ഇലക്‌ട്രിക് വാഹനങ്ങൾക്ക് വില കുറഞ്ഞേക്കും, ലിഥിയം അയൺ ബാറ്ററിയുടെ ജിഎസ്‌ടി കുറയ്ക്കാൻ കേന്ദ്ര സർക്കാർ

കഴിഞ്ഞ രണ്ട് വർഷമായി അഭൂതപൂർവമായ വളർച്ച കൈവരിച്ച ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങൾ താമസിയാതെ കൂടുതൽ വില കുറവിൽ വാങ്ങാൻ ഉപഭോക്താക്കൾക്ക് സാധിച്ചേക്കും.

ഇലക്‌ട്രിക് വാഹനങ്ങൾ വില കുറഞ്ഞേക്കും, ലിഥിയം അയൺ ബാറ്ററിയുടെ ജിഎസ്‌ടി കുറയ്ക്കാൻ കേന്ദ്ര സർക്കാർ

പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ ഇലക്ട്രിക് വാഹനത്തിനുള്ളിലെ ഏറ്റവും ചെലവേറിയ ഘടകങ്ങളിലൊന്നായ ലിഥിയം അയൺ ബാറ്ററിയുടെ നികുതി നിരക്ക് കുറച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇത് ഇന്ത്യയിലെ ഇലക്ട്രിക് കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും മൊത്തത്തിലുള്ള വിലയിൽ വലിയ കുറവായിരിക്കും ഉണ്ടാക്കുക.

ഇലക്‌ട്രിക് വാഹനങ്ങൾ വില കുറഞ്ഞേക്കും, ലിഥിയം അയൺ ബാറ്ററിയുടെ ജിഎസ്‌ടി കുറയ്ക്കാൻ കേന്ദ്ര സർക്കാർ

ഇതുസംബന്ധിച്ച ചർച്ചകൾ കേന്ദ്ര സർക്കാർ ആരംഭിച്ചതായാണ് സൂചന. നീതി ആയോഗ്, പുനരുപയോഗ ഊർജ മന്ത്രാലയം, ഘനവ്യവസായങ്ങൾ, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവയിൽ നിന്നുള്ള അംഗങ്ങൾ ബാറ്ററി സ്വാപ്പിംഗ് നയം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അവതരിപ്പിക്കുന്നത്. നികുതി യുക്തിസഹമാക്കാനും ഇവി ബാറ്ററികൾ സ്റ്റാൻഡേർഡ് ചെയ്യാനുമുള്ള നിർദ്ദേശങ്ങളാണ് യോഗത്തിൽ കൂടിയാലോചന നടത്തിയത്.

MOST READ: സൂപ്പർഹിറ്റായി വിക്രം; ലോകേഷ് കനകരാജിന് രണ്ടരക്കോടിയുടെ കാർ സമ്മാനിച്ച് കമൽഹാസൻ

ഇലക്‌ട്രിക് വാഹനങ്ങൾ വില കുറഞ്ഞേക്കും, ലിഥിയം അയൺ ബാറ്ററിയുടെ ജിഎസ്‌ടി കുറയ്ക്കാൻ കേന്ദ്ര സർക്കാർ

ഇതിനായി നീതി ആയോഗ് ഒരു കരട് നയം തയാറാക്കുകയാണ്. അത് കൂടുതൽ പരിഗണനയ്ക്കായി ജിഎസ്‌ടി കൗൺസിലിലേക്ക് അയയ്ക്കും. നിലവിലെ ജിഎസ്‌ടി ഭരണം അനുസരിച്ച് ലിഥിയം അയൺ ബാറ്ററികൾക്കും ഇലക്ട്രിക് വാഹന വിതരണ ഉപകരണങ്ങൾക്കും (EVSE) നികുതി നിരക്ക് യഥാക്രമം 18 ശതമാനവും അഞ്ച് ശതമാനവുമാണ്.

ഇലക്‌ട്രിക് വാഹനങ്ങൾ വില കുറഞ്ഞേക്കും, ലിഥിയം അയൺ ബാറ്ററിയുടെ ജിഎസ്‌ടി കുറയ്ക്കാൻ കേന്ദ്ര സർക്കാർ

ജിഎസ്ടി വ്യവസ്ഥകളിൽ തീരുമാനമെടുക്കുന്ന ബോഡിയായ ജിഎസ്ടി കൗൺസിൽ രണ്ട് നികുതി നിരക്കുകളിലുടനീളമുള്ള വ്യത്യാസം കുറയ്ക്കുന്നത് ഉടൻ പരിഗണിച്ചേക്കാം. ഉചിതമായ സമയത്ത് കൗൺസിൽ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നുമെന്നാണ് യോഗത്തിനു ശേഷം അറിയിച്ചിരിക്കുന്നത്.

MOST READ: വില പിടിച്ചു നിർത്താൻ നിർണായക നീക്കവുമായി Volvo, XC40 റീചാർജ് പ്രാദേശികമായി അസംബിൾ ചെയ്യും

ഇലക്‌ട്രിക് വാഹനങ്ങൾ വില കുറഞ്ഞേക്കും, ലിഥിയം അയൺ ബാറ്ററിയുടെ ജിഎസ്‌ടി കുറയ്ക്കാൻ കേന്ദ്ര സർക്കാർ

ഇന്ത്യയിൽ ലഭ്യമായ മിക്ക ഇലക്ട്രിക് വാഹനങ്ങളുടെയും കാതലായ ലിഥിയം-അയൺ ബാറ്ററികൾക്ക് 18 ശതമാനം ചരക്ക് സേവന നികുതിയാണ് (ജിഎസ്ടി) ഇന്ത്യയിൽ നിലവിൽ ഈടാക്കുന്നത്. ബാറ്ററികളുടെ വിലയാണ് സാധാരണയായി ഒരു ഇലക്‌ട്രിക് വാഹനത്തിന്റെ മൊത്തത്തിലുള്ള വിലയെ ബാധിക്കുന്ന പ്രധാന കാരണം.

