ലക്ഷ്വറി വേണ്ട സിംപിള്‍ മതി; യാത്ര Alto 800-ലാക്കി ഞെട്ടിച്ച് ബോളിവുഡ് നടി

സെലിബ്രിറ്റികളെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ തിളങ്ങുന്ന വസ്ത്രങ്ങളില്‍ ആഡംബര കാറുകളില്‍ വന്നിറങ്ങുന്ന രൂപമായിരിക്കും നമ്മുടെ മനസ്സിലേക്കെത്തുക. ആഡംബര, സൂപ്പര്‍ കാറുകള്‍ മാറ്റിവെച്ച് വളരെ ലളിതമായി സാധാരണ കാറുകളില്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന ചില സെലിബ്രിറ്റികളുമുണ്ട്.

ലക്ഷ്വറി വേണ്ട സിംപിള്‍ മതി; യാത്ര ആള്‍ട്ടോയിലാക്കി ഞെട്ടിച്ച് ബോളിവുഡ് നടി

സാധാരണക്കാരുടെ വാഹനങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന മാരുതി സുസുക്കിയുടെ ആള്‍ട്ടോ 800 കാറില്‍ വന്നിറങ്ങിയ ബോളിവുഡ് നടി സാറ അലി ഖാനാണ് അടുത്തിടെ ലാളിത്യം കൊണ്ട് കൈയ്യടി നേടിയത്.

ലക്ഷ്വറി വേണ്ട സിംപിള്‍ മതി; യാത്ര ആള്‍ട്ടോയിലാക്കി ഞെട്ടിച്ച് ബോളിവുഡ് നടി

നടന്മാരും നടിമാരും ആഡംബര ജീവിതത്തിന് പേരുകേട്ടവരാണ് എന്ന ധാരണ നമ്മളില്‍ പലര്‍ക്കും ഉണ്ട്. എന്നാല്‍ ഈ ധാരണ തെറ്റിച്ച് അടുത്തിടെ പ്രശസ്ത നടി ശ്രദ്ധ കപൂര്‍ വളരെ ലളിതമായ ഒരു മാരുതി ബ്രെസ്സ കാറില്‍ വന്നിറങ്ങിയിരുന്നു. ഇപ്പോള്‍ അതിലും താഴ്ന്ന മോഡലായ ആള്‍ട്ടോ 800ല്‍ കയറിയാണ് സാറാ അലി ഖാന്‍ ഞെട്ടിച്ചത്.

ലക്ഷ്വറി വേണ്ട സിംപിള്‍ മതി; യാത്ര ആള്‍ട്ടോയിലാക്കി ഞെട്ടിച്ച് ബോളിവുഡ് നടി

പിങ്ക് ഷോര്‍ട്‌സും വൈറ്റ് ടാങ്ക് ടോപ്പും അണിഞ്ഞ് ജിം ക്ലാസ് കഴിഞ്ഞിറങ്ങിയ സാറ നേരെ ആള്‍ട്ടോ കാറില്‍ കയറുകയായിരുന്നു. മേയ്ക്കപ്പില്ലാത്ത ലുക്കിലായിരുന്നു താരം. വലത് കൈയ്യില്‍ ഒരു കപ്പും ഇടത് തോളില്‍ ഒരു ബാഗുമണിഞ്ഞ് പുറത്തേക്ക് വന്ന സാറ പാപ്പരാസികള്‍ക്ക് നേരെ കൈവീശി. സെക്കന്‍ഡുകള്‍ പോസ് ചെയ്ത ശേഷം അവര്‍ കാറില്‍ കയറിപ്പോയി. എന്നാല്‍ വീഡിയോക്ക് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ചിലര്‍ അവരുടെ ലാളിത്യത്തെ പുകഴ്ത്തുമ്പോള്‍ പബ്ലിസിറ്റിക്കായി രത്തന്‍ ടാറ്റയെ അനുകരിക്കുകയാണെന്നാകയിരുന്നു വിമര്‍ശനം.

ലക്ഷ്വറി വേണ്ട സിംപിള്‍ മതി; യാത്ര ആള്‍ട്ടോയിലാക്കി ഞെട്ടിച്ച് ബോളിവുഡ് നടി

സാറയുടെ കൈവശം മറ്റ് ചില കാര്‍ മോഡലുകളുണ്ട്. പഴയ തലമുറ ഹോണ്ട CR-V, ജീപ്പ് കോമ്പസ് ലക്ഷ്വറി എസ്യുവി എന്നിവയാണ് അതില്‍ ചിലത്. ഈ അവസ്ഥയിലും മാരുതി സുസുക്കി ആള്‍ട്ടോ കാറില്‍ പൊതുമധ്യത്തിലെത്തിയ അവരെ അഭിനന്ദിക്കുന്നവരാണ് കൂടുതല്‍ പേരും.

