Just In
- 3 hrs ago
പൂര്‍ണ ചാര്‍ജില്‍ 200 കിലോമീറ്റര്‍ ശ്രേണി; സ്ട്രോം R3 ഇലക്ട്രിക് അവതരണത്തിനൊരുങ്ങുന്നു
- 4 hrs ago
സ്റ്റാര്‍ സിറ്റി പ്ലസിന് പുതിയ പതിപ്പൊരുങ്ങുന്നു; ടീസര്‍ ചിത്രവുമായി ടിവിഎസ്
- 6 hrs ago
ഹെക്ടറിന്റെ ഉത്പാദനം 50,000 യൂണിറ്റ് പിന്നിട്ടു; ആഘോഷത്തിന്റെ ഭാഗമായി വനിത ജീവനക്കാര്‍
- 6 hrs ago
2021 ഇവി ശ്രേണി അവതരിപ്പിച്ച് സൂപ്പർ സോകൊ
Don't Miss
- News
തരൂർ മത്സരിക്കാനില്ല, ഉമ്മൻ ചാണ്ടിയ്ക്ക് തമിഴ്നാടിന്റെ ചുമതലയും; രമേശ് ചെന്നിത്തലയുടെ പ്രതീക്ഷകൾ വീണ്ടും
- Sports
IND vs ENG: ജയിക്കാനെടുത്തത് വെറും രണ്ടു ദിവസം! ഇന്ത്യയുടെ നേട്ടം രണ്ടാം തവണ
- Movies
ഇരവാദം തുടങ്ങി കഴിഞ്ഞു; മറ്റുള്ളവരുടെ പെരുമാറ്റത്തില്‍ വേദനിച്ച് സജ്ന, കരുതി ഇരിക്കണമെന്ന് കിടിലം ഫിറോസും
- Finance
ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്യുന്നവരുടെ പട്ടികയില്‍ മുന്നില്‍ ഇന്ത്യയും, വേതനം ഏറ്റവും കുറവും
- Lifestyle
പകരുന്ന ഈ ചര്‍മ്മ പ്രശ്നം ശ്രദ്ധിക്കുക
- Travel
നാടോടിക്കഥ പോലെ മനോഹരമായ കാഴ്ച!! തണുത്തുറഞ്ഞ് നയാഗ്ര വെള്ളച്ചാട്ടം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അത്യാഢംബര ബുഗാട്ടി ഹൈപ്പർകാറുകൾ സ്വന്തമാക്കിയ ഇന്ത്യക്കാർ
ഒരു ബുഗാട്ടി സ്വന്തമാക്കുക എന്നത് ചെറിയ കാര്യമല്ല. ഒരു ശരാശരി ബുഗാട്ടി വാങ്ങുന്നയാൾക്ക് മറ്റുള്ളവർക്ക് ചിന്തിക്കാൻ മാത്രം കഴിയുന്ന നൂറിലധികം കാറുകളും മറ്റ് സൂപ്പർ ആഢംബര വസ്തുക്കളും സ്വന്തമായിട്ടുണ്ടാവും.

ലോകമെമ്പാടും വിരലിലെണ്ണാവുന്ന ബുഗാട്ടി ഉടമകൾ മാത്രമേ ഉള്ളൂവെങ്കിലും, ഈ പട്ടികയിൽ കുറച്ച് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ട്. പുതുതലമുറ ബുഗാട്ടി വാഹനങ്ങൾ സ്വന്തമാക്കിയ മൂന്ന് ഇന്ത്യക്കാരാണുള്ളത്.

നമ്മൾ ഇവിടെ സംസാരിക്കുന്നത് വിന്റേജ് ബുഗാട്ടികളെക്കുറിച്ചല്ല, മറിച്ച് വളരെ ചെലവേറിയ പുതുതലമുറയെക്കുറിച്ചാണ്. ബുഗാട്ടി സ്വന്തമാക്കിയ മൂന്ന് ഇന്ത്യക്കാരെ നമുക്ക് പരിചയപ്പെടാം.
MOST READ: ഹോട്ട്സ്പോട്ടുകളിലും ആശങ്കയില്ലാതെ ആശയവിനിമയം നടത്താൻ റോബോട്ട് കോപ്പ്

രോഹിത് റോയ്
മലയാളിയും സമ്പന്നരായ ഇന്ത്യക്കാരിൽ ഒരാളായ ഡോ. സി. ജെ. റോയിയുടെ മകൻ രോഹിത് റോയിക്ക് നിരവധി ഹൈപ്പർകാറുകൾ ഉണ്ട്. അദ്ദേഹത്തിന്റെ ഗാരേജിലെ എല്ലാ കാറുകളുടെയും ലിസ്റ്റ് അറിയില്ലെങ്കിലും യുഎഇയിലെ ഏറ്റവും ചെലവേറിയ ഗാരേജുകളിലൊന്നാണ് രോഹിത് റോയിയുടെ ഉടമസ്ഥതയിലുള്ളതെന്ന് നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അദ്ദേഹത്തിന്റെ ഗാരേജിലെ അറിയാവുന്ന കാറുകളുടെ ലിസ്റ്റ് വളരെ വിപുലമാണ്, അതിൽ തന്റെ ഗാരേജിലെ ഏറ്റവും ചെലവേറിയ വാഹനങ്ങളിൽ ഒന്നാണ് ബുഗാട്ടി വെയ്റോൺ.
MOST READ: ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ
കസ്റ്റമൈസ് ചെയ്ത ക്രോം, ഇലക്ട്രിക് ബ്ലൂ നിറത്തിൽ ഒരുക്കിയിരിക്കുന്ന ബുഗാട്ടി വെയ്റോൺ വലറെ സവിശേഷമാണ്. റോഡുകളിൽ നിരവധി തവണ കാർ കണ്ടെത്തിയിട്ടുണ്ട്, മാത്രമല്ല ഇത് വളരെയധികം ശ്രദ്ധ ആകർഷിക്കുന്നു.