ഇലക്‌ട്രിക് വാഹനങ്ങൾ വില കുറഞ്ഞേക്കും, ലിഥിയം അയൺ ബാറ്ററിയുടെ ജിഎസ്‌ടി കുറയ്ക്കാൻ കേന്ദ്ര സർക്കാർ

2018-ന് മുമ്പ് ഇവി ബാറ്ററികളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിലും കൂടുതലായിരുന്നു. ഇത് നാല് വർഷങ്ങൾക്കു മുമ്പ് 28 ശതമാനമായിരുന്നു ഇന്ത്യയിൽ. തുടർന്നാണ് 18 ശതമാനമായി കേന്ദ്ര സർക്കാർ പുനക്രമീകരിക്കുന്നത്. ഒരു ഇലക്ട്രിക് വാഹനത്തിന്റെ മൊത്തത്തിലുള്ള വിലയുടെ 25 ശതമാനം മുതൽ 35 ശതമാനം വരെയാണ് ഒരു ഇവി ബാറ്ററിയുടെ വില.

MOST READ: ഇന്ത്യയ്ക്കും മൈക്രോ ഇലക്‌ട്രിക് കാർ വരുന്നു, PMV EaS-E ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു; വില 4 ലക്ഷം രൂപ

ഇലക്‌ട്രിക് വാഹനങ്ങൾ വില കുറഞ്ഞേക്കും, ലിഥിയം അയൺ ബാറ്ററിയുടെ ജിഎസ്‌ടി കുറയ്ക്കാൻ കേന്ദ്ര സർക്കാർ

ഇവി ബാറ്ററികളിലെ ജിഎസ്ടി കുറച്ചാൽ ഇലക്ട്രിക് വാഹനങ്ങളെ കൂടുതൽ കുറഞ്ഞ വിലയ്ക്ക് വിപണിയിൽ എത്തിക്കാൻ കമ്പനികൾക്ക് കഴിയും. ഈ നീക്കം നടപ്പിലായാൽ ഇവികളുടെ ഭാവി ആഗോള ഹബ്ബായി ഒരു ചുവടുകൂടി മുന്നോട്ട് വെക്കാൻ ഇന്ത്യയെ സഹായകരമാവുകയും ചെയ്യും.

ഇലക്‌ട്രിക് വാഹനങ്ങൾ വില കുറഞ്ഞേക്കും, ലിഥിയം അയൺ ബാറ്ററിയുടെ ജിഎസ്‌ടി കുറയ്ക്കാൻ കേന്ദ്ര സർക്കാർ

അടുത്തിടെ ഇന്ത്യയിലെ ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്രത്തെ നീക്കാൻ ടെസ്‌ല ശ്രമം നടത്തി പരാജയപ്പെട്ടിരുന്നു. തുടർന്ന് ഇന്ത്യയിൽ ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കാനുള്ള പദ്ധതി ടെസ്‌ല അവസാനിപ്പിക്കുകയും ചെയ്‌തതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ഇവി വളർച്ചയെ തടസ്സപ്പെടുത്തുന്ന ഉയർന്ന നികുതിയുടെ പ്രശ്നം മറ്റ് നിരവധി കാർ നിർമാതാക്കളും ഉന്നയിച്ചിട്ടുണ്ട്.

MOST READ: പെയിന്റിംഗിന് മാത്രം ഏകദേശം ഒരു കോടി രൂപ! മൂന്നാമതും Rolls Royce Cullinan സ്വന്തമാക്കി അംബാനി

ഇലക്‌ട്രിക് വാഹനങ്ങൾ വില കുറഞ്ഞേക്കും, ലിഥിയം അയൺ ബാറ്ററിയുടെ ജിഎസ്‌ടി കുറയ്ക്കാൻ കേന്ദ്ര സർക്കാർ

ഇലക്ട്രിക് വാഹനങ്ങളിലെ പ്രധാന ഘടകങ്ങളിലൊന്നായ ലിഥിയം അയൺ ബാറ്ററികളുടെ ഇറക്കുമതി കുറയ്ക്കേണ്ടതുണ്ടെന്ന് നേരത്തെ തന്നെ ഇന്ത്യയുടെ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ ചുമതലയുളള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടിരുന്നു. ഇവികൾ, ലാപ് ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയ്‍ക്കായി റീചാർജ് ചെയ്യാവുന്ന ബാറ്ററികളുടെ നിർമാണ ബ്ലോക്കുകളാണ് ലിഥിയം സെല്ലുകൾ.

ഇലക്‌ട്രിക് വാഹനങ്ങൾ വില കുറഞ്ഞേക്കും, ലിഥിയം അയൺ ബാറ്ററിയുടെ ജിഎസ്‌ടി കുറയ്ക്കാൻ കേന്ദ്ര സർക്കാർ

പെട്രോൾ, ഡീസൽ വാഹനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രിക് വാഹനം സാമ്പത്തികമായി ലാഭകരമാണെങ്കിലും ഉയർന്ന വിലയാണ് ഇവയെ സാധാരണക്കാരിൽ നിന്നും അകറ്റി നിർത്തുന്നത്. പോരാത്തതിന് ചാർജിംഗ് അടിസ്ഥാന സൌകര്യങ്ങളുടെ പോരായ്‌മയും ഇവികൾക്ക് തിരിച്ചടിയാണ്.

Most Read Articles

Malayalam
English summary
Electric vehicles may soon become more affordable gst on ev batteries could be reduced
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X