ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; കോടതിയെ സമീപിക്കാനൊരുങ്ങി ഡീലര്‍മാര്‍

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന കാലയളവില്‍ വ്യക്തത ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (FADA). മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; കോടതിയെ സമീപിക്കാനൊരുങ്ങി ഡീലര്‍മാര്‍

കൊവിഡ്-19 വ്യാപനം തടയുന്നതിനായി രാജ്യത്ത് 21 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിയന്ത്രണങ്ങള്‍ നീട്ടിയ കാര്യം അറിയിച്ചത്.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; കോടതിയെ സമീപിക്കാനൊരുങ്ങി ഡീലര്‍മാര്‍

നേരത്തെയും ഇവര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ഉപാധികളോടെ വില്‍പ്പന തുടരാമെന്നും കോടതി അറിയിച്ചിരുന്നു. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കഴിഞ്ഞ് 10 ദിവസം കൂടി വില്‍ക്കാമെന്നായിരുന്നു അന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയത്.

MOST READ: മെയ് മൂന്ന് വരെ രാജ്യത്ത് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; കോടതിയെ സമീപിക്കാനൊരുങ്ങി ഡീലര്‍മാര്‍

ഏപ്രില്‍ 14 -നാണ് ലോക്ക്ഡൗണ്‍ കഴിയുക. അതുപ്രകാരം ഏപ്രില്‍ 24 വരെ ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാമെന്നാണ് കോടതി അറിയിച്ചിരുന്നത്. അതേസമയം, ഏതാനും ഉപാധികളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; കോടതിയെ സമീപിക്കാനൊരുങ്ങി ഡീലര്‍മാര്‍

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ബിഎസ് IV എന്‍ജിനിലുള്ള വാഹനങ്ങള്‍ വില്‍ക്കരുതെന്നും, മറ്റ് സംസ്ഥാനങ്ങളില്‍ ഡെലിവറി എടുത്ത് പത്ത് ദിവസത്തിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നുമാണ് നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്.

MOST READ: ലോക്ക്ഡൗണിൽ അരങ്ങേറ്റം വൈകിയ പുത്തൻ കാറുകൾ

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; കോടതിയെ സമീപിക്കാനൊരുങ്ങി ഡീലര്‍മാര്‍

ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. നേരത്തെ മാര്‍ച്ച് 31-നകം ബിഎസ് IV എഞ്ചിന്‍ വാഹനങ്ങള്‍ വിറ്റുതീര്‍ക്കണമെന്നായിരുന്നു നിര്‍ദേശം. അതിനുശേഷം മലിനീകരണ തോത് കുറഞ്ഞ ബിഎസ് VI വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; കോടതിയെ സമീപിക്കാനൊരുങ്ങി ഡീലര്‍മാര്‍

നിലവില്‍ ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ബിഎസ് VI പ്രാബല്യത്തില്‍ വന്നു. പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ഇതുവരെ ബിഎസ് VI നിലവാരത്തിലുള്ള 10 ലക്ഷം വാഹനങ്ങളുടെ വില്‍പ്പന നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി; ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ച് റെനോ

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; കോടതിയെ സമീപിക്കാനൊരുങ്ങി ഡീലര്‍മാര്‍

പോയ വര്‍ഷം തന്നെ ബിഎസ് VI വാഹങ്ങളുടെ വില്‍പ്പനയ്ക്ക് എത്തിച്ച മാരുതി സുസുക്കി തന്നെയാണ് ഈ പട്ടികയിലും ഒന്നാം സ്ഥാനത്തുള്ളത്. ഏകദേശം 7.5 ലക്ഷത്തോളം ബിഎസ് VI വാഹനങ്ങള്‍ മാരുതി വിറ്റഴിച്ചു.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; കോടതിയെ സമീപിക്കാനൊരുങ്ങി ഡീലര്‍മാര്‍

രണ്ടാം സ്ഥാനത്ത് കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും ഇടംകണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 15,000 കാറുകള്‍, 12,000 ടാക്സി വാഹനങ്ങള്‍, ഏഴ് ലക്ഷം ഇരുചക്രവാഹനങ്ങള്‍ എന്നിവ വില്‍ക്കാതെ കിടപ്പുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചത്.

MOST READ: ഹീറോ എക്‌സ്ട്രീം 160R പതിപ്പിനെ അടിസ്ഥാനമാക്കി പുതിയ എക്‌സ്ട്രീം 200R ഒരുങ്ങുന്നു

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; കോടതിയെ സമീപിക്കാനൊരുങ്ങി ഡീലര്‍മാര്‍

എന്നാല്‍, പത്ത് ദിവസം മാത്രമേ അനുവദിക്കുകയുള്ളൂവെന്നും പ്രകൃതിയെ കൂടുതല്‍ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കോടതി അറിയിച്ചു. നിലവില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്ലാന്റുകളും എല്ലാ വാഹന വില്‍പ്പന കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്.

Most Read Articles

Malayalam
English summary
BS4 Vehicle Registration Deadline Likely To Be Extended. Read in Malayalam.
Story first published: Wednesday, April 15, 2020, 12:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X