ലക്ഷ്വറി വേണ്ട സിംപിള്‍ മതി; യാത്ര ആള്‍ട്ടോയിലാക്കി ഞെട്ടിച്ച് ബോളിവുഡ് നടി

മാരുതിയുടെ ഈ കാര്‍ പാവപ്പെട്ടവന്റെ വാഹനം എന്ന് തന്നെ പറയാം. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കാര്‍ മോഡലാണിത്. നിലവില്‍, ആള്‍ട്ടോയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന് 3.39 ലക്ഷം രൂപയാണ് വില. കോടീശ്വരിയായ സാറ ഇത്രയും വിലയിലുള്ള വാഹനമാണ് ഉപയോഗിക്കുന്നതെന്നതാണ് നെറ്റിസണ്‍സിനെ അത്ഭുതപ്പെടുത്തുന്നത്.

ലക്ഷ്വറി വേണ്ട സിംപിള്‍ മതി; യാത്ര ആള്‍ട്ടോയിലാക്കി ഞെട്ടിച്ച് ബോളിവുഡ് നടി

ഈ വാഹനം വളരെ ലളിതമാണെങ്കിലും, ഒരു പാട് ഫീച്ചേഴ്‌സ് ഉള്‍ക്കൊള്ളുന്നുണ്ട്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ എയര്‍ബാഗ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍, എബിഎസ് ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയവ ഈ കാറിലുണ്ട്. ഇത് കൂടാതെ മറ്റ് ചില പ്രത്യേകതകളും ഈ ആള്‍ട്ടോയില്‍ മാരുതി സുസുക്കി നല്‍കിയിട്ടുണ്ട്.

ലക്ഷ്വറി വേണ്ട സിംപിള്‍ മതി; യാത്ര ആള്‍ട്ടോയിലാക്കി ഞെട്ടിച്ച് ബോളിവുഡ് നടി

രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാര്‍ മോഡലുകളില്‍ ഒന്നാണ് ആള്‍ട്ടോ. നിരവധി പരിഷ്‌കാരങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും ശേഷവും ആള്‍ട്ടോ വില്‍പ്പനയ്ക്കെത്തുകയാണ്. 2012 ലാണ് മാരുതി നിലവിലെ തലമുറ പുറത്തിറക്കിയത്. ചെറിയ അപ്ഡേറ്റുകളോടെയാണ് ആള്‍ട്ടോ ഇതുവരെ വില്‍പ്പനയ്ക്കെത്തിയത്.

ലക്ഷ്വറി വേണ്ട സിംപിള്‍ മതി; യാത്ര ആള്‍ട്ടോയിലാക്കി ഞെട്ടിച്ച് ബോളിവുഡ് നടി

സാറ അലി ഖാന്റെ ആള്‍ട്ടോ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്. സാറയെ കൂടാതെ രാജ്യത്ത് മറ്റ് ചില സെലിബ്രിറ്റികളും വിലകുറഞ്ഞ സിംപിള്‍ വാഹനങ്ങള്‍ ഉപയോഗിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഹോണ്ട സിവിക്, ഷെവര്‍ലെ ക്രൂസ് ഉപയോഗിക്കുന്ന നടി ദിഷ പഠാനി ഇന്നോവ ക്രിസ്റ്റ ഉപയോഗിക്കുന്ന മലൈക അറോറ, മഹീന്ദ്ര സ്‌കോര്‍പിയോ ഉപയോഗിക്കുന്ന ഗുല്‍ പനക് എന്നിവരാണ് അവരില്‍ ചിലര്‍.

ലക്ഷ്വറി വേണ്ട സിംപിള്‍ മതി; യാത്ര ആള്‍ട്ടോയിലാക്കി ഞെട്ടിച്ച് ബോളിവുഡ് നടി

ബോളിവുഡിലെ യുവ നടിമാരില്‍ പ്രമുഖയാണ് സാറാ അലി ഖാന്‍. പ്രശസ്ത നടന്‍ സെയ്ഫ് അലിഖാന്റെയും മുന്‍ ഭാര്യ അമൃത സിങ്ങിന്റെയും മകളാണ് സാറ. 2018ല്‍ അഭിഷേക് കപൂറിന്റെ കേദാര്‍നാഥിലൂടെയാണ് സാറ ബോളിവുഡടില്‍ അരങ്ങേറിയത്. അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുതായിരുന്നു നായകന്‍.

ലക്ഷ്വറി വേണ്ട സിംപിള്‍ മതി; യാത്ര ആള്‍ട്ടോയിലാക്കി ഞെട്ടിച്ച് ബോളിവുഡ് നടി

അക്ഷയ് കുമാര്‍, ധനുഷ് എന്നിവര്‍ സുപ്രധാന വേഷങ്ങളില്‍ എത്തിയ 'അത്രംഗി രേ' എന്ന ചിത്രത്തിലാണ് സാറ അവസാനം അഭിനയിച്ചത്. ലക്ഷ്മണ്‍ ഉടേക്കറിന്റെ പേരിടാത്ത ചിത്രത്തില്‍ വിക്കി കൗഷലിനൊപ്പമാണ് ഇനി അഭിനയിക്കാന്‍ പോകുന്നത്.

Most Read Articles

Malayalam
English summary
Fans surprised after bollywood actress sara ali khan spotted in maruti suzuki alto 800
Story first published: Saturday, October 1, 2022, 13:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X