20 ലക്ഷത്തിൽ താഴെ ലഭിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ ഇതൊക്കെയാണ്

2022 ശരിക്കും ഒരു ഇലക്ട്രിക് വർഷമെന്ന് വിശേഷിപ്പിക്കാം, കാരണം ഇന്ത്യൻ വാഹനവിപണിയെ സംബന്ധിച്ച് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ച വർഷമായിരുന്നു. അത് മാത്രമല്ല 2023 ലെ ഓട്ടോ എക്സ്പോയിൽ ഇന്ത്യൻ വാഹന നിർമാതാക്കൾ നിരവധി മോഡലുകളാണ് അവതരിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ഓരോ ദിനം ചെല്ലുന്തോറും കൂടി വരികയാണ്.

ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ജനകീയമാക്കാനാണ് ഓരോ കമ്പനികളും ശ്രമിക്കുന്നത്. കാരണം എല്ലാവരും ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്ന ഒരു ഇന്ത്യ
ആയിരിക്കും എല്ലാ വാഹന നിർമാതാക്കളുടേയും സ്വപന്ം. വാഹനത്തിൻ്റെ ചിലവ് താരതമ്യം ചെയ്താൽ തന്നെ പെട്രോളും ഡീസലും ഉപേക്ഷിച്ച് ഇലക്ട്രിക് കാറുകളിലേക്ക് തിരിയും.20 ലക്ഷത്തിൽ താഴെ ലഭിക്കുന്ന ഇലക്ട്രിക് കാറുകളുടെ വിശദമായ വിവരങ്ങൾ അറിഞ്ഞിരിക്കാം

20 ലക്ഷത്തിൽ താഴെ ലഭിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ ഇതൊക്കെയാണ്

മഹീന്ദ്ര XUV 400

ടാറ്റയുടെ മാത്രം കുത്തകയായി കൈവശം വച്ചിരുന്ന ഇലക്ട്രിക് വിപണിയിൽ ടാറ്റയെ തറപറ്റിക്കാൻ മഹീന്ദ്രയുടെ പുത്തൻ ബ്രഹ്മാസ്ത്രമാണ് XUV 400 എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. മൂന്ന് വേരിയന്റുകളിലായി രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ഇത് സ്വന്തമാക്കാന്‍ സാധിക്കും. ഈ ഇവിയുടെ പവര്‍ട്രെയിന്‍ നോക്കിയാല്‍, 147.5 bhp പവറും 310Nm പീക്ക് ടോര്‍ക്കും നല്‍കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് പുതിയ മഹീന്ദ്ര XUV400-ന്റെ കരുത്ത്.

പുതിയ മഹീന്ദ്ര XUV400 രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് വരുന്നത്. 34.5kWh റേറ്റ് ചെയ്ത ചെറിയ ബാറ്ററി പായ്ക്കും 39.4kWh ന്റെ വലിയ ബാറ്ററി പായ്ക്കും ഇത് ഓഫര്‍ ചെയ്യുന്നു. ശക്തമായ പവര്‍ട്രെയിന്‍ സജ്ജീകരണത്തിന്റെ ബലത്തില്‍ മഹീന്ദ്ര XUV400 വെറും 8.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ എത്തും. മഹീന്ദ്ര XUV400-ന്റെ ചെറിയ ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന ഇവി ഫുള്‍ ചാര്‍ജില്‍ 375 കിലോമീറ്റര്‍ മാത്രമേ സഞ്ചരിക്കൂ

