എന്നാലും ഈ ചതി വേണ്ടായിരുന്നു ഏമാൻമാരേ; ശബരിമലയിൽ ചാർജിങ്ങ് സ്റ്റേഷനില്ല

വൈദ്യുത വാഹനങ്ങളില്‍ ശബരിമലയാത്ര ഇക്കുറി സാധ്യമാക്കും എന്ന അധികൃതരുടെ വാക്കും കേട്ട് ആരെങ്കിലുംപോകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് വേണ്ട എന്ന് ആദ്യമേ പറഞ്ഞിരിക്കുന്നു. ചാര്‍ജ് തീര്‍ന്നാല്‍ വനത്തില്‍ കുടുങ്ങാന്‍ അവര്‍ വിധിക്കപ്പെടുമായിരുന്നു. പമ്പയിലും നിലയ്ക്കലും ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉണ്ടാവുമെന്നായിരുന്നു ശബരിമല സീസണ്‍ തുടങ്ങുംമുമ്പുള്ള വാഗ്ദാനമാണ്.

ചാര്‍ജിങ് സ്റ്റേഷന്‍ ഉണ്ടെന്ന് ബോധ്യമില്ലാത്തതിനാല്‍ ഒരു വൈദ്യുതവാഹനം പോലും പമ്പയിലേക്കെത്തിയില്ല. നിലയ്ക്കലിലാണ് ഇത്തവണ എല്ലാ വാഹനങ്ങളുടേയും പാര്‍ക്കിങ്. കഴിഞ്ഞ വര്‍ഷം കെ.എസ്.ആര്‍.ടി.സി. വൈദ്യുത ബസുകള്‍ പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ഓടിച്ചപ്പോള്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജീകരിച്ചിരുന്നു. മോട്ടോര്‍ വാഹന വകുപ്പാണ് ഇത് തയ്യാറാക്കിയിരുന്നത്. എന്നാല്‍ വൈദ്യുത ബസുകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. പിന്നാക്കം പോയതോടെ ചാര്‍ജിങ് സ്റ്റേഷനും അസ്തമിച്ചു. ഇക്കൊല്ലം നിലയ്ക്കലില്‍ സ്റ്റേഷന്‍ തുടങ്ങാനുള്ള നടപടിയും ഉണ്ടായില്ല.

എന്നാലും ഈ ചതി വേണ്ടായിരുന്നു ഏമാൻമാരേ; ശബരിമലയിൽ ചാർജിങ്ങ് സ്റ്റേഷനില്ല

പമ്പയില്‍ ചാര്‍ജിങ് സ്റ്റേഷന്‍ എല്ലാം സജ്ജമാക്കിയെങ്കിലും ഇന്റര്‍നെറ്റ് കണക്ഷനിലെ താമസംകൊണ്ട് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ചാര്‍ജ് ചെയ്യുമ്പോഴുള്ള നിരക്ക് നിശ്ചയിച്ച് ബില്‍ നല്‍കാനുള്ള സംവിധാനത്തിനാണ് ഇന്റര്‍നെറ്റിന്റെ ആവശ്യമുള്ളത്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉറപ്പാക്കി സ്റ്റേഷന്‍ തുടങ്ങാനുള്ള നടപടികള്‍ ഇനിയും ഉണ്ടായിട്ടില്ല. ചാര്‍ജിങ് സ്റ്റേഷന്‍ ഉടന്‍ നിലവില്‍ വരുമെന്നാണ് കെ.എസ്.ഇ.ബി. അധികൃതരുടെ അവകാശവാദം. ശബരിമല വനത്തില്‍ വാഹനങ്ങളില്‍നിന്നുള്ള വായുമലിനീകരണം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയായിട്ടാണ് വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞത്.

നിലവില്‍ ശബരിമലയുടെ 100 കിലോമീറ്റര്‍ ചുറ്റളവിലുള്ളവരുടെ വൈദ്യുത വാഹനങ്ങള്‍പോലും എത്താന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്.പത്തനംതിട്ടയും എരുമേലിയും കഴിഞ്ഞാല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ നിലവിലില്ല. പമ്പയില്‍ ഇവയ്ക്ക് പാര്‍ക്കിങ്ങും ചാര്‍ജിങ് സൗകര്യവും കൊടുക്കാവുന്നതാണെന്ന വാദം ഉയര്‍ന്നിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതിയില്‍ ഓടുന്ന വാഹനങ്ങളെല്ലാം വൈദ്യുത വാഹനങ്ങളാണ്. 10 വൈദ്യുതവാഹനങ്ങളാണ് തീര്‍ഥാടന പാതയില്‍ ഓടുന്നത്. ഇവയ്ക്ക് ഇലവുങ്കലിലെ സേഫ് സോണ്‍ ഓഫീസിനോട് ചേര്‍ന്ന് ചാര്‍ജിങ് സൗകര്യമുണ്ട്. ഇത് പൊതുജനത്തിന് ഉപയോഗിക്കാന്‍ അനുവാദമില്ല.