ബുഗാട്ടിക്ക് പുറമെ, കളർ കോഡ് ചെയ്ത് തന്റെ ഗാരേജിലെ വിവിധ സോണുകളിൽ പാർക്ക് ചെയ്തിരിക്കുന്ന നിരവധി കാറുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പ്രത്യേക ഗ്രേ നിറത്തിൽ ഒരുക്കിയിരിക്കുന്ന റോൾസ് റോയ്സ് സെഡാനുകൾ, കൂടാതെ ബെന്റ്ലി സെഡാനുകൾ എന്നിവ ഗരാജിൽ കാണാം. ഇവ കൂടാതെ മക്ലാരൻ 720, ഫെറാറി 458, ഒരു കൊയെനിഗ്സെഗ് അഗേര എന്നിവയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
MOST READ: ബിഎസ്-VI ഇഫക്ട്; നാല് ഡീസൽ മോഡലുകൾ നിർത്തലാക്കി മഹീന്ദ്ര

റൂബെൻ സിംഗ്
മൂന്ന് കലിനൻ എസ്യുവി ഉൾപ്പെടെ ആറ് റോൾസ് റോയ്സ് കാറുകൾ ഒന്നിച്ച് ഓർഡർ ചെയ്തതിന് റൂബൻ സിംഗ് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. യുകെ ആസ്ഥാനമായി ബിസിനസ് ചെയ്യുന്ന ഇദ്ദേഹവും ഒരു ബുഗാട്ടി വെയ്റോൺ 16.4 സ്വന്തമാക്കി. അദ്ദേഹത്തിന്റെ ചുവപ്പും കറുപ്പും നിറമുള്ള വെയ്റോൺ മിക്കപ്പോഴും ഗാരേജിൽ തന്നെയാണ്.

എന്നാൽ അത് പുറത്തുവരുമ്പോഴെല്ലാം ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാകാറുണ്ട്. റുബെന്റെ ഉടമസ്ഥതയിലുള്ള കസ്റ്റമൈസ്ഡ് ബുഗാട്ടി വെയ്റോൺ 8.0 ലിറ്റർ W16 എഞ്ചിനിൽ നിന്ന് 1001 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു.

വമ്പിച്ച കസ്റ്റമൈസേഷൻ ലിസ്റ്റ് കാരണം വാഹനത്തിന്റെ കൃത്യമായ വില അറിയില്ല, എന്നാൽ വാഹനത്തിന്റെ അടിസ്ഥാന വില യുകെയിൽ 9.8 കോടി രൂപയിൽ ആരംഭിക്കുന്നു. മക്ലാരൻ F1, പഗാനി ഹുറിയ, ഫെറാറ് F12 ബെർലിനെറ്റ, പോർഷ 918 സ്പൈഡർ, ഫെറാറി ലാഫെറാറി എന്നിവയും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്.

മയൂർ ഷാ
ബുഗാട്ടി ഷിറോൺ സ്വന്തമാക്കിയ ഏക ഇന്ത്യക്കാരനാണ് യുഎസ്എ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനായ മയൂർ ഷാ. ടെക്സാസിൽ താമസിക്കുന്ന മയൂർ ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ്.

കസ്റ്റമൈസേഷൻ ഓപ്ഷനുകളില്ലാതെ ഏകദേശം 21 കോടി രൂപ വിലയുള്ള ലോകത്തിലെ ഏറ്റവും ചെലവേറിയ കാറുകളിൽ ഒന്നാണ് ഷിറോൺ. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കാറിൽ പ്രത്യേക നിറം പോലുള്ള നിരവധി കസ്റ്റമൈസേഷൻ ജോലികൾ കണ്ടെത്തിയിട്ടുണ്ട്.
മയൂർ കാറിന് ഓർഡർ നൽകി രണ്ട് വർഷത്തിന് ശേഷമാണ് ഡെലിവറി ലഭിക്കുന്നത്. തീർച്ചയായും, ഇത് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഒരേയൊരു കാറല്ല.

പോർഷ GT RS2, മക്ലാരൻ 720S, റോൾസ് റോയ്സ് ഡ്രോപ്പ് ഹെഡ് കൂപ്പെ, ലംബോർഗിനി അവന്റഡോർ SVH, പോർഷ GT RS3 തുടങ്ങി നിരവധി എക്സോട്ടിക് കാറുകളും ഈ വാഹന പ്രേമിക്ക് സ്വന്തമാണ്.