ടാറ്റ നെക്സോൺ ഇവി

പാസഞ്ചര്‍ ഫോര്‍ വീലര്‍ ഇലക്ട്രിക് ശ്രേണിയില്‍ നെക്സോണ്‍ ഇവിക്ക് 64 ശതമാനം വിപണി വിഹിതമുണ്ട്, നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇലക്ട്രിക് എസ്‌യുവി ഖ്യാതിയും വാഹനത്തിനുണ്ട്. ടാറ്റ നെക്സോൺ ഇവിക്ക് രണ്ട് പതിപ്പുകളാണ് ലഭ്യമായിട്ടുളളത് - പ്രൈം, മാക്സ്, രണ്ടാമത്തേത് ലോംഗ് റേഞ്ച് പതിപ്പായിട്ടാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ടാറ്റ നെക്‌സോൺ ഇവി പ്രൈമിന് 30.2 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഇലക്ട്രിക് എസ്‌യുവിക്ക് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്ന 312 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം ഒരു വലിയ 40.5 kWh യൂണിറ്റ് കൂടി വാഹനത്തിന് ലഭിക്കുന്നുണ്ട്, ഇത് ഒറ്റത്തവണ ചാർജ് ചെയ്താൽ 453 കിലോമീറ്ററാണ് നൽകുന്നത്.

ടാറ്റ ടിയാഗോ ഇവി

ഇലക്ട്രിക് കാറുകളിൽ ഏറ്റവും താങ്ങാനാകുന്ന മോഡലാണ് ടാറ്റ ടിയാഗോ ഇവി. ടാറ്റ ടിയാഗോ ഇവി രണ്ട് ബാറ്ററി പായ്ക്കുകളുടെ തിരഞ്ഞെടുപ്പോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ചെറിയ 19.2kWh ബാറ്ററി പാക്കിന് 250km റേഞ്ച് ഉണ്ട്, കൂടാതെ 3.3kW ഹോം ചാര്‍ജറും സ്റ്റാന്‍ഡേര്‍ഡായി വരുന്നു. ടിയാഗോ ഇവിയുടെ ഈ പതിപ്പിന് 60.3 bhp കരുത്തും 110 Nm പീക്ക് ടോര്‍ക്കും ഉള്ള ഒരൊറ്റ ഇലക്ട്രിക് മോട്ടോര്‍ ലഭിക്കുന്നു. 6.2 സെക്കന്‍ഡിനുള്ളില്‍ 0-60km/h വേഗത കൈവരിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ടിയാഗോ ഇവിയുടെ രണ്ട് പതിപ്പുകളും 50kW DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു, ഇത് 57 മിനിറ്റിനുള്ളില്‍ 10-80 ശതമാനം ബാറ്ററി പായ്ക്ക് റീചാര്‍ജ് ചെയ്യാന്‍ കഴിയും. 73.75 bhp കരുത്തും 114 Nm പീക്ക് ടോര്‍ക്കും ഉള്ള ഒരൊറ്റ ഇലക്ട്രിക് മോട്ടോറാണ് ഈ ഉയര്‍ന്ന-സ്‌പെക്ക് ടിയാഗോ ഇവിക്ക് കരുത്തേകുന്നത്. 8.59 ലക്ഷം രൂപയിലാണ് ടാറ്റ ടിയാഗോ ഇവിയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

ടാറ്റ ടിഗോർ ഇവി

2022 മോഡൽ ടാറ്റ ടിഗോർ ഇവിയുടെ വിലയിലേക്ക് നോക്കിയാൽ അടിസ്ഥാന XE വേരിയന്റിന് 12.49 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. അതേസമയം XT പതിപ്പിന് 12.99 ലക്ഷം രൂപ, XZ+ പതിപ്പിന് 13.49 ലക്ഷം രൂപയും XZ+ LUX വേരിയന്റുകൾക്ക് 13.75 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. കാറിലെ മറ്റ് സവിശേഷതകളെ സംബന്ധിച്ചിടത്തോളം ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ എന്നിവ ബ്രാൻഡ് ചേർത്തിട്ടുണ്ട്.

പുതിയ ടിഗോർ ഇവിയിൽ 26 kWh ലിക്വിഡ് കൂൾഡ് ഹൈ എനർജി ഡെൻസിറ്റി IP67 റേറ്റഡ് ലി-അയൺ ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു. ഇത് പരമാവധി 55 kW പവർ ഔട്ട്പുട്ടും 170 എൻഎം ടോർക്കും ആണ് ഉത്പാദിപ്പിക്കുന്നത്. 2022 മോഡൽ ടിഗോർ ഇവിയുടെ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് 315 കിലോമീറ്റർ ലഭിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Evs price below 20 lakhs
Story first published: Monday, January 30, 2023, 12:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X