Just In
- 28 min ago
ഓൾ-ഇലക്ട്രിക് EQA എസ്യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്
- 58 min ago
സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയിലേക്കും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്
- 1 hr ago
പ്രാരംഭ വില 51.50 ലക്ഷം രൂപ; പുതിയ 3 സീരീസ് ഗ്രാൻ ലിമോസിൻ വിപണിയിൽ
- 2 hrs ago
ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം
Don't Miss
- Lifestyle
അറിയണം റിപ്പബ്ലിക് ദിനത്തിനു പിന്നിലെ കഥ
- News
ഒരിഞ്ച് പോലും തല കുനിക്കില്ല, ചരിത്രം ഒരു ദിവസം കൊണ്ട് അവസാനിക്കില്ല, പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സ്പീക്കർ
- Movies
അജഗജാന്തരവുമായി ആന്റണി വര്‍ഗീസും അര്ജുന് അശോകനും, ആക്ഷന്‍ ചിത്രം തിയ്യേറ്ററുകളിലേക്ക്
- Sports
IND vs ENG: ടീം ഇന്ത്യക്കു വന്‍ തിരിച്ചടി, ജഡേജയുടെ മടങ്ങിവരവ് ഉടനില്ല
- Finance
കേന്ദ്ര ബജറ്റ് 2021: വ്യക്തിഗത ആദായനികുതി മാറ്റത്തിന് സാധ്യതയില്ല
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലിറ്ററിന് 80 കിലോമീറ്റർ മൈലേജ്; ഞെട്ടെണ്ട! പരിചയപ്പെടാം സൂരജ് 325 ഡീസൽ മോട്ടോർസൈക്കിളിനെ
പുനരുധരിച്ച വിന്റേജ് മോട്ടോർസൈക്കിളുകളുടെ നിരവധി ഉദാഹരണങ്ങളും വീഡിയോകളും നാം കണ്ടിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും ഒന്നുകിൽ യമഹ RX 100, യെസ്ഡി, അല്ലെങ്കിൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകളായിരിക്കാം.

എന്നാൽ ഇത്തവണ മനോഹരമായി പരിഷ്ക്കരിച്ച വളരെ അപൂർവമായ ഒരു മോട്ടോർസൈക്കിളിന്റെ വീഡിയോയാണ് ഞങ്ങൾ പങ്കുവയ്ക്കുന്നത്. വീഡിയോയിൽ കാണുന്ന മോട്ടോർസൈക്കിൾ വളരെ അപൂർവമാണ്, നമ്മളിൽ പലരും അതിന്റെ പേര് കേട്ടിട്ടുപോലുമുണ്ടാവില്ല.

ഡീസലിൽ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിളാണിത്. റോയൽ എൻഫീൽഡ് ഡീസൽ ടാരസ് അല്ല എന്നതാണ് ഈ ബൈക്കിനെ പ്രത്യേകമാക്കുന്നത്. ഇത് സൂരജ് 325 ഡീസൽ മോട്ടോർസൈക്കിളാണ്, ഇത് യഥാർത്ഥ അവസ്ഥയിലേക്ക് പുനരുധരിക്കാൻ ഉടമ അല്പ്ം കഷ്ടപ്പെട്ടു.
MOST READ: 296 bhp കരുത്തുമായി ഗോൾഫ് GTI ക്ലബ്സ്പോർട്ട് പതിപ്പ് അവതരിപ്പിച്ച് ഫോക്സ്വാഗൺ

റോയൽ റോഡ്സ് 500 തങ്ങളുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. കോയമ്പത്തൂരിലാണ് മോട്ടോർസൈക്കിൾ സ്ഥിതിചെയ്യുന്നത്. വ്ലോഗർ ഈ അപൂർവ്വ വാഹനം കാണാൻ 180 കിലോമീറ്റർ സഞ്ചരിച്ചാണ് എത്തിയത്.

പുനരുധാറണ ഭാഗത്തേക്ക് കൂടുതൽ പ്രവേശിക്കുന്നതിന് മുമ്പ്, ഈ ബ്രാൻഡിനെക്കുറിച്ചുള്ള ഒരു ഹ്രസ്വ ആമുഖം നൽകാം. 90 -കളിൽ അടിസ്ഥാനപരമായി ഒരു ട്രാക്ടർ നിർമ്മാതാവായിരുന്ന സൂരജ്, വിപണിയിൽ അറിയപ്പെടുന്ന പേരായിരുന്നു.
MOST READ: മാർപ്പാപ്പയുടെ യാത്രകൾ ഇനിമുതൽ സീറോ എമിഷൻ ടൊയോട്ട മിറായ് FCV -ൽ

വളരെ ചുരുങ്ങിയ സമയത്തേക്ക് സൂരജ് നിർമ്മിച്ച ബ്രാൻഡ് വിവിധ കാരണങ്ങളാൽ പരിമിതമായ എണ്ണത്തിലുള്ള ബൈക്കുകൾ മാത്രമാണ് വിപണിയിൽ വിറ്റത്.

