ടൂറോ ഇലക്ട്രിക് ഇനി വാണിജ്യ ഉപഭോക്താക്കള്‍ക്കും; 6 സംസ്ഥാനങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ തുറന്ന് എട്രിയോ

ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ട് അപ്പ് ആണ് എട്രിയോ. വാണിജ്യ ഇലക്ട്രിക് വാഹന ശ്രേണിയിലേക്ക് കമ്പനി അടുത്തിടെ ടൂറോ എന്നൊരു മോഡലിനെ പരിചയപ്പെടുത്തിയിരുന്നു.

ടൂറോ ഇലക്ട്രിക് ഇനി വാണിജ്യ ഉപഭോക്താക്കള്‍ക്കും; 6 സംസ്ഥാനങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ തുറന്ന് എട്രിയോ

നേരത്തെ മോഡല്‍ വില്‍പ്പനയ്ക്ക് സജ്ജമാക്കിയിരുന്നെങ്കിലും ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു വിറ്റിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബ്രാന്‍ഡ് പുതിയതായി ആറ് സംസ്ഥാനങ്ങളില്‍ ഷോറൂമുകള്‍ തുറന്നു.

ടൂറോ ഇലക്ട്രിക് ഇനി വാണിജ്യ ഉപഭോക്താക്കള്‍ക്കും; 6 സംസ്ഥാനങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ തുറന്ന് എട്രിയോ

യാത്രക്കാരുടെയോ ചരക്കുകളുടെയോ ഗതാഗത മാര്‍ഗ്ഗമായി ത്രീ വീലര്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കും ഈ വാഹനം ലഭ്യമായി തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. ഡല്‍ഹി, യുപി, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, ഒറീസ എന്നിവടങ്ങളിലാണ് പുതിയ ഷോറൂമുകള്‍ തുറന്നിരിക്കുന്നത്.

MOST READ: 483 കിലോമീറ്റർ മൈലേജുമായി F150 ലൈറ്റ്നിംഗ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് പുറത്തിറക്കി ഫോർഡ്

ടൂറോ ഇലക്ട്രിക് ഇനി വാണിജ്യ ഉപഭോക്താക്കള്‍ക്കും; 6 സംസ്ഥാനങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ തുറന്ന് എട്രിയോ

ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ 15 ഓളം സംസ്ഥാനങ്ങളില്‍ ഷോറൂമുകള്‍ തുറക്കാനും കമ്പനി ആഗ്രഹിക്കുന്നു. കേരളം, തെലങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഇത് സാന്നിധ്യം ശക്തിപ്പെടുത്തുകയും അതേസമയം രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുകയും ചെയ്യും.

ടൂറോ ഇലക്ട്രിക് ഇനി വാണിജ്യ ഉപഭോക്താക്കള്‍ക്കും; 6 സംസ്ഥാനങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ തുറന്ന് എട്രിയോ

ഇതിനുപുറമെ, ത്രീ വീലര്‍ ശ്രേണിയിലേക്ക് പുതിയ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനും ഇലക്ട്രിക് ഫോര്‍ വീലര്‍ LCV വിഭാഗത്തില്‍ ഒരു പുതിയ ഓഫറുമായി പ്രവേശിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്.

MOST READ: വെക്കേഷനുകൾ ആഘോഷമാക്കാൻ മിനി ക്യാമ്പർ രൂപത്തിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ

ടൂറോ ഇലക്ട്രിക് ഇനി വാണിജ്യ ഉപഭോക്താക്കള്‍ക്കും; 6 സംസ്ഥാനങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ തുറന്ന് എട്രിയോ

എളുപ്പത്തിലുള്ള വായ്പകള്‍ക്കായി രണ്ട് എന്‍ബിഎഫ്സികളുമായി സഖ്യമുണ്ടെന്ന് എട്രിയോ അവകാശപ്പെടുന്നു, മാത്രമല്ല ഈ പട്ടികയില്‍ കൂടുതല്‍ ചേര്‍ക്കാന്‍ ശ്രമിക്കുകയുമാണ്. രാജ്യത്തൊട്ടാകെയുള്ള തെരഞ്ഞെടുത്ത നഗരങ്ങളില്‍ എട്രിയോ അനുഭവ കേന്ദ്രങ്ങള്‍ തുറക്കാനും കമ്പനി ഒരുങ്ങുന്നു.

ടൂറോ ഇലക്ട്രിക് ഇനി വാണിജ്യ ഉപഭോക്താക്കള്‍ക്കും; 6 സംസ്ഥാനങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ തുറന്ന് എട്രിയോ

ശ്രദ്ധേയവും സുസ്ഥിരവുമായ സാന്നിധ്യം ഉണ്ടാക്കുകയെന്നതാണ് എട്രിയോയുടെ ലക്ഷ്യമെന്ന് എട്രിയോയുടെ സഹസ്ഥാപകനും സിഇഒയുമായ ദീപക് എംവി പറഞ്ഞു.

MOST READ: നാടിന് കൈതാങ്ങായി കോണ്‍ഗ്രസ് നേതാവ്; ടൊയോട്ട ഫോര്‍ച്യൂണര്‍ സംഭവന ചെയ്തു

ടൂറോ ഇലക്ട്രിക് ഇനി വാണിജ്യ ഉപഭോക്താക്കള്‍ക്കും; 6 സംസ്ഥാനങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ തുറന്ന് എട്രിയോ

തങ്ങളുടെ നിരന്തരമായ ശ്രദ്ധ ഉല്‍പ്പന്നത്തിന്റെ പുതുമയും കാര്യക്ഷമതയുമാണ്. ഒരു സാധാരണ ഡ്രൈവര്‍ ഉടമ പരമ്പരാഗത ഇന്ധന ബദലുകളെ അപേക്ഷിച്ച് ത്രീ-വീലര്‍ ഇവികളെ ഇഷ്ടപ്പെട്ട ഓപ്ഷനായി കണ്ടാല്‍ മാത്രമേ യഥാര്‍ത്ഥ ഇവി ദത്തെടുക്കല്‍ നടക്കൂ എന്ന അടിസ്ഥാന വിശ്വാസത്തിന് അനുസൃതമായാണ് ഈ ഡീലര്‍ഷിപ്പ് സാന്നിധ്യമെന്നും അദ്ദേഹം പറഞ്ഞു.

ടൂറോ ഇലക്ട്രിക് ഇനി വാണിജ്യ ഉപഭോക്താക്കള്‍ക്കും; 6 സംസ്ഥാനങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ തുറന്ന് എട്രിയോ

ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും ഈ ഇലക്ട്രിക് ത്രീ വീലര്‍ വൈകാതെ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. ഒരൊറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ ശ്രേണിയും, 350 കിലോഗ്രാം വരെ പേലോഡും വഹിക്കാനും വാഹനത്തിന് കഴിയും.

Most Read Articles

Malayalam
English summary
Etrio Touro Now On Sale For Commercial Customers, Find Here All Details. Read in Malayalam.
Story first published: Thursday, May 20, 2021, 16:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X