യം വിട്ട നീരവ് മോദിയുടെ വാഹനങ്ങൾ ഓൺലൈൻ ലേലത്തിന്

ഇപ്പോൾ ലേലത്തിന് വയ്ച്ചിരിക്കുന്ന റോൾസ് റോയ്‌സ് 2010 മോഡലാണ്, ഇതിന് ഓഡോമീറ്ററിൽ 24,000 കിലോമീറ്റർ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാർ നല്ല നിലയിലാണെന്ന് തോന്നുന്നു, വാഹനത്തിൽ പോറലുകളോ ഡന്റുകളോ ഇല്ല. വെളുത്ത നിറത്തിലുള്ള പോർഷെ പനാമേരയും മികച്ച കണ്ടീഷനിൽ കാണപ്പെടുന്നു.

രാജ്യം വിട്ട നീരവ് മോദിയുടെ വാഹനങ്ങൾ ഓൺലൈൻ ലേലത്തിന്

11.75 ലക്ഷം രൂപയ്ക്ക് മെഹുൽ ചോക്‌സിയുടെ ബിഎംഡബ്ല്യു കാറും ED ലേലം ചെയ്തു. 10.5 ലക്ഷം രൂപ അടിസ്ഥാന വിലയുമായി എത്തിയ ടൊയോട്ട ഇക്ക്ന്നോവയ്ക്ക് 18.06 രൂപയും ലഭിച്ചു. രണ്ട് ഹോണ്ട ബ്രിയോ ഹാച്ച്ബാക്കുകളും ലേല പട്ടികയിൽ ഉണ്ടായിരുന്നു. ഇരു വാഹനങ്ങൾക്കും ലേലത്തിൽ ഏറ്റവും കുറഞ്ഞ വില 2.7 ലക്ഷം രൂപ വീതമാണ് ലഭിച്ചത്.

Most Read Articles

Malayalam
English summary
ED will Auction Nirav Modi Porsche Panamera, Rolls Royce Ghost online. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X