റോയൽ എൻഫീൽഡിന് സമാനമായ ഡീസൽ എഞ്ചിനാണ് ഇത് ഉപയോഗിച്ചത്. എഞ്ചിൻ രൂപകൽപ്പന കാരണം പലരും റോയൽ എൻഫീൽഡിനായി ഇതിനെ തെറ്റിദ്ധരിക്കുന്നു.
MOST READ: വളരെ ലളിതം; 2020 മഹീന്ദ്ര ഥാർ സോഫ്റ്റ് ടോപ്പ് എങ്ങനെ നീക്കം ചെയ്യാം-വീഡിയോ

വീഡിയോയിൽ കാണുന്ന ഉടമ ഒരു വർഷം മുമ്പാണ് ഈ ബൈക്ക് വാങ്ങിയിരുന്നു, വാങ്ങുമ്പോൾ വാഹനം സ്ക്രാപ്പ് അവസ്ഥയിലായിരുന്നു. മുൻ ഉടമ മോട്ടോർസൈക്കിളിന് കറുപ്പ് നിറം നൽകി റോയൽ എൻഫീൽഡ് സ്റ്റിക്കറുകൾ ഒട്ടിച്ചിരുന്നു.

എന്നാൽ പുതിയ ഉടമ അടുത്തുള്ള ഒരു വർക്ക്ഷോപ്പ് വഴി ബൈക്ക് മുഴുവനും പെയിന്റ് ചെയ്യുകയും പുനരുധിക്കുകയും ചെയ്തു. തീർച്ചയായും ഇതിന്റെ ഭാഗങ്ങൾ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഈ പ്രോജക്റ്റ് പൂർത്തിയാക്കാൻ ഏകദേശം ഒരു വർഷമെടുത്തു.
MOST READ: ടാറ്റ നെക്സോൺ XMS; സൺറൂഫുമായി എത്തുന്ന രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്യുവി

എല്ലാ ഭാഗങ്ങളും യഥാർത്ഥമായി സൂക്ഷിക്കാൻ ഉടമ ശ്രമിച്ചിട്ടുണ്ട്, അത് ഈ ബൈക്കിനോടുള്ള അദ്ദേഹത്തിന്റെ സ്നേഹം വ്യക്തമാക്കുന്നു. ഇത് കൂടാതെ പുനരുധരിച്ച മറ്റ് ചില മോട്ടോർ സൈക്കിളുകളും ഇദ്ദേഹത്തിനുണ്ട്.

സൂരജിൽ വന്നിരുന്ന ഗ്രീവ്സ് ലോംബാർഡിനി ഡീസൽ എഞ്ചിന്റെ പ്രധാന ഗുണം അത് വളരെ ഇന്ധനക്ഷമതയുള്ളതായിരുന്നു എന്നതാണ്, ലിറ്ററിന് 70-80 കിലോമീറ്റർ വരെ മൈലേജ് ഇത് വാഗ്ദാനം ചെയ്തിരുന്നു. എട്ട് ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി.

ഇത് ഒരു കനത്ത മോട്ടോർസൈക്കിളാണ്, അതിനാൽ വിപണിയിൽ അത്ര ജനപ്രിയമായിരുന്നില്ല. എഞ്ചിനും പുനരുധരിച്ചു, അതിൽ ഇപ്പോഴും പഴയ പ്ലേറ്റ് ഒരു കേടുപാടും കൂടാതെ കാണപ്പെടുന്നു.

ഇതിന് സാധാരണ ഡീസൽ എഞ്ചിന്റെ തരത്തിലുള്ള എക്സ്ഹോസ്റ്റ് നോട്ടാണുള്ളത്, അത് ചില ട്രാക്ടറുകളെ ഓർമ്മപ്പെടുത്തും. ഉടമ ബൈക്കിനായി ചെലവഴിച്ച തുക വീഡിയോയിൽ പരാമർശിക്കുന്നില്ല.
എന്നിരുന്നാലും അടുത്ത കാലത്തായി നാം കണ്ട അപൂർവവും മനോഹരവുമായ പുനരുധാരണ പ്രവർത്തനങ്ങളിലൊന്നാണിത് എന്ന് നിസംശയം പറയാം.