ഇന്ത്യയിൽ ഈ നിറത്തിൽ ഒന്നു മാത്രം; ഫഹദ് നസ്റിയ ദമ്പതികളുടെ പുത്തൻ അതിഥിയെ പരിചയപ്പെടാം

മലയാള സിനിമയിലെ താര ദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നസീമും അടുത്തിടെ തങ്ങളുടെ ആറാം വിവാഹ വാർഷികം ആഘോഷിച്ചു. സോഷ്യൽ മീഡിയയിലൂടെ പരസ്പരം അഭിനന്ദിച്ചായിരുന്നു താരങ്ങൾ ഇത്തവണ വാർഷികം ആഘോഷിച്ചത്.

ഇന്ത്യയിൽ ഈ നിറത്തിൽ ഒന്നു മാത്രം; ഫഹദ് നസ്റിയ ദമ്പതികളുടെ പുത്തൻ അതിഥിയെ പരിചയപ്പെടാം

എന്നാൽ ഇപ്പോൾ നസ്രിയയ്ക്കും ഫഹദിനും ഒരു പുതിയ അതിഥിയെ ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജർമ്മൻ സ്‌പോർട്‌സ് കാർ നിർമാതാക്കളായ പോർഷയുടെ 911 കരേര S ഫഹദും നസ്രിയയും അടുത്തിടെ സ്വന്തമാക്കി.

ഇന്ത്യയിൽ ഈ നിറത്തിൽ ഒന്നു മാത്രം; ഫഹദ് നസ്റിയ ദമ്പതികളുടെ പുത്തൻ അതിഥിയെ പരിചയപ്പെടാം

നിരവധി ആളുകൾക്ക് ഇതേ കാർ സ്വന്തമാണെങ്കിലും, ഫഹദ്-നസ്റിയ ദമ്പതികളുടെ കാറിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ സവിശേഷ നിറമാണ്. ഇവരുടെ ഉടമസ്ഥതയിലുള്ള ഈ പോർഷ 911 പൈതൺ ഗ്രീൻ എന്ന നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് ഈ നിറത്തിലുള്ള ഒരേയൊരു പോർഷ 911 മോഡലാണിത്.

MOST READ: പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ആക്‌സസ് 125, ബർഗ്മാൻ സ്ട്രീറ്റ് മോഡലുകൾ

ഇന്ത്യയിൽ ഈ നിറത്തിൽ ഒന്നു മാത്രം; ഫഹദ് നസ്റിയ ദമ്പതികളുടെ പുത്തൻ അതിഥിയെ പരിചയപ്പെടാം

ഈ പതിപ്പിന്റെ എക്സ്ഷോറൂം വില 1.84 കോടി രൂപയാണ്. പ്രത്യേകമായി രൂപകൽപ്പന ചെയ്ത കളറും കസ്റ്റമൈസേഷനുമൊപ്പം പുതിയ കാറിനായി 2.65 കോടി രൂപയാണ് യുവ ദമ്പതികൾ ചെലവഴിച്ചത്. 450 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ ഫ്ലാറ്റ്-സിക്സ് യൂണിറ്റാണ് പോർഷെ 911 -ന്റെ ഹൃദയം.

ഇന്ത്യയിൽ ഈ നിറത്തിൽ ഒന്നു മാത്രം; ഫഹദ് നസ്റിയ ദമ്പതികളുടെ പുത്തൻ അതിഥിയെ പരിചയപ്പെടാം

എഞ്ചിൻ 8 സ്പീഡ് PDK ഡ്യുവൽ ക്ലച്ച് ഗിയർ‌ബോക്‌സുമായി ഇണചേരുന്നു. 3.7 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗതയിലെത്താൻ സാധിക്കുന്ന പോർഷ 911 -ന് മണിക്കൂറിൽ 308 കിലോമീറ്ററാണ് പരമാവധി വേഗത.

MOST READ: പ്രധാന നഗരങ്ങളില്‍ ആയിരത്തിലധികം ഇവികള്‍; ലിഥിയം അര്‍ബന്‍ ടെക്‌നോളജീസുമായി

ഇന്ത്യയിൽ ഈ നിറത്തിൽ ഒന്നു മാത്രം; ഫഹദ് നസ്റിയ ദമ്പതികളുടെ പുത്തൻ അതിഥിയെ പരിചയപ്പെടാം

കഴിഞ്ഞ വർഷം ബ്രിട്ടീഷ് ആഡംബര യൂട്ടിലിറ്റി വാഹന നിർമാതാക്കളിൽ നിന്ന് റേഞ്ച് റോവറിന്റെ മുൻനിര എസ്‌യുവി മോഡലും ഫഹദ് സ്വന്തമാക്കിയിരുന്നു.

ഇന്ത്യയിൽ ഈ നിറത്തിൽ ഒന്നു മാത്രം; ഫഹദ് നസ്റിയ ദമ്പതികളുടെ പുത്തൻ അതിഥിയെ പരിചയപ്പെടാം

പോർഷ കരേര എസ്സിന്റെ എയറോ കിറ്റ് സ്പോർട്സ് മോഡലും അടുത്തിടെ അവതരിപ്പിച്ചിരുന്നു. ബാഹ്യമായ നവീകരണം മാത്രമല്ല പെർഫോമെൻസിലും ഒരു പടി മുന്നിലാണ്. പുതിയ സ്പോർടി പതിപ്പിന് 4.2 സെക്കണ്ടിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Fahad Fasils New Toy Is A Python Green Porsche 911 Carrera. Read in Malayalam.
Story first published: Saturday, October 10, 2020, 15:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X