ഇലക്ട്രിക് കാറുകളുമായി ഭക്തർ എത്തിയിട്ട് ചാർജ് തീർന്ന് പോകുന്നത് ഒന്ന് ആലോചിച്ചു നോക്കു. എന്ത് നാണക്കേടായിരിക്കും. എല്ലാ കാറുകളും പരമാവധി 350 കിലോമീറ്ററാണ് ഒറ്റ ചാർജിൽ പോകുന്നത് പ്രത്യേകിച്ച് മലനിരകളും കയറ്റങ്ങളും ഒക്കെ നിറഞ്ഞ വഴി ആകുമ്പോൾ റേഞ്ച് വീണ്ടും കുറയും. ഡച്ച് മൊബിലിറ്റി സ്റ്റാര്‍ട്ട്-അപ്പ് ലൈറ്റ്ഇയര്‍ പുതിയതായി ഒരു ഇലക്ട്രിക് കാർ പരിചയപ്പെടുത്തുന്നത്. ലോകത്തിലെ ആദ്യത്തെ സോളാര്‍ കാര്‍ മോഡലായ ലൈറ്റ്ഇയര്‍ 0-ന്റെ ഉല്‍പ്പാദനം ഔദ്യോഗികമായി ആരംഭിച്ചതായി കമ്പനി അടുത്തിടെ പ്രഖ്യാപിച്ചു.

നിലവില്‍, കാറിന്റെ പ്രാരംഭ വില 259,000 ഡോളര്‍ (2.11 കോടി രൂപ) ആണ്, ഇതിനകം ഏകദേശം 150 പ്രീ-ഓര്‍ഡറുകള്‍ ലഭിച്ചതായും കമ്പനി പറയുന്നു. സ്മാര്‍ട്ട് സോളാര്‍ പാനല്‍ രൂപകല്‍പ്പനയാണ് വാഹനത്തിന്റെ കരുത്ത്. ലൈറ്റ്ഇയര്‍ 0-ന് 601 കിലോമീറ്ററുള്ള ടെസ്‌ല മോഡല്‍ 3-നേക്കാള്‍ അനുയോജ്യമായ സാഹചര്യങ്ങളില്‍ പ്രതിദിനം 70 കിലോമീറ്റര്‍ അല്ലെങ്കില്‍ പ്രതിവര്‍ഷം 11,000 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും.

കൂടാതെ, ലൈറ്റ്ഇയര്‍ 0-ലെ പവര്‍ട്രെയിന്‍ ലോകത്തിലെ ഏറ്റവും കാര്യക്ഷമമാണെന്ന് കമ്പനി സിഇഒ അവകാശപ്പെടുന്നു. കാറിന്റെ എയറോഡൈനാമിക് ആകൃതിയും നാല് ചക്രങ്ങളിലുള്ള നാല് ഇലക്ട്രിക് മോട്ടോറുകളും ഒരേ ശ്രേണിയിലുള്ള യാത്രയ്ക്ക് വേണ്ടത്ര നല്‍കാന്‍ ചെറിയ ബാറ്ററിയെ അനുവദിക്കുന്നു. അതിനാല്‍, ലൈറ്റ്ഇയര്‍ 0-ന് 1,575 കിലോഗ്രാം മാത്രം ഭാരം കുറഞ്ഞതാണെന്ന നേട്ടവും ഉണ്ട്.

ലൈറ്റ്ഇയര്‍ 0-ല്‍ സജ്ജീകരിച്ചിരിക്കുന്ന ബാറ്ററി പാക്കിന് 60 kWh ശേഷിയുണ്ട്, എന്നാല്‍ ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച്, പൊതു ചാര്‍ജിംഗിനായി 1 മണിക്കൂര്‍ ചാര്‍ജിംഗില്‍ നിന്ന് 200 കിലോമീറ്ററും വീട്ടില്‍ സ്ലോ ചാര്‍ജ് ചെയ്യുന്നതിന് 1 മണിക്കൂര്‍ മുതല്‍ 32 കിലോമീറ്ററും കാറിന് സഞ്ചരിക്കാനാകും. 2025-ല്‍ ഉല്‍പ്പാദനം പ്രതീക്ഷിക്കുന്ന ലൈറ്റ്ഇയര്‍ 0-ന് ശേഷം ഒരു ലൈറ്റ്ഇയര്‍ 2 എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ കൂടി വികസിപ്പിക്കുമെന്നും കമ്പനി പറയുന്നു.

Most Read Articles

Malayalam
English summary
Electric vehicles sabarimala charging
Story first published: Saturday, December 3, 2022, 19:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X