കുഴിയിൽ വീണ മാരുതി കാറിനെ കരകയറ്റി കൊമ്പൻ

ഏറ്റവും ബുദ്ധിയുള്ള മൃഗങ്ങളിൽ ഒന്നാണ് ആന. മലയാളിക്ക് ആന എന്നും പ്രിയപ്പെട്ടതാണ്. കേരളത്തിവുൾപ്പടെ വളരെ പ്രയാസമുള്ള കാട്ടുപ്രദേശങ്ങളിൽ കടന്നു ചെല്ലാനും ഭാരമേറിയ മരത്തടികൾ കൊണ്ടുവരാനും തുടങ്ങിയ നിരവധി ആവശ്യങ്ങൾക്ക് ആനകളെ ഇന്നും വ്യാപകമായി ഉപയോഗിക്കുന്നു.

കുഴിയിൽ വീണ മാരുതി കാറിനെ കരകയറ്റി കൊമ്പൻ

ഇതു കൂടാതെ ഉത്സവങ്ങൾക്കും മറ്റും നമ്മുടെ നാട്ടിൽ ആനകളെ എഴുന്നള്ളിക്കാറുമുണ്ട്. ആനകൾ ബുദ്ധിശക്തിക്കൊപ്പം അങ്ങേയറ്റം ശക്തിയുള്ളവയുമാണ്, മുൻകാലങ്ങളിൽ പല വിഷമകരമായ സാഹചര്യങ്ങളിലും ആനകൾ രക്ഷയ്ക്ക് എത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

കുഴിയിൽ വീണ മാരുതി കാറിനെ കരകയറ്റി കൊമ്പൻ

അത്തരത്തിൽ ആന വീണ്ടും രക്ഷകനായ ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. വഴിയരികിൽ കുഴിയിൽ വീണ മാരുതി സുസുക്കി 800 ത്നറെ തുമ്പിക്കൈക്ക് വലിച്ച് മുകളിൽ കേറ്റുന്ന കൊമ്പനാണ് ഇപ്പോൾ താരമായിരിക്കുന്നത്.

MOST READ: സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

കുഴിയിൽ വീണ മാരുതി കാറിനെ കരകയറ്റി കൊമ്പൻ

കേരളത്തിലാണ് സംഭവം നടന്നതെങ്കിലും കൃത്യമായ സ്ഥലം വ്യക്തമല്ല. കുഴിയിൽ അകപ്പെട്ട വാഹനം പുറത്തെടുക്കാൻ ധാരാളം ആളുകൾ ശ്രമിച്ച് പരാജിതരായി ചുറ്റും കൂടി നിൽക്കുന്നത് വീഡിയോയിൽ കാണാം.

കുഴിയിൽ വീണ മാരുതി കാറിനെ കരകയറ്റി കൊമ്പൻ

അതിനുശേഷം കൊമ്പൻ ഒരു കയർ ഉപയോഗിച്ച് കാർ കുഴിയിൽ നിന്ന് ഒറ്റവലിക്ക് പുറത്തെടുക്കുന്നത് കാണാം. ആന രണ്ടുതവണ വാഹനം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കയർ വഴുതി പോയി, അതിനുശേഷം മൂന്നാം തവണയാണ് കാർ കുഴിയിൽ നിന്ന് പുറത്തെടുക്കുന്നത്.

MOST READ: ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

കുഴിയിൽ വീണ മാരുതി കാറിനെ കരകയറ്റി കൊമ്പൻ

ആനകൾ വളരെ ശക്തരാണ്, ഒരു കൊമ്പൻ ആനയ്ക്ക് തുമ്പിക്കൈ ഉപയോഗിച്ച് 300 കിലോ മുതൽ 500 കിലോഗ്രാം വരെ ഉയർത്താൻ കഴിയുമെന്നത് ശ്രദ്ധേയമാണ്. അതിനാൽ കുഴിയിൽ നിന്ന് 800 പുറത്തെടുക്കുന്നത് ആനയ്ക്ക് വലിയ പ്രയാസമുള്ള ഒരു കാര്യമായിരുന്നില്ല.

ഇന്ത്യയിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ രക്ഷപ്പെടുത്താൻ ഇതാദ്യമായല്ല ആനയെ ഉപയോഗിക്കുന്നത്. മുൻകാലങ്ങളിൽ, സ്കോർപിയോ പോലുള്ള വലിയ വാഹനങ്ങളെ ആനകൾ രക്ഷിക്കുകയും ട്രക്കുകൾ പുറത്തെടുക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

MOST READ: ലോക്ക്ഡൗണ്‍; വരുമാനം ഉയർത്തുന്നതിന് ഇന്ധന വില വർധിപ്പിച്ച് ഡൽഹി സർക്കാർ

കുഴിയിൽ വീണ മാരുതി കാറിനെ കരകയറ്റി കൊമ്പൻ

എന്നിരുന്നാലും, ഇടയ്ക്ക് ഇവ അക്രമാസക്തരാകാനും നാശമുണ്ടാക്കാനും ഇടയുണ്ട്. സർക്കസിലും മറ്റ് ഉത്സവങ്ങൾക്കും എത്തിച്ചിരുന്ന ആനകൾ പലപ്പോഴും മതമിളകി കാറുകളും വീടുകളും മറ്റ് സ്വത്തുക്കളും വരെ നശിപ്പിക്കുകയും മനുഷ്യരുടെ ജീവൻ വരെ അപഹരിച്ചിട്ടുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

കുഴിയിൽ വീണ മാരുതി കാറിനെ കരകയറ്റി കൊമ്പൻ

ഇന്ത്യയിലുടനീളമുള്ള പച്ച ഇടനാഴികളായ കാട്ടു പാതകളിൽ ആനകൾ പതിവായി മനുഷ്യരെ കണ്ടുമുട്ടുന്നു, പല സംഭവങ്ങളിലും അവർ വാഹനങ്ങളെ ആക്രമിച്ചിട്ടുണ്ട്. വന്യമൃഗങ്ങളെ വളർത്തുമൃഗങ്ങളായി സൂക്ഷിക്കുന്നത് മൃഗങ്ങളുടെ മാനസികാരോഗ്യത്തിനും വളരെയധികം പ്രശ്‌നങ്ങൾ സൃഷ്ടിക്കും.

MOST READ: ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

കുഴിയിൽ വീണ മാരുതി കാറിനെ കരകയറ്റി കൊമ്പൻ

ഇന്ത്യയുടെ പല ഭാഗങ്ങളിലും ആനകളെ വളർത്തുമൃഗങ്ങളായി ഉപയോഗിക്കുന്നു. അവർ വളരെ ബുദ്ധിമാനായതിനാൽ, ഭാരം ഉയർത്താനും ഉടമയ്ക്ക് പണം സമ്പാദിക്കാൻ പല കാര്യങ്ങൾ ചെയ്യാനും അവയ്ക് പരിശീലനം നൽകുന്നു. എന്നിരുന്നാലും, അത്തരം മൃഗങ്ങൾക്ക് സ്വാതന്ത്ര്യവും സംരക്ഷണവും നൽകാൻ അശ്രാന്തമായി പ്രവർത്തിക്കുന്ന നിരവധി മൃഗസംരക്ഷണ സംഘങ്ങളുണ്ട്.

Most Read Articles

Malayalam
English summary
Elephant rescues Maruti 800. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X